എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന് തങ്ങളുടെ റാങ്ക് ലിസ്റ്റിന്റെ ചരമ വാർത്ത അറിയിച് സിവിൽ എക്‌സൈസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ്.
മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിൽ കമന്റ് ആയിട്ടാണ് പ്രതിഷേധം.
വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ലാതെ കഷ്ടപെടുമ്പോഴും എക്‌സൈസ് വകുപ്പിൽ വേണ്ടത്ര ജീവനക്കാരെ നിയമിക്കാൻ സർക്കാർ തയ്യാറാകാതെ റാങ്ക്ലിസ്റ് കാലാവധി ഇന്ന് (ജൂൺ 19) അവസാനിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധം രേഖ പെടുത്തുകയാണ് റാങ്ക് ഹോൾഡേഴ്സ്.
52 വർഷം പഴക്കമുള്ള സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും എക്‌സൈസ് വകുപ്പ് പിന്തുടരുന്നത്.
ഇതു പുനഃക്രമീകരിക്കാൻ മുഖ്യ മന്ത്രിക്കും, വകുപ്പ് മന്ത്രിമാർക്കും നിരവധി തവണ നിവേതനങ്ങൾ നൽകിയിരുന്നു, മാത്രമല്ല ഒരു വർഷം മാത്രം കാലാവധി ഉള്ള ലിസ്റ്റ് നിലവിൽ വന്നപ്പോൾ മുതൽ നിപയും പ്രളയവും കൊറോണയും കൂടെ അപ്രഖ്യാപിത നിയമന നിരോധനത്തിനു വഴി തളിച്ചിരുന്നു. പത്തു ശതമാനത്തിൽ താഴെ മാത്രം ആണ് റാങ്ക്ലിസ്റ്റിൽ നിയമനം നടന്നത്. കോടികൾ മുടക്കി തയ്യാറാക്കിയ റാങ്ക്ലിസ്റ്റിൽ പത്താം റാങ്ക് കാരന് വരെ നിയമനം ലഭിച്ചിട്ടില്ല.നിലവിലെ ജനസംഖ്യ അടിസ്ഥാനത്തിൽ നാലായിരത്തോളം ജീവനക്കാരുടെ കുറവുണ്ട് എക്‌സൈസ് വകുപ്പിൽ.
എക്‌സൈസ് കേസ് അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് രൂപീകരിച്ചിരുനെങ്കിലും അതിൽ നിയമനം നടത്താൻ പോലും ധനകാര്യ വകുപ്പ് തയ്യാറായില്ല എന്നും റാങ്ക്ഹോൾഡേഴ്സ് കുറ്റപ്പെടുത്തി.
ആവിശ്യ സർവീസ് ആയി പ്രഖ്യാപിച്ച എക്‌സൈസ് വകുപ്പിൽ നിയമനം നടത്താതെ പോകുന്ന സാഹചര്യത്തിൽ നിലവിലെ റാങ്ക്ലിസ്റ് കാലാവധി പുതിയ റാങ്ക്ലിസ്റ് വരുന്ന വരെയെങ്കിലും നിലനിർത്തണം എന്നും ഉദ്യോഗാർത്ഥികൾ ആവിശ്യപെട്ടിരുന്നു. എന്നാൽ അതും ചെവിക്കൊള്ളാൻ സർക്കാർ തയ്യാറായില്ല.
നീണ്ട മൂന്ന് വർഷത്തെ പരിശ്രമത്തിനു ഒടുവിൽ റാങ്ക്ലിസ്റ്റിൽ ഇടം നേടിയ ഉദ്യോഗാർത്ഥികൾ സർക്കാരിന്റെ അനാസ്ഥയിൽ മനം മടുത്തിരിക്കുകയാണ്. പലർക്കും വയസു കൂടിയ കാരണം ഇനി ഒരു പരീക്ഷ പോകും എഴുതാൻ പറ്റാത്ത സാഹചര്യവും ഉണ്ട്.
കടുത്ത നിരാശയോടെ അവർ അവരുടെ റാങ്ക്ലിസ്റ്റിന്റെ ചരമ ദിനം അറിയിച് കൊണ്ട് സോഷ്യൽ മിഡിയയിൽ പോസ്റ്റുകൾ ഇടുകയാണ്.
കാലാവധി തീരാൻ മണിക്കൂറുകൾ മാത്രം ബാക്കി ഉള്ളപ്പോഴും അവസാന ശ്വാസം എന്ന പോലെ സർക്കാരിന്റെ കനിവിൽ റാങ്ക് ലിസ്റ്റ് കാലാവധി കൂട്ടി കിട്ടിയിരുന്നെങ്കിൽ എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണവർ.....
Post a Comment