ലോക്ഡൗണിനെ തുടര്‍ന്ന് മംഗലപുരത്ത് കുടുങ്ങിയ എടപ്പാൾ സ്വദേശികൾ 59-ാം ദിവസം വീട്ടിൽ തിരിച്ചെത്തി. മംഗലാപുരത്തെ ബി പി ഒ സെന്‍ററില്‍ ജോലി ചെയ്തിരുന്ന പത്തംഗ സംഘത്തിന് ലോക്ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞതോടെ തൊഴിൽ നഷ്ടപ്പെട്ടു. നിരവധി തവണ വീട്ടിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും എല്ലാ ശ്രമവും പരാജയപ്പെട്ടു.
തുടര്‍ന്ന് എടപ്പാളിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ എപി അനിൽകുമാർ എം എൽ എ മുഖേന എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി ബന്ധപെട്ടു സംഘത്തെ കാസർകോട് എത്തിക്കുകയായിരുന്നു.
അവിടെ നിന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ഒരുക്കിയ വാഹനത്തില്‍ പത്ത് പേരെയും സ്വന്തം നാട്ടിൽ എത്തിക്കുകയായിരുന്നു. ജോലി നഷ്ടപ്പെട്ടെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം വീട്ടുകാരെയും ബന്ധുക്കളെയും കാണാൻ സാധിച്ചതിലുള്ള ആശ്വാസത്തിനിടയിലും കെ. സി വേണുഗോപാലിനും എ പി അനിൽകുമാറിനും കോൺഗ്രസ് നേതാക്കൾക്കും നന്ദി രേഖപെടുത്തുകയാണിവർ.
#കൂടണയും വരെ കൂടെയുണ്ട്
Post a Comment