പത്തു പതിനെട്ടു വർഷം വിദ്യാഭ്യാസം നൽകിയിട്ടും നമ്മുടെ മക്കൾ ജീവൻ ത്യജിക്കാൻ തയ്യാറാകുന്നുണ്ടേൽ അതു ഇവിടുത്തെ വിദ്യാഭ്യാസ അധ്യാപന വ്യവസ്ഥയുടെ പോരായ്മയാണ് സൂചിപ്പിക്കുന്നത്. ഇത്രേം വർഷങ്ങൾ പഠനത്തിന് വേണ്ടി മാത്രം മാറ്റിവെക്കുന്ന ഒരു സമൂഹം ലോകത്ത് വേറെ ഉണ്ടാകില്ല, എന്നിട്ടും പ്രശ്നങ്ങളെ അതിജീവിക്കാൻ നമുക്ക് ആകാത്തത് എന്തുകൊണ്ടാണ് എന്ന് പുനർചിന്തികേണ്ടിയിരിക്കുന്നു.
പുസ്തക താളുകളിലെ അറിവിനുമപ്പുറം സ്വന്തം പ്രശ്നങ്ങളെ അതിജീവിക്കാൻ നമുക്ക് എല്ലാവർക്കും കഴിയാത്തത് എന്ത്കൊണ്ട്.
അങ്ങനെ അതിജീവിക്കാൻ കഴിയാത്ത ഒരു വിപാകം കുട്ടികൾ എങ്ങനെ ആണ് ഉണ്ടാകുന്നത്. പത്തിരുപതു വർഷങ്ങൾ നീണ്ടു നിൽക്കുന്ന വിദ്യാഭ്യാസ കാലയളവിൽ എന്ത്കൊണ്ട് നമുക്ക് അവരെ തിരിച്ചറിയാൻ പറ്റാതെ പോകുന്നത്.
ബിരുദം നേടി ഇറങ്ങുമ്പോൾ മാത്രം ഇനി എന്ത് എന്ന് ചിന്തിക്കുന്ന നല്ലയൊരു ശതമാനം ആളുകളെ ആണ് കഴിഞ്ഞ കുറെ കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ഈ സമ്പ്രദായം തന്നെ ആണ് തുടരുന്നത് എങ്കിൽ വിദ്യാഭ്യാസത്തിനു ഒരർത്ഥം ഇല്ലാതെ ആയിപ്പോകും.വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്കു അവരുടെ ഉള്ളിൽ തുടർ ജീവിതത്തിനുള്ള ആത്മവിശ്വാസത്തിന്റെ ഒരു വിത്ത് പാകാൻ ഇരുപത് വർഷങ്ങൾ നീളുന്ന വിദ്യാഭ്യാസ വ്യവസ്ഥക്കാകും എങ്കിൽ അതാണ് അവരുടെ കയ്യിലുള്ള സർട്ടിഫിക്കറ്റ് നേക്കാൾ വലിയ നേട്ടം.
നൂറു ശതമാനം അത്തരമൊരു വിദ്യാഭ്യാസ വ്യവസ്ഥ തയ്യാറാക്കി വരും തലമുറയെ എങ്കിലും നമുക്ക് പടുത്തുയർത്താൻ കഴിയട്ടെ...
Correct
ReplyDeletePost a Comment