കേരളത്തിലോട്ട് വരുന്ന മുഴുവൻ പ്രവാസികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം എന്ന മന്ത്രിസഭാ തീരുമാനത്തിൽ പ്രതിഷേധം ശക്തം.
സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ നിരാഹാര സമരം നടത്തും.
ഗൾഫ് നാടുകളിൽ കോവിഡ് ടെസ്റ്റ് നടത്തണമെങ്കിൽ രോഗ ലക്ഷണങ്ങൾ വേണം എന്നിരിക്കെ എങ്ങനെ ആണ് പ്രവാസികൾ ടെസ്റ്റ് എടുക്കുക എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. സർക്കാർ തീരുമാനം പ്രവാസികളോടുള്ള വഞ്ചന ആണ് എന്ന് യു ഡി ഫ് അഭിപ്രായപ്പെട്ടു. സർക്കാർ ഈ തീരുമാനത്തിൽ മുന്നോട്ട് പോയാൽ ഗൾഫിൽ പ്രവാസികൾ മാനസിക സമ്മർദ്ദം കാരണം ആത്മഹത്യ ചെയ്യേണ്ട സ്ഥിതി ഉണ്ടാകും എന്ന് കെ മുരളീധരൻ എം പി പറഞ്ഞു.
إرسال تعليق