സെക്രട്ടേറിയറ്റിൽ  തീപിടുത്തം -പ്രോട്ടോകോൾ ഓഫീസിൽ ഫയലുകൾ കത്തിനശിച്ചതായി സൂചന

സെക്രട്ടേറിയറ്റിൽ  തീപിടുത്തം -പ്രോട്ടോകോൾ ഓഫീസിൽ ഫയലുകൾ കത്തിനശിച്ചതായി സൂചന
തിരുവനന്തപുരം :സെക്രെട്ടറിയേറ്റിൽ പ്രോട്ടോകോൾ ഓഫീസിൽ തീപിടുത്തം നടന്നു ചില ഫയലുകൾ കത്തി നശിച്ചു എന്ന്‌ പ്രാഥമിക വിവരം. 
രാജ്യത്തെ നടുക്കിയ സ്വർണ കള്ളക്കടത്തുകേസിൽ പ്രോട്ടോകോൾ ഓഫീസറോട് അടക്കം അന്വേഷണ അജൻസികൾ ഫയലുകൾ ചോദിച്ചിരിക്കുന്നതിനു ഇടയിലാണ് ഈ തീപിടുത്തം എന്നത് ഏറെ ശ്രദ്ധേയമാണ്. ഫയർ ഫോഴ്‌സും പോലീസും ചേർന്നു തീ അണച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്നുള്ള ഓഫീസ് ആണ് ഈ പൊതുഭരണ പ്രോട്ടോകോൾ ഓഫീസ്സ്. 

CCTV വീഡിയോ ചോദിച്ചിട്ട് സർക്കാർ അന്വേഷണ ഏജൻസിക്ക് നൽകുന്നില്ല എന്നും സ്വര്ണക്കള്ളക്കടത്തു കേസിലെ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയാണു ഈ തെളിവുകൾ നശിപ്പിക്കുന്നതിനുള്ള നീക്കം എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.ആയതിനാൽ സമഗ്ര അന്വേഷണം വേണം എന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. 

സർക്കാർ സ്പോൺസർ തീപിടുത്തം ആണ് ഇതെന്നും മുഖ്യമന്ത്രിയെയും ജലീലിനെയും സംരക്ഷിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത് എന്നും ബിജെപി സംസ്ഥാന അധ്യക്ഷനും ആരോപിച്ചു




Post a Comment

أحدث أقدم

Display Add 2