Non Confidence resolution -UDYF-KERALA-Gold Smuggling ജനകീയ അവിശ്വാസ പ്രമേയം

Non confidence-Kerala-Gold smuggling


ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കടത്ത് കേസിലും, രാജ്യദ്രോഹ കേസിന്റയെയും ആരോപണ നിഴലിൽ നിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ 
രാജി ആവിശ്യപെട്ടുകൊണ്ട് പ്രതിപക്ഷ യുവജന സങ്കടനയുടെ (UDYF) നേതൃത്വത്തിൽ നടന്ന ജനകീയ അവിശ്വാസ പ്രമേയത്തിന് വൻ സ്വീകാര്യത. രാഷ്ട്രീയ ബേദമന്യേ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. 

പി സ് സി നിയമനങ്ങൾ തടഞ്ഞു വെച്ച് പിൻവാതിൽ നിയമനങ്ങൾ നൽകിയത് മലയാളി യുവജനങ്ങളുടെ വെറുപ്പ് ഈ സർക്കാർ ഏറ്റുവാങ്ങിയിരിക്കുകയാണ്. അതോടൊപ്പം പാലത്തായി കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടതിൽ മത ജാതി രാഷ്ട്രീയ ബേദമന്യേ കേരള ജനത ഒന്നടങ്കം ശബ്ദമുയർത്തിയിരുന്നു.
ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുക്കുന്ന ഈ ജനകീയ അവിശ്വാസ പ്രമേയം പിണറായി സർക്കാരിനോടുള്ള വലിയ വെല്ലുവിളി തന്നെയാണ് എന്ന് ഉത്ഘടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.

ജനകീയ അവിശ്വാസ പ്രമേയത്തിന് നേതൃത്വം നൽകുന്ന UDYF ഒട്ടേറെ കാര്യങ്ങൾ മുൻപോട്ട് വെക്കുന്നുണ്ട്.അതിൽ പ്രധാനമായും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യുകയും, രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന കേസിൽ എന്‍ ഐ എയും കസ്റ്റംസും ചോദ്യം ചെയ്ത് വരികയുമാണ്. കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് നടത്തുന്ന പ്രതികളുമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കുള്ള ബന്ധം ആരും നിഷേധിക്കുന്നില്ല. ആഭ്യന്തര വകുപ്പും ഇന്റലിജന്‍സും മുഖ്യമന്ത്രിയുടെ കീഴിലാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെയാണ് കള്ളക്കടത്ത് സംഘങ്ങൾ സെക്രട്ടേറിയറ്റിൽ സ്വൈര്യവിഹാരം നടത്തിയതെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. 

സംസ്ഥാന ഐ ടി വകുപ്പിന്റെ സ്‌പേസ് പ്രോജക്ട്, ഇ- മൊബിലിറ്റി, കെ ഫോണ്‍ തുടങ്ങിയ പദ്ധതികള്‍ സംശയത്തിന്റെ നിഴലിലാണ്. സംസ്ഥാന ഐ ടി വകുപ്പ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ നിയന്ത്രണത്തിലാണ്. സ്പ്രിംഗ്ളർ, ബ്രൂവെറി-ഡിസ്റ്റലറി, പമ്പയിലെ മണൽ വാരൽ, ബെവ്ക്യൂ ആപ്പ് തുടങ്ങി അഴിമതിയുടെ നീണ്ട പട്ടികയാണ് ഈ സർക്കാറിന് ബാലൻസ് ഷീറ്റായി ഉള്ളത്.

