NIA-Gold Smuggling-Kerala
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ശിവശങ്കറിന് സന്ദീപുമായും അടുത്ത ബന്ധം ഉണ്ടെന്ന സൂചനകൾ ഇപ്പോൾ കസ്റ്റമ്സ് വൃത്തങ്ങൾ നൽകുന്നത്.
അങ്ങനെ എങ്കിൽ വൈകാതെ ശിവശങ്കറിനെയും NIA ചോദ്യം ചെയ്തേക്കും. UAPA ചുമത്തിയ ഒരു കേസിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആൾക്ക് പങ്കുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെക്കേണ്ടി വരും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ കള്ളക്കടത്തിൽ പ്രതിസ്ഥാനത്തു വരികയാണേൽ അതു മുഖ്യമന്ത്രിക്ക് എതിരെയും എത്തുന്നതാണ്. ഇന്ത്യ ചരിത്രത്തിൽ തന്നെ ആദ്യമായാവും ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യ ദ്രോഹ കുറ്റത്തിന്റെ അന്വേഷണ പരിധിയിൽ വരുന്നത്. അങ്ങനെ വന്നാൽ നാളിന്നോളം ഉണ്ടായ കേരളത്തിലെ മുഖ്യമന്ത്രിമാർ കേരളത്തിന്റെ തല ഉയർത്തി പിടിക്കാൻ ചെയ്ത കാര്യങ്ങൾ എല്ലാം പാഴായി പോകും എന്ന് മാത്രമല്ല ലോകത്തിനു മുന്നിൽ കേരളം തല കുനിക്കേണ്ടി വരും എന്നുള്ളത് യാഥാർഥ്യം ആണ്.അങ്ങനെ സംഭവിച്ചാൽ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഒരു പാർട്ടിക്ക് അതിന്റെ അവസാനം കാണേണ്ടി വരും എന്നുള്ളത് തീർച്ച.
കേരളത്തിൽ ഇ എം സ് മുതൽ ഉമ്മൻ ചാണ്ടിവരെയുള്ള മുഖ്യമന്ത്രിമാരിൽ എല്ലാവർക്കും പ്രിൻസിപ്പൽ സെക്രട്ടറി ഉണ്ടായിരുന്നു എന്നും എന്നാൽ ആ സെക്രട്ടറിമാർക്ക് ആർക്കും അഡിഷണൽ ആയി ഒരു വകുപ്പിന്റെ ചാർജ് ഉണ്ടാകാറില്ല. എന്നാൽ ഇവിടെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക് ഐ ടി വകുപ്പിന്റെ ചുമതല കൂടി നൽകിയിരിക്കുന്നത് അഴിമതി നടത്തുന്നതിന് വേണ്ടിയായിരുന്നു എന്നാണ് പ്രതിപക്ഷം ഒറ്റകെട്ടായി ആരോപിക്കുന്നത്.
നയതന്ത്ര സംരക്ഷണയോടെ UAE ൽ നിന്നും കേരളത്തിലോട്ട് സ്വർണം കടത്തിയ കേസിൽ സ്വപ്ന സുരേഷിനെയും, സന്ദീപിനെയും ബാംഗ്ലൂരിൽ വെച്ച് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സ്വപ്നയുടെ മകളുടെ ഫോൺ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ ആണ് ഇവരുടെ ലൊക്കേഷൻ കണ്ടെത്തിയത്. അതേസമയം സന്ദീപ് തന്റെ സഹോദരനെ ഫോണിൽ വിളിച്ചപ്പോൾ കസ്റ്റമ്സ് സഹോദരന്റെ കൂടെ ഉണ്ടായിരുന്നതാണ് അയാൾക് വിനയായത്. ഇന്നലെ ഉച്ചക്ക് ഒന്നരയോട് കൂടി സന്ദീപ് ന്റെ വീട്ടിൽ എത്തിയ കസ്റ്റമ്സ് ഉദ്യോഗസ്ഥർ രാത്രി ഏറെ വൈകിയും അവിടെ ഉണ്ടായിരുന്നു. ഇതിനിടയിലാണ് സന്ദീപ് സഹോദരനെ വിളിച്ചത്. ഉടനെ NIA ക് വിവരം നൽകുകയായിരുന്നു. എന്തായാലും ചാർജ് ഏറ്റെടുത്തു ഇരുപത്തിനാലു മണിക്കൂറിനിടെ ഇവരെ പിടികൂടാൻ കഴിഞ്ഞത് NIA ക് ഒരു പൊൻതൂവൽ ആണ്. NIA കേസ് ഏറ്റടുത്തതോടെ ആണ് സ്വപ്ന കേരളം വിട്ടത് എന്നും അതുവരെ അവർ കൊച്ചിയിൽ ഉണ്ടായിരുന്നു എന്നും ആണ് അറിയാൻ കഴിയുന്ന വിവരങ്ങൾ.അങ്ങനെ എങ്കിൽ അവർക്ക് കൊച്ചിയിൽ സഹായം നൽകിയവരും കേരളം വിടാൻ പാസ്സ് നൽകിയവരും സംശയത്തിന്റെ നിലയിലാകും. പോലീസ് ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും സഹായം ലഭിച്ചിട്ടുണ്ടാകും എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ഇന്നലെ രാത്രി മുതൽ തിരുവനന്തപുരത്ത് കസ്റ്റമ്സ് ആസ്ഥാനത്തു CRPF സുരക്ഷ ഏർപ്പെടുത്തിയത് സ്വർണ കള്ളക്കടത്തു കേസിന്റെ വ്യാപ്തിയും അതിന്റെ ഭീകരതയും വ്യക്തമാകുന്നതാണ്. ഇന്നലെ സന്ദീപ്ന്റെ വീട്ടിൽ നടന്ന സെർച്ചിനു ശേഷം ആണ് ഇങ്ങനെ ഒരു സുരക്ഷ ഏർപ്പെടുത്തിയത്. കേരള പോലീസിൽ കസ്റ്റമ്സ് നു വിശ്വാസം ഇല്ലാഞ്ഞിട്ടാണോ CRPF സുരക്ഷ എന്ന ചോദ്യവും ബാക്കി നിൽക്കുകയാണ്.
