രാജ്യം കണ്ട ഏറ്റവും വലിയ Gold Smuggling ഉം അതിനു പിറകെ സെക്രട്ടറിയേറ്റിലെ തീപിടത്തവും കൂടി പിണറായി സർക്കാരിനെ താഴെ ഇറക്കുമോ എന്നാണ് കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്. Kerala Government അഴിമതികളിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ചു നിൽക്കുകയാണ് എന്ന പ്രതിപക്ഷ ആരോപണം നിലനിക്കുമ്പോഴാണ് ഈ കോവിഡ് കാലത്ത് രാജ്യം നടുങ്ങിയ സ്വർണ കള്ളക്കടത്തു നടക്കുന്നത്. ഈ കേസ് കേരള സമൂഹത്തിൽ സർക്കാരിന്റെ പ്രതിച്ഛായ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്. അതിനു കാരണം പ്രധാന പ്രതിയും മുഖ്യമന്ത്രിയുടെ ഐ ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥയും ആയിരുന്ന സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ ടി സെക്രട്ടറി കൂടിയായിരുന്ന എം ശിവശങ്കറും തമ്മിലുള്ള വഴിവിട്ട ബന്ധം ആണ്.
ശിവശങ്കർ ആണ് സ്വപ്ന സുരേഷിന് ഈ ജോലി നൽകാൻ ശുപാർശ ചെയ്തത് എന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു.
UAE കോൺസുലേറ്റ് ന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തിൽ ഇപ്പോൾ എം ശിവശങ്കർ സസ്പെന്ഷനിൽ ആണ്.നിരവധി തവണ കസ്റ്റംസും, ദേശീയ അന്വേഷണ ഏജൻസിയും ഇതിനകം ശിവശങ്കറിനെ മണിക്കൂറുകളോളും ചോദ്യം ചെയ്‌തിരുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. അതിനിടയിൽ ആണ് ഇപ്പോൾ സെക്രട്ടറിയേറ്റിലെ പൊതുവിതരണ വകുപ്പിലെ പ്രോട്ടോകോൾ സെക്ഷനിൽ തീപിടുത്തം നടന്നിരിക്കുന്നത്. അത് സർക്കാർ ആസൂത്രിത തീപിടുത്തമാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുഖ്യമന്ത്രിയെയും, മന്ത്രി കെ ടി ജലീലിനെയും, എം ശിവശങ്കറിനെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു തീപിടുത്തം ഉണ്ടാക്കിയിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം ആസൂത്രിതമാണ് എന്ന് ചൂണ്ടിക്കാട്ടി ഇന്നലെ പ്രതിപക്ഷ നേതാവ് കേരള ഗവർണ്ണർക്ക് കത്തു നൽകിയിരുന്നു.സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെയും, ഔദ്യോഗിക മാർഗങ്ങൾ ദുരുപയോഗം ചെയ്തുമാണ് കള്ളക്കടത്തു കേസടക്കമുള്ള കുറ്റകൃത്യങ്ങൾ നടന്നിരിക്കുന്നത്, അതുകൊണ്ടു തന്നെ പ്രോട്ടോകോൾ വകുപ്പുകളിൽ സൂക്ഷിച്ചിരിക്കുന്ന പല ഫയലുകളും, രേഖകളും കേസ് തെളിയിക്കാൻ ആവശ്യമുള്ള സുപ്രധാന തെളിവുകളാണ്. നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന ഫയലുകൾ സൂക്ഷിച്ചിരിക്കുന്ന ഓഫീസിൽ തന്നെ അഗ്നിബാധ ഉണ്ടായത് സംശയാസ്പദമാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രോട്ടോകോൾ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥന്മാര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് അടച്ചിട്ടിരുന്ന ഓഫീസിലാണ് അഗ്നിബാധയുണ്ടായത്. മാത്രമല്ല NIA ആവശ്യപ്പെട്ട തന്ത്രപ്രധാന രേഖകൾ സൂക്ഷിക്കാനുള്ള ചുമതല ഏല്പിച്ചത് സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥരെയാണ് എന്നതും സംശയം തോന്നിപ്പിക്കുന്നതാണ്. തെളിവുകൾ നശിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗവർണ്ണർ തന്റെ സവിശേഷ അധികാരമുപയോഗിച്ചു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും, മുഖ്യമന്ത്രിയെയും, ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെടണമെന്നും ഗവർണ്ണർ ശ്രീ. മുഹമ്മദ് ആരിഫ് ഖാനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപെട്ടു.
Post a Comment