Kerala Local Body Election-2020 Voters list renewal ഈ മാസം 12 മുതൽ
തിരുവനന്തപുരം :സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പിലേക്കുള്ള വോട്ടർ പട്ടിക പുതുക്കൽ ഓഗസ്റ് 12 നു ആരംഭിക്കും. ജനുവരി 20 നു പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംബന്ധിച്ചു ലഭിച്ച ആക്ഷേപങ്ങളിലും അപേക്ഷകളിലും മേൽ നടപടി സ്വീകരിച്ചു ഇലക്ടറൽ രെജിസ്ട്രേഷൻ ഓഫീസർമാർ ഭേദഗതി പട്ടിക സഹിതമുള്ള വോട്ടർപട്ടിക 17.06.2020 നു പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം ഘട്ടം വോട്ടർ പട്ടിക പുതുക്കൽ ആണ് ഈ മാസം 12 നു ആരംഭിക്കുന്നത്.
ജൂൺ 17 നു പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ പേര് ഉൾപെട്ടിട്ടില്ലാത്തവർക്ക് പുതുതായി പേര് ചേർക്കുന്നതിനും ഭേദഗതികളോ ഒഴിവാക്കാലോ നടത്തുന്നതിനും ഒരു അവസരം കൂടെ നൽകാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ തീരുമാനം. ഈ മാസം 26 വരെ ഓൺലൈൻ ആയി പേര് ചേർക്കാനും ഒഴിവാക്കാനും ഉള്ള അപേക്ഷകൾ സ്വീകരിക്കുന്നതാണ്. മുഴുവൻ പരാതികളും അപേക്ഷകളും സ്വീകരിച്ചു 26.09.2020 നു അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി ഉത്തരവിട്ടു. സംസ്ഥാനത്തു മട്ടന്നൂർ നഗര സഭ ഒഴികെ ഉള്ള മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോട്ടും ഈ വർഷം പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതാണ്.
Post a Comment