രാജ്യത്തെ ഞെട്ടിച്ച സ്വർണ കള്ളക്കടത്തിൽ ഐ ടി വകുപ്പിന് കീഴിലെ ഉയർന്ന ഉദ്യോഗസ്ഥയുടെ പങ്കിൽ ഇടത് മുന്നണിയിൽ വിള്ളൽ വന്നിരിക്കുകയാണ്. സി പി ഐ അതൃപ്തി അറിയിച്ചത് പാർട്ടി മുഖപത്രത്തിൽ. സ്വപ്ന സുരേഷിന്റെ നിയമനത്തിൽ വീഴ്ച വന്നിട്ടുണ്ട് അത് പരിശോധിക്കും എന്ന് എം എ ബേബിയും പറഞ്ഞു.സംസ്ഥാന സര്ക്കാറിന് പ്രതിച്ഛായക്ക് കളങ്കം വരുത്തി എന്നാണ് വിലയിരുത്തൽ. അത്തരത്തിൽ ഉള്ള ആളുകൾ ഭരണസിരാകേന്ദ്രങ്ങളിൽ കയറി പറ്റുന്നത് അറിയണമായിരുന്നു എന്നാണ് വിലയിരുത്തൽ.
സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ആണ് പ്രതിപക്ഷം നടത്തുന്നത്.
കേരളത്തിലെ എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ രാജി ആവിശ്യപെട്ടുകൊണ്ട് സമരങ്ങൾ നടക്കുകയാണ്. സ്വപ്നയേയും സന്ദീപിനെയും ബാംഗ്ലൂർ വെച്ച് അറസ്റ്റ് ചെയ്തെന്നു അറിഞ്ഞതോടെ സംസ്ഥാനം വിടാൻ സഹായം നൽകിയത് സംസ്ഥാനസർകാരും പോലീസും ആണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
മുഖ്യമന്ത്രിയോടും സ്പീക്കറോടും അടക്കം സംസ്ഥാനത്തെ ഉയർന്ന നേതാക്കളോടുള്ള സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും ബന്ധം കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ചിരിക്കുകയാണ്.
സ്വർണ കള്ളക്കടത്തു കേസിൽ പ്രതികളായ സന്ദീപ്നോടും സ്വപ്ന സുരേഷുമായും സ്പീക്കർ ശ്രീ രാമകൃഷ്ണൻ അടുത്തബന്ധം പുലർത്തിയിരുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.ഇന്നലെ മലപ്പുറം കളക്ടറേറ്റിൽ കോവിഡ് അവലോകന യോഗത്തിന് എത്തിയ അദ്ദേഹത്തിന് കരിങ്കൊടി കാണിക്കാൻ യൂത്ത് കോൺഗ്രസ്സും യൂത്ത് ലീഗും കാത്തു നില്കുന്നത് അറിഞ്ഞു സ്പീക്കർ വഴിമാറി പോകുകയാണ് ഉണ്ടായത്.
കോവിഡ് കാലത്ത് മാത്രം മൂന്ന് തവണ ഇതുപോലെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണ കള്ളക്കടത്തു നടത്തിയെന്നാണ് പുറത്ത് വരുന്ന തെളിവുകൾ. ആകെ പതിനാറു തവണ ഇതുപോലെ ചെയ്തിട്ടുണ്ട് എന്നും വിവരങ്ങൾ പുറത്ത് വരുന്നു.
ഏതായാലും വരും ദിവസങ്ങൾ കേരള രാഷ്ട്രീയം മുഖ്യമന്ത്രിയുടെ രാജിക്ക് വേണ്ടി പോർക്കളം ആകും എന്നാണ് വിലയിരുത്തുന്നത്.
Post a Comment