മുഖാവരണം Covid-19 wear Mask- keep Social Distance

Covid-19 wear Mask 
                   
           മുഖാവരണം

ഇന്നലെവരെ  ചേലോടെ  

മിനുക്കി നടന്ന മുഖങ്ങൾക്കു അദൃശ്യനായ
അണു സമ്മാനിച്ച ഒരേ 
ഒരു രൂപം, മാസ്ക് എന്നു പേരിട്ടുവിളിക്കുന്ന വെറുമൊരു തുണിക്കഷ്ണം.അതിൽ മൂടപ്പെട്ട അവ്യക്തമായ കുറെയേറെ മുഖങ്ങൾ 
പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദമില്ലാതെ ഒരേ തുണിയിൽ 
തീർത്ത ഒരേ രൂപത്തിലുള്ള
ആവരണം മാത്രം 
ഇന്നലത്തെ കാഴ്ച്ചയിൽ ഒരു നറുപുഞ്ചിരിയെങ്കിലും സമ്മാനിച്ച സൗഹൃദങ്ങളിൽ ഇന്നു 
തെളിയുന്നതോ ഒരേയൊരു 
ഭാവം മാത്രം.സങ്കടമേതെന്നോ സന്തോഷമേതെന്നോ 
തിരിച്ചറിയാത്ത കുറെയേറെ 
മുഖങ്ങൾ അതിനുള്ളിൽ പതുങ്ങിയിരിക്കുന്ന വികാരങ്ങൾ ഏതെന്നറിയാതെ 
ശത്രുക്കളും മിത്രങ്ങളും 
എല്ലാം ഇന്ന് ഒരേ മുഖത്തോടെ 
ആർക്കും  പിടികൊടുക്കാതെ 
മാസ്‌ക്കെന്ന അണിയറയിൽ
ഒതുങ്ങുന്ന അദൃശ്യ രൂപം....
                     
                                           
                             അമ്മു 


                  

1 تعليقات

إرسال تعليق

أحدث أقدم

Display Add 2