കൊറോണ കാലത്ത് ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അനുഭവിക്കുന ദുരിതങ്ങൾ ചൂണ്ടി കാണിച്ചു Mobile Phone Retailers Association (MPRAK) മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
കഴിഞ്ഞ രണ്ടു പ്രളയം ഒട്ടേറെ ദുരിതങ്ങൾ ആണ് ചെറുകിട വ്യാപാര മേഖലയിൽ വരുത്തി വെച്ചിട്ടുള്ളത്. അതിൽ നിന്നും കര കയറാൻ കഴിയാതെ നിൽക്കുമ്പോഴാണ് ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ കൊറോണ എന്ന ഈ മഹാമാരിയുടെ വരവ്.
നാട് ഒരു മഹാമാരിയെ നേരിടുമ്പോൾ മറ്റേതൊരു മേഖലയെയും പോലെ പകച്ചു നിൽക്കുകയാണ് കേരളത്തിലെ മൊബൈൽ ഫോൺ റീടൈലേഴ്സും അനുബന്ധ സ്ഥാപനങ്ങളും.രണ്ട് മാസത്തെ അനിവാര്യമായ ലോക്കഡൗണിനു ശേഷം നിശ്ചലമായ വിപണി വ്യാപാരികളുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്.സർക്കാർ നിർദ്ദേശം അനുസരിച്ചു ഒരു മാസത്തെ വാടക ഇളവ് കെട്ടിട ഉടമകൾ അനുവദിച്ചു തന്നെങ്കിലും ഗണ്യമായ വാടക നൽകി വ്യാപാര സ്ഥാപനങ്ങൾ നില നിർത്തുന്നത് ദുഷ്കരമായിരിക്കുകയാണ് എന്നാണ് വ്യാപാരികൾ പറയുന്നത്.ഏതൊരു പ്രതിസന്ധിഘട്ടത്തിലും പൊതുസമൂഹത്തിനു താങ്ങും തണലുമായി പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് മേൽ പതിച്ചിരിക്കുന്ന പ്രളയ സെസ്സിനു എതിരെയും വിമർശനം ഉയർന്നു.
സാങ്കേതികമായി പ്രളയ സെസ്സ് ഉപഭോക്താവിൽ നിന്നും ഈടാക്കേണ്ടതാണെങ്കിലും കമ്പോളത്തിലെ കിടമത്സരങ്ങൾക്കിടയിൽ വ്യാപാരി സ്വന്തം പോക്കറ്റിൽ നിന്നും നൽകേണ്ട സ്ഥിതി വിശേഷം ആണ് ഇപ്പോൾ ഉള്ളത് എന്നും അവർ പറയുന്നു.
വൻകിട ആഭ്യന്തര കുത്തക ഷോറൂമുകൾക് 10 മുതൽ 35 ശതമാനം വരെ കമ്മീഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ ചെറുകിട കച്ചവടക്കാർക് ലഭിക്കുന്ന നാമമാത്രമായ 3 ശതമാനം കമ്മീഷനിൽ നിന്നും 1 ശതമാനം പ്രളയ സെസ്സ് നൽകേണ്ടി വന്നിട്ടും പൊതു സമൂഹത്തിൽ ചെറുകിട വ്യാപാരികളെ പിടിച്ചു പറിക്കാരായി വിലയിരുത്തപ്പെടുന്ന അവസ്ഥ വളരെ ദയനീയമാണ് എന്നും MPRAK ആരോപിച്ചു.
വൻകിട കച്ചവടക്കാർക്ക് ഉത്പന്നങ്ങൾ സുലഭമായി ലഭിക്കുമ്പോൾ സർക്കാർ നിർദ്ദേശിക്കുന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിത്യവൃത്തിക്കായി തുറന്നു പ്രവർത്തിക്കുന്ന ചെറുകിട കച്ചവടക്കാർ നേരിടുന്ന ഉത്പന്നങ്ങളുടെ ലഭ്യത കുറവ്, പൊതു സമൂഹത്തിൽ ചെറുകിട വ്യാപാരികളെ മോശക്കാരായി ചിത്രീകരിക്കുന്ന വൻകിടക്കാരുടെ പരസ്യങ്ങൾ മൂലമുള്ള വെല്ലുവിളികളും അവർ ചൂണ്ടിക്കാട്ടി. ഈ മഹാമാരി കാലത്ത് ചെറുകിട വ്യാപാര മേഖലക്ക് അർഹമായ പരിഗണന നൽകണം എന്നും MPRAK മുഖ്യമന്ത്രിയോട് ആവശ്യപെട്ടു.
Post a Comment