പി.എസ്.സി പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടും ജോലി ലഭിക്കാതെ അവസരത്തിനായി കാത്ത് നിൽക്കുന്നത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ്. കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലും, സി ഡിറ്റിലും മറ്റനേകം സർക്കാർ സ്ഥാപനങ്ങളിലും അനര്‍ഹര്‍ ജോലി ചെയ്യുകയാണ്. പിന്‍വാതില്‍ നിയമനങ്ങളും, സ്വജനപക്ഷപാതവും സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയിരിക്കുന്നു. മന്ത്രിമാരുടെ ബന്ധുക്കൾക്കും പാർട്ടിക്കാരുടെ സ്വന്തക്കാർക്കും മാത്രമേ ജോലി ലഭിക്കുകയുള്ളൂ എന്ന സ്ഥിതിയാണ് സംസ്ഥാനത്ത് നില നിൽക്കുന്നത്. പത്താം ക്ലാസ് പോലും പാസാവാത്ത സ്വപ്ന സുരേഷുമാർക്ക് ലക്ഷങ്ങൾ ശമ്പളം നൽകി ഉന്നത ജോലി നൽകുകയും, സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കഠാര കുത്തിയിറക്കുന്നവന് കോപ്പിയടിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്താൻ സൗകര്യമൊരുക്കുകയും ചെയ്യുമ്പോൾ ഉന്നത വിദ്യാഭ്യാസം നേടിയവർ തൊഴിലിനായി തെരുവിൽ അലയേണ്ടി വരികയാണ്. ഇതംഗീകരിക്കാനാവില്ല.

കണ്ണൂര്‍ ജില്ലയിലെ പാലത്തായി പീഡനക്കേസില്‍ പ്രതിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ആഭ്യന്തരവകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റപത്രത്തില്‍  പോക്സോ വകുപ്പുകള്‍ ഒഴിവാക്കിയത് പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു. കേസ് അന്വേഷിക്കുന്ന ഡി ഐ ജി തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. നേരത്തെ വാളയാര്‍ പീഡനക്കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും പിണറായിയുടെ പോലീസ് തന്നെയായിരുന്നു. പാലത്തായിയിലെ ബി.ജെ.പിക്കാരനായ പ്രതിയെ രക്ഷപ്പെടുത്താനിട്ട പാലം NIA അന്വേഷിക്കുന്ന കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷപ്പെടുത്തുന്നത് വരെ നീളുമോ എന്നാണ് ഇനി അറിയാനുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്ത്രീവിരുദ്ധവും, ശിശുവിരുദ്ധവും ആയി മാറുകയാണ്. സംസ്ഥാന ബാലാവകാശ കമ്മീഷനും, വനിതാകമ്മീഷനും ഭരണകക്ഷിയുടെ വക്താക്കളായി അധപതിക്കുകയും, ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. 

കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പരസ്യം നല്‍കാനും, പ്രതിഛായ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ടെസ്റ്റുകൾ അപര്യാപ്തമായതും വ്യാപനം തടയാൻ മുൻകരുതൽ നടപടികൾ എടുക്കാത്തതും കോവിഡ് പ്രതിരോധ രംഗത്തെ വീഴ്ചകളാണ്. കൂടണയാൻ കാത്ത് നിന്ന പ്രവാസികളെ രോഗവാഹകരായി ചിത്രീകരിച്ച് തടയാൻ ശ്രമിച്ചതും പ്രവാസ ലോകത്ത് മരിച്ച് വീണവർക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാതിരുന്നതും നമുക്ക് മറക്കാനാവില്ല. അതേ സമയം പ്രളയദുരിതാശ്വാസ ഫണ്ട് പാർട്ടി നേതാക്കൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുന്ന ഗതികേടിനും കേരളം സാക്ഷിയായി.

സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാര്‍ പൂർണ്ണമായും പരാജയപ്പെട്ടതോടെ അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം പിണറായി സര്‍ക്കാറിന് നഷ്ടപ്പെട്ടിരിക്കുന്നു. ഈ ജനവിരുദ്ധ LDF സര്‍ക്കാറിനെതിരെയുള്ള അവിശ്വാസപ്രമേയം #PinarayiMustResign
എന്ന ഹാഷ് ടാഗോടു കൂടിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 

