Covid-19 poem: Bondage - ബന്ധനം

Covid-19 poem: 'Bondage' - Every human being trapped in his own home should think about the birds we have kept in cages for years.


                   ബന്ധനം 

പാവം പറവകളാം ഞങ്ങളേ
എന്തിനു കൂട്ടിലടക്കുന്നു നീ
അമ്മതൻ ചിറകിന്റെ ചൂടുപറ്റിയുറങ്ങുവാൻ
കൊതിയോടെ ഈ മണ്ണിൽ പിറന്നവരല്ലോ
എൻ അച്ഛന്റെ തോളോടുചേർന്നു പറക്കാൻ പഠിച്ചതും 
വാനത്തിലേറി ഈ സുന്ദരഭൂമിയിലെ കാഴ്ചകൾ കണ്ടതും 
കൂട്ടരോടൊത്തു കളിച്ചു തിമിർത്തതും 
അക്കാണും മേട്ടിലെ അത്തിമരക്കൊമ്പിൽ ഒന്നിച്ച്
അത്തിപ്പഴത്തിന്റെ സ്വാദു നുകർന്നതും 
ഇന്നെല്ലാം വെറും നഷ്ടസ്വപ്നങ്ങളായ് 
നിന്റെയീ ക്രൂര പ്രവൃത്തിക്കു മുന്നിലായ് 
ഇനിയൊരു മോചനമില്ല 
ഇനിയെല്ലാം വെറും വ്യാമോഹങ്ങൾ മാത്രമായ് ,
കൂട്ടില്ലാതെ കൂട്ടിൽകിടക്കുന്നു.
ഈ ബന്ധനത്തിൻ വേദന 
ഇന്നു നീ അറിയുമ്പോൾ 
കാലങ്ങളായുള്ള 
എന്റെയീ ബന്ധനം 
ആരറിയുന്നു?

              
                                     സജ്നി.കെ
    








   

Post a Comment

أحدث أقدم

Display Add 2