കോവിടുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർക്ക് ആദരവ് നൽകി എന്ന വാർത്ത ശരിയല്ലെന്ന് ഐക്യരാഷ്ട്ര സഭ. മന്ത്രിക്ക് ഐക്യരാഷ്ട്ര സഭയുടെ ആദരവ് എന്ന രീതിയിൽ വലിയ പ്രചരണം ആണ് സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നത്. എന്നാൽ പൊതു പ്രവർത്തക എന്ന നിലയിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജയെ ആദരിച്ചിട്ടില്ല എന്നും കോവിടുമായി ബന്ധപ്പെട്ട ഒരു ചർച്ചയിൽ ഒരംഗം മാത്രമായിരുന്നു മന്ത്രി എന്നും യു ൻ വ്യക്താവ് അറിയിച്ചു. ആദരവ് വാർത്ത വ്യാജമാണെന്നു ഐക്യരാഷ്ട്രസഭ അറിയിച്ചതോടെ സർക്കാരിന്റെ പി ർ വർക്കിന്റെ മറ്റൊരു ഊതിപെരുപ്പിച്ച കഥ കൂടിയാണ് അകാലത്തിൽ പൊലിഞ്ഞത്.
ഇത്തവണ ബംഗ്ലാദേശ്, പോർട്ടുഗൽ, സൗത്ത് കൊറിയ, മെക്സിക്കോ, സ്പെയിൻ, ബോട്‌സ്വാന, ബ്രസീൽ തുടങ്ങിയ ഏഴു രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കാണ് യു ൻ പബ്ലിക് സർവീസ് അവാർഡ് ലഭിച്ചത്. ഇവരെ പ്രതിനിധാനം ചെയ്യുന്ന പ്രതിനിധികളെ ആണ് ഐക്യരാഷ്ട്ര സഭ ആദരിച്ചത്.
Post a Comment