SC/ST ഫണ്ട്‌ കിറ്റ് വിതരണത്തിന് ഉപയോഗിക്കുന്നത് ശരിയല്ല: എ പി അനിൽകുമാർ MLA


ലോക്ക് ഡൌൺ ബന്ധപെട്ടു സംസ്ഥാന സർക്കാർ ഏറെ പ്രചാരം നൽകി സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക് നൽകിയ ആവിശ്യ സാധനങ്ങളുടെ കിറ്റിനുള്ള ഫണ്ട്‌ സംസ്ഥാന പട്ടിക ജാതി/വർഗം വികസന ഫണ്ടിൽ നിന്നും സ്വരൂപിക്കാനുള്ള നിർദ്ദേശം അനുവദിക്കാൻ പാടില്ല എന്ന് മുൻ മന്ത്രി എ പി അനിൽകുമാർ MLA.

കഴിഞ്ഞ വർഷത്തെ കണക്കെടുത്ത് നോക്കിയാൽ SC/ST പ്ലാൻ ഫണ്ട്‌ സർക്കാർ ചിലവഴിച്ചത് അമ്പത് ശതമാനത്തിൽ താഴെ ആണ് എന്നും ഇതിനു കാരണം SC/ST ഫണ്ട്‌ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ മാത്രം തങ്ങിനില്കുകയാണ്, അത് കഴിഞ്ഞ് പാസ്സായ കാര്യങ്ങൾക് പോലും പണം അനുവദിക്കാൻ ധനകാര്യ വകുപ്പ് അനുമതി നല്കുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തു പൊതുവായി സർക്കാർ ചെയ്ത ഒരു കാര്യത്തിനുള്ള പണം SC/STഡിപ്പാർട്മെന്റ് നൽകണം എന്ന് പറയുന്നതിൽ എന്ത് ന്യായീകരണം ആണ് ഉള്ളത് എന്നു മനസിലാകുന്നില്ല എന്നും 
പട്ടിക ജാതി /വർഗം വികസന വകുപ്പ് ബുദ്ധിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള ഫണ്ട്‌ കൂടെ കിറ്റിന് വേണ്ടി തിരിച്ചു നൽകണം എന്ന് പറയുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. 

കിറ്റിനുള്ള ഫണ്ട്‌ കേന്ദ്ര സർക്കാർ ഫണ്ടിൽ നിന്നോ, സാലറി challenge നിന്നോ അതും അല്ലെങ്കിൽ സർക്കാർ കടം എടുത്ത പതിനായിരം കോടിയിൽ നിന്നോ എടുക്കാവുന്നതാണ്, അല്ലാതെ പാവപെട്ട ആളുകളുടെ ഉന്നമനത്തിനു വേണ്ടിയും മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയും ഉള്ള ഫണ്ടിൽ നിന്നും എടുക്കുന്നത് ശരിയല്ല, അതുകൊണ്ട് SC/ST ഫണ്ട്‌ അവരുടെ ഉന്നമനത്തിനും വിദ്യാഭ്യാസ ആവിശ്യങ്ങൾക്കും വേണ്ടി മാത്രം ഉപയോഗിക്കണം എന്നും 
എം ൽ എ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post

Display Add 2