GoldSmuggling-Kerla-UAE consulate
രാജ്യത്തെ നടുക്കിയ UAE കോൺസുലേറ്റ് ന്റെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ നടന്ന സ്വർണ കള്ളക്കടത്തു കേസിൽ UAP ചുമത്തി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി. മുഖ്യ പ്രതികളായ സരിത്, സന്ദീപ്, സ്വപ്ന സുരേഷ് എന്നിവർക്ക് എതിരെ ആണ് UAPA ചുമത്തിയത്.എന്നാൽ അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരുമോ എന്ന് ഇതുവരെ വ്യക്തമല്ല.
അതേ സമയം NIA അന്വേഷണം സ്വാഗതം ചെയ്യുന്നതോടപ്പം സ്വർണ കള്ളക്കടത്തു കേസ് CBI കൂടി അന്വേഷിക്കാൻ കേരള ക്യാബിനറ്റ് കേന്ദ്രത്തോട് ശിപാർശ ചെയ്യണം എന്ന് പ്രതിപക്ഷ നേതാവ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല എന്നിവർ നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്
അപൂർവങ്ങളിൽ അപൂർവമായ ഈ സ്വർണ കള്ളക്കടത്തു കേസ് കേരളത്തിൽ മാത്രം ഒതുങ്ങുന്നത് അല്ല എന്നും കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് രാജ്യവ്യാപകമായി ചർച്ച ചെയ്യുകയാണ് എന്നും KPCC പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
അധാർമികതയിലൂടെ കെട്ടിപ്പൊക്കിയ ഒരു സർക്കാർ ആണ് കേരളം ഭരിക്കുന്നത് എന്നും എം ശിവശങ്കർ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആണെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ്ണ കള്ളക്കടത്തു കേസിൽ ശിവശങ്കറിനെയും സ്വപനയെയും സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു എന്നും, മുഴുവൻ കൊള്ളകൾക്കും മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടുനിൽക്കുകയാണ് എന്നും സ്വർണ കള്ളക്കടത്തിൽ നിന്നും രക്ഷപെടാൻ പിണറായി വിജയന് കഴിയില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പിൻവാതിൽ നിയമനങ്ങൾ നടത്തിയിരുന്നു, ഐ ടി വകുപ്പിൽ ഇഷ്ടക്കാരെ തിരുകി കയറ്റി എല്ലാത്തിനും മുഖ്യമന്ത്രി കുട പിടിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ശിവശങ്കർ ചെയ്‌തിട്ടുള്ളതെല്ലാം നിയമ വിരുദ്ധമാണ്. അയാളെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണം എന്നും ചെന്നിത്തല പറഞ്ഞു.
അതേ സമയം സ്വർണ കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവെക്കണം എന്നാവിശ്യപെട്ട് സംസ്ഥാനത്തെ യുവജന പ്രസ്ഥാനങ്ങൾ നടത്തിയ മാർച്ചിൽ സങ്കര്ഷം. കോഴിക്കോട് കളക്ടറേറ്റിലോട്ട് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ പോലീസ് ജല പീരങ്കിയും ഗ്രനേഡും ഉപയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാത്ത പ്രവർത്തകർക്കെതിരെ ലത്തി ചാർജ് നടത്തേണ്ടിവന്നു.
യൂത്ത് കോൺഗ്രസ് പിണറായി വിജയന്റെ വീട്ടിലോട്ട് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. പ്രവർത്തകരെ അതി ക്രൂരമായി മർദിച്ചു ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചു. ഒട്ടേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം ൽ എ യുടെ നേതൃത്വത്തിൽ ആയിരുന്നു മാർച്ച്.
NIA അന്വേഷണത്തോടൊപ്പം CBI യും RAW യും കൂടി ഒരു സംയുക്ത അന്വേഷണം നടത്തിയാൽ മാത്രമേ മുഖ്യമന്ത്രിയുടെ ഓഫീസ് ന്റെ ബന്ധം പുറത്ത് വരുകയുളൂ എന്നും പ്രതിപക്ഷം ആരോപിക്കുന്നു.ലോക ശ്രദ്ധ നേടിയ ഈ സ്വർണ കള്ളക്കടത്തു വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തെ ഇളക്കി മറിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
Post a Comment