സ്വർണ കള്ളക്കടത്തു പ്രതിരോധിക്കാൻ സോളാർ വിഷയം എടുത്ത റഹീമിനെ തേച്ചു ഒട്ടിച്ചു സൈബർ ലോകം UAE Consulate-GOLD Smuggling

UAE Consulate -Gold Smuggling

സ്വർണ കള്ളക്കടത്തു വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ  ഓഫീസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതികരണത്തിന് എതിരെ ഉള്ള റഹീമിന്റെ പോസ്റ്റിൽ പൊങ്കാലയിട്ട് സൈബർ ലോകം. സോളാർ വിഷയത്തിൽ മനസ് തുറന്നു പറയാൻ ഉള്ളത് പറയൂ എന്നാണ് റഹീം ഉമ്മൻചാണ്ടിയോട് ആവശ്യപെട്ടത്. അതെ തുടർന്നു നാലു വർഷം അയ്യിട്ടും ഭരണത്തിൽ ഇരിക്കുന്ന ആളുകൾക്കു രോമത്തിൽ തൊടാൻ പറ്റിയില്ലലോ എന്നും സരിതക്ക് പത്തു കോടി വാഗ്ദാനം ചെയ്ത് സി പി ഐ എം നടത്തിയ നാടകം അല്ലെ സോളാർ കേസ് എന്നും പറഞ്ഞു റഹീമിന്റെ ഫേസ് ബുക്ക്‌ പേജിൽ പൊങ്കാലയിട്ട് സൈബർ ലോകം. 
സ്വർണ കള്ളക്കടത്തുമായി ബന്ധപെട്ടു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഐ ടി വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥയും ആരോപണ വിധേയരായതിനെ തുടർന്നു സംസ്ഥാന സർക്കാർ ഏറെ പ്രതിരോധത്തിൽ ആയിരിക്കുകുകയാണ്. 
CBI അന്വേഷിക്കണം എന്നാവിശ്യപെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രധാന മന്ത്രിക്ക് കത്തെഴുതി.അതേ സമയം സ്വർണ കടത്തുമായി ബന്ധപെട്ടു UAE തന്നെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ കാലത്ത് നടന്ന അന്താരാഷ്ട്ര പ്രശ്നങ്ങൾ ഉയർത്തിയ ഈ സ്വർണ കള്ളക്കടത്തു കേരളത്തിനും ഇന്ത്യക്കും അന്താരാഷ്ട്ര തലത്തിൽ ഏറെ പഴി കേൾക്കേണ്ടിവരും
കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിനു ഇതിൽ  ബന്ധമുണ്ടെന്ന വാർത്തകൾ സർക്കാരിനെ പ്രതികൂട്ടിൽ നിർത്തിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ വാർത്തകൾ വഴിതിരിച്ചു വിടാൻ ആണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവഹേളിച്ചു റഹീം പോസ്റ്റ്‌ ഇട്ടത് എന്നാൽ അത് അദ്ദേഹത്തിന് തന്നെ പാരയാകുകയും ചെയ്തു. 

**************----------------***************
റഹീം ന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ വായിക്കാം 

പണ്ട് ചെയ്ത തെറ്റുകൾക്ക് ദൈവത്തെ സാക്ഷി നിർത്തി ഒരാൾ ഇന്ന് രംഗപ്രവേശം ചെയ്തിട്ടുണ്ട്... 

പറയൂ സാർ ഇനിയെങ്കിലും, 
ആലുവാ ഗസ്റ്റ് ഹൗസിൽ അടച്ചിട്ട മുറിയിൽ ഒരു കൊലക്കേസ് പ്രതിയുമായി കേരളത്തിന്റെ മുഖ്യമന്ത്രിക്ക്  എന്തായിരുന്നു മണിക്കൂറുകൾ നീണ്ട ചർച്ച? 
ഇതുവരെ പറയാത്ത ആ രഹസ്യം ഇനി ദൈവത്തെ സാക്ഷി നിർത്തി അങ്ങ് പറയൂ... 

മല്ലേലിൽ ശ്രീധരൻ നായർ കോടതിയിൽ കൊടുത്ത രഹസ്യ മൊഴി ഇപ്പോഴും ഉണ്ട്. 
അതിൽ പറഞ്ഞത്, താങ്കളോട് ചോദിച്ചതിന് ശേഷമാണ് സോളാർ പ്രതിക്ക് പണം കൊടുത്തത് എന്നാണ്. ദൈവത്തെ സാക്ഷി നിർത്തി പറയൂ ആ രഹസ്യ മൊഴിയിലെ സത്യം. 

ഒരു രാത്രി മുഴുവൻ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്‌ അടയ്ക്കാതെ ഉണർന്നിരുന്നു പണിയെടുത്തത് ഓർമ്മയുണ്ടോ? 
താങ്കളുടെ വീട്ടിൽ ജോലി ചെയ്ത ഒരു പോലീസുകാരന്റെ ഫോൺ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് സർക്കാരിന്റെ എതിർ സത്യവാങ്മൂലം തയ്യാറാക്കുന്ന തിരക്കിലായിരുന്നു അന്ന് രാത്രി മുഴുവൻ 
എ ജിയുടെ ഓഫീസ്‌. 

ദൈവത്തെ സാക്ഷി നിർത്തി പറയൂ... 
എന്തായിരുന്നു ഒരു സാധാ പോലീസുകാരന്റെ ഫോൺ രേഖ പുറത്തു വന്നാൽ താങ്കളുടെ സർക്കാരിന് കുഴപ്പം? 
സംസ്ഥാനത്തിന്റെ പൊതുവായ ഏത് താല്പര്യം മുൻ നിർത്തിയായിരുന്നു അന്ന് താങ്കൾ അത്തരം ഒരു നിലപാട് സ്വീകരിച്ചത്? 

പറയൂ ദൈവത്തെ സാക്ഷി നിർത്തി പറയൂ.... 

അന്ന് "മനസ്സക്ഷിയുടെ കോടതിയിൽ"വിട്ടിട്ട് പോയ ഇനിയും പറയാത്ത
"മഹാ രഹസ്യങ്ങൾ"  ദൈവസാക്ഷ്യത്തിൽ പറഞ്ഞു തുടങ്ങൂ... കേരളം കേൾക്കട്ടെ..

അടുത്ത കാലത്തായി നടക്കുന്ന കാര്യങ്ങളിൽ എല്ലാം സർക്കാരിനെ ന്യായീകരിക്കാൻ എത്തുന്ന റഹീമിന് സ്വർണ കള്ളക്കടത്തു കേസിൽ പിടിച്ചു നില്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് ഉമ്മൻ ചാണ്ടിയെ അവഹേളിക്കാൻ ശ്രമിച്ചത്. അതിനു എതിരെ ശക്തമായി തിരിച്ചടിക്കുകയാണ് കേരളത്തിലെ യുഡിഫ് പ്രവർത്തകർ.
 



Post a Comment

Previous Post Next Post

Display Add 2