പ്രതിപക്ഷം മിണ്ടാതിരുന്നെങ്കിൽ, ഫേസ്ബുക്കിലെ കുറിപ്പ് വായിക്കാം....
കോവിഡ് തുടക്കം മുതൽ പ്രതിപക്ഷത്തോട് മിണ്ടാതിരിക്കണം നിങ്ങൾ രാഷ്ട്രീയം പറയുകയാണ് എന്ന് ഇടതുപക്ഷ സർക്കാർ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു.
സർക്കാരിന്റെ വാക്ക് കേട്ടു പ്രതിപക്ഷം മിണ്ടാതിരുനെങ്കിൽ എന്തെല്ലാം സംഭവിക്കുമായിരുന്നു...
1)ആദ്യഘട്ട എയർപോർട്ട് പരിശോധനയിൽ വന്ന വീഴ്ച്ച പുറത്തറിയില്ലായിരുന്നു. ആളുകൾ സൂത്രത്തിൽ പോകുന്നത് തിരുത്തില്ലായിരുന്നു.
2) സ്പ്രിംക്ലർ അഴിമതിയിലൂടെ അമേരിക്കൻ കമ്പനി കോടികൾ ലാഭമുണ്ടാക്കിയേനെ.
3) അന്യസംസ്ഥാനത്തുനിന്നും മലയാളികൾ കേരളത്തിലേക്കെത്തില്ലായിരുന്നു.
4) PR വർക്കിന് വേണ്ടി കോടികൾ ചിലവഴിച്ചത് പുറംലോകമറിയില്ലായിരുന്നു.
5) വാളയാർ അതിർത്ഥിയിൽ മലയാളികൾ മരിച്ച് വീണേനെ.
6) രണ്ടര ലക്ഷംബെഡ്ഡിന്റെ തള്ള് പാടി നടന്നേനെ.
7) ക്വാറന്റെെൻ സൗകര്യങ്ങൾ ഒരുക്കുന്നതിലെ വീഴ്ച മറച്ചു വെച്ചേനെ.
8) കമ്മ്യൂണിറ്റി കിച്ചണ് പണം അനുവദിക്കാത്തതും ബാക്കി പണം കട്ടതും ലോകം അറിയില്ലായിരുന്നു.
9) പാവപ്പെട്ടവർക്ക് KMCC യുടെയും KPCC യുടെയും യാത്രാ സൗകര്യമൊരുങ്ങില്ലായിരുന്നു.
10) പ്രവാസിക്ക് മടങ്ങി വരാൻ ചാർട്ടേഡ് ഫ്ലൈറ്റുകൾ കിട്ടില്ലായിരുന്നു.
11) നിയമസാധുതയില്ലാത്ത ഉത്തരവിലൂടെ ജീവനക്കാരുടെ പണം കവർന്നേനെ.
12) പമ്പയിലെ മണൽ കൊള്ളയിൽ കോടികൾ ഒഴുകിയേനെ.
13)bevq ആപ്പിന്റെ അഴിമതിയും, സ്വജനപക്ഷപാതവും പുറത്ത് വരില്ലായിരുന്നു..
14) ആപ്പിന്റെ മറവിൽ ബിവറേജസ് കോർപ്പറേഷനെ തകർത്ത് ബാറുകൾക്ക് ലാഭമുണ്ടാക്കി കൊടുത്തത് പുറത്ത് വരില്ലായിരുന്നു.
15) കറൻറ് ബിൽ ഇളവുകൾ ജനങ്ങൾക്ക് ലഭിക്കില്ലായിരുന്നു.
16) ഇരുപതിനായിരം കോടി പാക്കേജിന്റെ കള്ളക്കഥ ജനമറിയില്ലായിരുന്നു.
17 ) ആതിരപ്പള്ളി പദ്ധതിയിലൂടെ പ്രകൃതിയെ വിറ്റ് തീർത്തേനെ
18 ) സർക്കാർ ഖജനാവിലെ പണം കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ ചിലവാക്കുന്നതാരുമറിയില്ലായിരുന്നു.
19) പ്രതിസന്ധിയിൽ ഡൽഹിയിൽ നിന്നും തോറ്റ എം പി സമ്പത്ത് നാട്ടിലേക്ക് ഓടിയതും, വെറുതെയിരുന്ന് ശമ്പളം വാങ്ങുന്നതും വാർത്തയാകില്ലായിരുന്നു.
20) പ്രവാസികൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഇവിടെയാരും ഉണ്ടാകില്ലായിരുന്നു.
21) ഗതാഗത മന്ത്രിയുടെ സെക്രട്ടറിക്ക് സർക്കാർ ഫണ്ട് അനുവദിച്ചത് ജനമറിയില്ലായിരുന്നു.
22) രണ്ടര ലക്ഷം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാത്തതും ദേവികയുടെ മരണവും സമൂഹമറിയില്ലായിരുന്നു.
23) കോവിഡ് ഫണ്ട് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റില്ലായിരുന്നു.
ഇതുപോലെ ഒട്ടനവധി കാര്യങ്ങൾ നടന്നിട്ടുണ്ട്.
കേരളത്തിന് കാവലായി പ്രതിപക്ഷമുണ്ട്...
Post a Comment