കോടിയേരിക്ക് എതിരെയും ഉദ്യോഗാർഥികളുടെ പ്രതിഷേധം KeralaPSC Candidates Protest

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‌ എതിരെയും Kerala PSC candidates Protest 
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരെയും പി എസ് സി ഉദ്യോഗാർഥികളുടെ പ്രതിഷേധം. സിപിഎം ഔദ്യോഗിക യൂട്യൂബ് ചാനലിൽ അദ്ദേഹത്തിന്റെ പത്ര സമ്മേളനം നടക്കവേ ആയിരുന്നു വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ചു കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിനു മുമ്പും ഉദ്യോഗാർത്ഥികൾ അവരുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 
എം ബി രാജേഷ് ആയിരുന്നു ഇതിനു മുമ്പ് ഉദ്യോഗാർഥികളുടെ പ്രതിഷേധത്തിന് ഇരയായത്. 
പി എസ് സി നിയമനവുമായി ബന്ധപെട്ടു പ്രതിപക്ഷം നടത്തുന്ന സമര പ്രചാരണങ്ങളെ മറികടക്കാൻ വേണ്ടി എം ബി രാജേഷ് സി പി എം ഔദ്യോഗിക യൂട്യൂബ് ചാനലിൽ വീഡിയോ ചെയ്തിരുന്നു.എന്നാൽ ലക്ഷകണക്കിന് ആളുകളാണ് ആ വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ചുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തിയത്. 

സിപിഎം ന്റെ യൂട്യൂബ് ചാനലിൽ ആദ്യമായാണ് ഇത്തരം സമരങ്ങൾ നടക്കുന്നത്. പി എസ് സി യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമങ്ങൾ നടത്തുന്നതാണ് ഉദ്യോഗാര്ഥികളെ ചൊടിപ്പിച്ചത്. 
നാടിനെ നടുക്കിയ സ്വർണ കള്ളക്കടത്തിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ നിയമന കാര്യങ്ങൾ കൂടി അറിഞ്ഞതോടെയാണ് ഉദ്യോഗാർത്ഥികൾ രോഷാകുലരായത്. പല പി എസ് സി റാങ്ക് ലിസ്റ്റുകളും അവസാനിക്കാൻ ആയിട്ടും വേണ്ടത്ര നിയമനങ്ങൾ നടന്നിട്ടില്ല. 

പത്തു ശതമാനത്തിൽ താഴെ നിയമനങ്ങൾ നടന്ന റാങ്ക് ലിസ്റ്റുകൾ വരെ ഉണ്ട്.അതിൽ പ്രധാനമാണ് സിവിൽ എക്‌സൈസ് ഓഫീസർ റാങ്ക് ലിസ്റ്റ്. 1968 ലെ ജനസംഖ്യ അനുപാതത്തിൽ ഉള്ള സ്റ്റാഫ്‌ പാറ്റേൺ ആണ് എക്‌സൈസ് ഡിപ്പാർട്മെന്റ് ഇപ്പോഴും പിന്തുടരുന്നത്. അതുകൊണ്ട് തന്നെ എക്‌സൈസ് വകുപ്പിൽ ഒട്ടേറെ ആളുകളുടെ കുറവുകൾ ഉണ്ട് എന്നും ആയതിനാൽ സ്റ്റാഫ്‌ പാറ്റേൺ മാറ്റം വരുത്തി വേണ്ടത്ര നിയമങ്ങൾ നടത്തണം എന്ന്‌ ഉദ്യോഗാര്ഥികളും എക്‌സൈസ് ഡിപ്പാർട്മെന്റും സർക്കാരിനെ അറിയിച്ചിരുന്നു. അതിൽ ഒരു തുടര്നടപടിയും നടന്നില്ലന്നു മാത്രമല്ല പ്രളയവും കൊറോണയും കവർന്നെടുത്ത ലിസ്റ്റിന്റെ കാലാവധി കുറച്ചുകൂടെ നീട്ടി തരണം എന്ന  ഉദ്യോഗാർത്ഥികളുടെ ആവിശ്യത്തിനോടും സർക്കാർ മുഖം തിരിച്ചു.

സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലും ഇതു തന്നെയാണ് സ്ഥിതി. ഒട്ടേറെ വിവാദങ്ങൾ ഉണ്ടാക്കിയ ഒരു റാങ്ക് ലിസ്റ്റായിരുന്നു സിവിൽ പോലീസ് ഓഫീസർ റാങ്ക്ലിസ്റ്.  SFI യുടെ ആളുകൾക്ക് ഒന്നാം റാങ്ക് മുതൽ ഉന്നത റാങ്കുകൾ നേടിയ സംഭവത്തിലെ അന്വേഷണത്തിൽ പി എസ് സി യുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടു. അങ്ങനെ കോടതി നിർദ്ദേശ പ്രകാരം കുറച്ചു കുറച്ചു കാലം സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ നിയമന നിരോധനം നടത്തിയിരുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു ലിസ്റ്റ് കാലാവധി നീട്ടണം എന്ന്‌ പറഞ്ഞു നിരവധി തവണ ഉദ്യോഗാർത്ഥികൾ സർക്കാരിനെയും മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നു.എന്നിട്ടും സർക്കാർ മുഖം തിരിച്ചു. തന്റേതല്ലാത്ത കാരണത്താൽ ഒരു സർക്കാർ ജോലി എന്ന സ്വപ്നം  നഷ്ടപെട്ടവരാണ് ഈ ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ.

ലിസ്റ്റ് കാലാവധി നീട്ടണം എന്നും നിയമന നിരോധനം എടുത്ത് കളയണം എന്നും പറഞ്ഞു പ്രതിപക്ഷവും രംഗത്തു എത്തിയിട്ടുണ്ട്.ഈ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തെരുവിലിറങ്ങിയ ഉദ്യോഗാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കേണ്ടി വന്നിട്ടുണ്ട്. കടുത്ത പ്രതിഷേധം തന്നെയാണ് ഉദ്യോഗാർത്ഥികൾ നടത്തുന്നത്. 
സിപിഎം സംസ്ഥാന സെക്രട്ടറിക്ക് വരെ ഡിസ്‌ലൈക്ക് പ്രതിഷേധം നേരിടേണ്ടി വന്നത് ഉദ്യോഗാർഥികളുടെ സങ്കടവും പ്രതിഷേധവും എത്രത്തോളം ഉണ്ട് എന്നതിന് തെളിവാണ്.



Post a Comment

Previous Post Next Post

Display Add 2