രാഷ്ട്രീയ ഭേദമന്യേ PSC ഉദ്യോഗാർഥികളുടെ സ്വരമായി ഷാഫി പറമ്പിൽ എം ൽ എ.


കോവിഡ് ഭീതിക്കിടയിൽ, 
ഭാവിയെക്കുറിച്ചുള്ള ഗൗരവമേറിയ ആശങ്കകളും നമ്മുടെ നാട്ടിലെ ഉദ്യോഗാർത്ഥികളായ ചെറുപ്പക്കാരെ ബാധിച്ചിരിക്കുന്നു 
എന്ന് ഷാഫി പറമ്പിൽ എം ൽ എ. 
വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ  ഭാഗമായി ഒരു സർക്കാർ ജോലി എന്ന സ്വപ്നത്തിന്റെ തൊട്ടരികിലെത്തി നില്ക്കുമ്പോൾ, സർക്കാരിന്റെയും PSC യുടെയും  പിടിവാശി അവരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു എന്നും  അദ്ദേഹം പറഞ്ഞു. 

കോവിഡെന്ന വെല്ലുവിളിയെ നേരിടുമ്പോൾ, ഈ ചെറുപ്പക്കാർക്ക് മറ്റൊരു വെല്ലുവിളി നല്കുന്നതിനെ യൂത്ത് കോൺഗ്രസ്സ് അംഗീകരിക്കില്ല എന്നും കേരളമൊട്ടാകെയുള്ള ഈ യുവാക്കളുടെ ആശങ്കകൾ കേട്ട്, അവരുടെ ശബ്ദമാകുവാൻ യൂത്ത് കോൺഗ്രസ്സുണ്ട് എന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ഉദ്യോഗാർഥികളോട് പരാതികളും ആശങ്കകളും അറിയിക്കുവാനും, അവരോടൊപ്പം നില്കാൻ യൂത്ത് കോൺഗ്രസ്‌ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. 

Post a Comment

أحدث أقدم

Display Add 2