നിപയും പ്രളയവും കോറോണയും കൂടെ കവർന്നെടുത്ത റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയില്ലേൽ സർക്കാരിന് വലിയ വില നൽകേണ്ടിവരും എന്ന് സൂചിപ്പിക്കുകയാണ് PSC റാങ്ക് ഹോൾഡേഴ്സ്.
കേവലം 1 വർഷം മാത്രം കാലാവധി ഉള്ള ലിസ്റ്റിന് നിലവിൽ വന്നപ്പോൾ മുതൽ നേരിടേണ്ടി വന്നത് വൻ ദുരന്തങ്ങൾ ആണ്. കഴിഞ്ഞ ഏപ്രിലിൽ ആണ് സിവിൽ എക്‌സൈസ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. അന്ന് മുതൽ 3 മാസം നിപയും 3 മാസം പ്രളയവും ഇപ്പോൾ 3 മാസം കൊറോണയും കാരണം റാങ്ക് ലിസ്റ്റിൽ നിയമനങ്ങൾ ഒന്നും നടക്കാതെ വന്ന സാഹചര്യത്തിൽ ആണ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം എന്ന ആവിശ്യം ഉന്നയിച്ചത്. കേവലം 10ശതമാനത്തിൽ താഴെ ആണ് ഈ റാങ്ക് ലിസ്റ്റിൽ നിയമനങ്ങൾ നടന്നിട്ടുള്ളത്. ജൂൺ 19 നു കാലാവധി അവസാനിക്കുന്ന റാങ്ക്ലിസ്റ്
പുതിയ ലിസ്റ്റ് നിലവിൽ വരുന്നത് വരെ എങ്കിലും നിലനിർത്തണം എന്നാണ് ഉദ്യോഗാർഥികളുടെ ആവിശ്യം.
വരാൻ പോകുന്നു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഞങ്ങളുടെ കുടുംബവും സുഹൃത്തുക്കളും ഉണ്ടെന്നും സർക്കാർ ഓർക്കുന്നത് നല്ലതാണെന്നും അവർ പറഞ്ഞു.
إرسال تعليق