പറവൂർ നിയോജകമണ്ഡലത്തിലോട് മടങ്ങിയെത്തുന്ന പ്രവാസികളുടെ ചിലവ് വഹിക്കാൻ തയ്യാർ :വി ഡി സതീശൻ MLA


വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് അവരവർ തന്നെ വഹിക്കണമെന്ന സർക്കാർ തീരുമാനം അടിയന്തിരമായി പിൻവലിക്കണം എന്ന് വി ഡി സതീശൻ MLA. വിദേശത്ത് നിന്ന്  മടങ്ങിയെത്താൻ നിർബന്ധിതരായതാണവർ. വിസിറ്റിംഗ് വിസക്കു പോയി ജോലി കിട്ടാതെ മടങ്ങുന്നവർ, ജോലി നഷ്ടപ്പെട്ടവർ, രോഗികൾ, ശമ്പളം പകുതിയായി വെട്ടിക്കുറച്ചതു കൊണ്ട് കുടുംബത്തെ തിരികെ അയക്കുന്നവർ ഇവരൊക്കെയാണ് മടങ്ങിയെത്തുന്നവർ. അതിൽ പണമുള്ളവർ പെയ്ഡ് ക്വാറന്റെനിലേക്ക് പോകും. അതുകൊണ്ട് തന്നെ സർക്കാർ നിലപാട് മനുഷ്യത്വരഹിതമാണ് എന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. 
     പറവൂർ നിയോജ മണ്ഡലത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ ഇൻസ്റ്റിറ്യൂഷണൽ ക്വാറന്റെനിന്റെ മുഴുവൻ ചെലവും വഹിക്കാൻ എം എൽ എ എന്നുള്ള നിലയിൽ താൻ തയ്യാറാണെന്നും അദ്ദേഹം സർക്കാരിനെ അറിയിച്ചു

Post a Comment

أحدث أقدم

Display Add 2