സ്വർണക്കടത്ത് കേസിൽ നിന്ന് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശിവശങ്കറിനെയും സ്വപ്നയേയും സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. മുഴുവൻ കൊള്ളകൾക്കും കൂട്ടുനിൽക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഐ.ടി സെക്രട്ടറി പിൻവാതിൽ നിയമനങ്ങൾ നടത്തിയിരുന്നു. ഐടി വകുപ്പിന് കീഴിൽ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരെ തിരുകി കയറ്റി. സി.ഡിറ്റ് വഴിയാണ് ഇവർക്ക് ശമ്പളം നൽകുന്നത്. ഈ നടപടികള്‍ക്കെല്ലാം മുഖ്യമന്ത്രി കുടപിടിക്കുന്നു. ശിവശങ്കർ ചെയ്തിട്ടുള്ളതെല്ലാം നിയമവിരുദ്ധമാണ്

കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി രാജ്യം ചർച്ച ചെയ്യുന്ന നയതന്ത്ര ബാഗേജിലൂടെ ഉള്ള സ്വർണ കള്ളക്കടത്തിൽ കസ്റ്റമ്സ് ന്റെയും നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി യുടെയും അന്വേഷണം പുരോഗമിക്കുമ്പോൾ  ജോലി നഷ്ടപെട്ടത് മുഖ്യമന്ത്രിയുടെ പ്രൻസിപ്പൽ സെക്രട്ടറി ശിവശങ്കരനും, ഐ ടി വകുപ്പിന് കീഴിൽ ഉള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്വപ്ന സുരേഷിനും, മുഖ്യമന്ത്രിയുടെ ഐ ടി ഫെല്ലോ അരുൺ ബാലചന്ദ്രനും അതുപോലെ സംസ്ഥാന സർക്കാരിന്റെ ഏറെ വിവാദമായ ഇ മൊബിലിറ്റി പദ്ധതിയുടെ കരാറെടുത്ത PWC ക്കും ആണ്. 
പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശക്തമായ ഇടപെടലുകൾ കൊണ്ടാണ് ഇതിൽ ഭൂരിഭാഗവും തെളിവുകൾ പുറത്ത് വന്നത്. സംസ്ഥാന സർക്കാർ ഇതിലെ തെളിവുകൾ പുറത്ത് കൊണ്ടുവരാൻ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് ഏറെ വിമര്ഷണീയവും സംശയാസ്പദവും ആണ്. 

അപൂർവങ്ങളിൽ അപൂർവമായ ഈ സ്വർണ കള്ളക്കടത്തു കേസ് കേരളത്തിൽ മാത്രം ഒതുങ്ങുന്നത് അല്ല എന്നും കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് രാജ്യവ്യാപകമായി ചർച്ച ചെയ്യുകയാണ് എന്നും KPCC പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 
അധാർമികതയിലൂടെ കെട്ടിപ്പൊക്കിയ ഒരു സർക്കാർ ആണ് കേരളം ഭരിക്കുന്നത് എന്നും എം ശിവശങ്കർ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ കള്ളക്കടത്തിൽ പ്രതിസ്ഥാനത്തു വരികയാണേൽ അതു മുഖ്യമന്ത്രിക്ക് എതിരെയും എത്തുന്നതാണ്. ഇന്ത്യ ചരിത്രത്തിൽ തന്നെ ആദ്യമായാവും ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യ ദ്രോഹ കുറ്റത്തിന്റെ അന്വേഷണ പരിധിയിൽ വരുന്നത്. അങ്ങനെ വന്നാൽ നാളിന്നോളം ഉണ്ടായ കേരളത്തിലെ മുഖ്യമന്ത്രിമാർ കേരളത്തിന്റെ തല ഉയർത്തി പിടിക്കാൻ ചെയ്ത കാര്യങ്ങൾ എല്ലാം പാഴായി പോകും എന്ന് മാത്രമല്ല ലോകത്തിനു മുന്നിൽ കേരളം തല കുനിക്കേണ്ടി വരും എന്നുള്ളത് യാഥാർഥ്യം ആണ്.അങ്ങനെ സംഭവിച്ചാൽ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഒരു പാർട്ടിക്ക് അതിന്റെ അവസാനം കാണേണ്ടി വരും.



Post a Comment

Previous Post Next Post

Display Add 2