ഗൾഫിൽ മരിക്കുന്ന ആളുകൾക്കെല്ലാം പണം നൽകാൻ ഇവിടെ കെട്ടിവെച്ചൊരിക്കുകയാണോ : മന്ത്രി മേഴ്സിക്കുട്ടിയമ്മ



ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ചു വീഴുന്ന മലയാളികളുടെ കുടുംബങ്ങൾക്  സർക്കാർ ധന സഹായം നൽകുമോ എന്ന ചോദ്യത്തിന് ഗൾഫിൽ മരണപ്പെടുന്ന ആളുകളുടെ കുടുംബാംഗങ്ങൾക് ധനസഹായം നൽകാൻ ആകില്ല എന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. മലയാളത്തിലേ ഒരു ടി വി ചാനൽ ചർച്ചയിൽ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 
മരണപെടുന്ന ആളുകളുടെ കുടുംബാംഗങ്ങൾക് ഇന്ത്യയിലോ ലോകത്തെവിടെയോ ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല എന്ന് മന്ത്രി ചൂണ്ടി കാണിച്ചു. എന്നാൽ ലോകത്ത് എല്ലായിടത്തും നൽകുന്ന കാര്യങ്ങൾ കേരളത്തിൽ ചെയ്യുന്നുണ്ടോ എന്ന ചോദ്യം ബാക്കിയാണ്. മറ്റു സംസ്ഥാനങ്ങള്‌ലിൽ ജനങ്ങൾക് നൽകുന്ന പല കാര്യങ്ങളും കേരളത്തിൽ നടപ്പാക്കാറില്ല, പ്രവാസികളെ സ്വീകരിക്കുന്ന കാര്യത്തിലും കേരളം വ്യത്യസ്ത നിലപാടാണ് എടുത്തിരിക്കുന്നത്. അവരുടെ തിരിച്ചുവരവിന് പല മാനദണ്ഡങ്ങളും കേരളം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഈ മാനദണ്ഡം ഇല്ല എന്നത് ശ്രദ്ധേയം ആണ്. 
പ്രവാസികളായി മരണപെട്ട ആളുകളുടെ കുടുംബാംഗങ്ങൾക് സഹായം നൽകാൻ ആകില്ല എന്ന മന്ത്രിയുടെ നേരിട്ട മറുപടിയിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഒന്നും നല്കിയില്ലേലും സഹായം നൽകില്ല എന്ന മുഖത്തടിച്ച പോലെ ഉള്ള മറുപടി പ്രവാസികളോട് കാണിക്കുന്ന നന്ദി ഇല്ലായ്മയാണ് എന്ന് ചിലർ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post

Display Add 2