LIFE MISSION Project പാവപ്പെട്ടവന് വീടില്ല ഇടനിലക്കാരിക് കോടികൾ കമ്മിഷൻ SwapnaCommission

LIFE MISSION പദ്ധതിയിൽ നിർമാണ കരാറിന് Swapna Commission നേടി. 
പാവപെട്ട ആളുകൾക്കു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കാലങ്ങളായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടന്നിരുന്ന ഇന്ദിരാ ആവാസ് യോജന പോലെ ഉള്ള വിവിധ പദ്ധതികൾ സംയോചിപ്പിച്ചാണ് പിണറായി വിജയൻ സർക്കാർ ലൈഫ് മിഷൻ പദ്ധതി എന്ന പേരിൽ മാറ്റിയത്. സ്വന്തമായി വീടില്ലാത്ത എന്നാൽ രണ്ട് സെൻറ് സ്ഥലം ഉള്ള ആർക്കും അക്കാലത്തു വീടിനായി ധന സഹായം ലഭിക്കുമായിരുന്നു. എന്നാൽ LIFE MISSION പദ്ധധി വന്നതോടെ കൂടുതൽ മാനദണ്ഡങ്ങൾ വരികയും അർഹരായ ആളുകൾക്കു സഹായം കിട്ടാത്ത ഒരു സാഹചര്യവും നിലനിൽക്കുകയാണ്. 
തുടക്കം മുതൽ തന്നെ ലൈഫ് മിഷൻ പദ്ധതിയിലെ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തണം എന്ന്‌ പ്രതിപക്ഷം ആവിശ്യപെട്ടിരുന്നു. നിയമസഭയിലും പുറത്തും അതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും സർക്കാർ അതൊന്നും മുഖവിലയ്ക്ക് എടുക്കാതെ മുന്നോട്ട് പോകുകയാണ്. 

രാജ്യത്തെ നടുക്കിയ സ്വർണ കള്ളക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം കുസ്റ്റംസിനു നൽകിയ മൊഴിയിൽ തന്റെ ബാങ്ക് ലോക്കറിൽ നിന്നും ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപെട്ടു തനിക് ലഭിച്ച കമ്മിഷൻ ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
LIFE MISSION പദ്ധതിയുമായി സഹകരിച്ചു UAE റെഡ് ക്രെസെന്റ്  ഇരുപതുകോടി രൂപയുടെ ഒരു പ്രൊജക്റ്റ്‌ കേരളത്തിൽ നടപ്പിലാക്കുന്നുണ്ട്.അതിന്റെ MOU ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തിൽ യു വി ജോസ് എന്ന IAS ഉദ്യോഗസ്ഥൻ UAE റെഡ്‌ക്രെസന്റുമായി ചേർന്നാണ്.

പാവപെട്ട ആളുകൾ വീടിനു അപേക്ഷിക്കുമ്പോൾ ഒരുപാട് മാനദണ്ഡങ്ങൾ പറഞ്ഞു ഒഴിവാക്കപ്പെടുന്നു.ഒട്ടുമിക്ക ആളുകൾക്കും ഈ പദ്ധതി ലഭ്യമാകുന്നില്ല.പിതാവിന്റെ പേരിൽ ഏഴു സെന്റിൽ കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ മക്കൾക്കാർക്കും ഈ പദ്ധതിയിൽ നിന്നും വീട് ലഭിക്കില്ല.ഇന്ധിരാ ആവാസയോജന പദ്ധതി പ്രകാരം സ്ഥലമുള്ള അർഹരായ ആർക്കും വീട് വെക്കാൻ ഉള്ള ധന സഹായം നൽകിയിരുന്നു.
ഇത്തരം പദ്ധതികൾ ആണ് കേരള സർക്കാർ അട്ടിമറിച്ചിരിക്കുന്നത്.

സ്വപ്ന സുരേഷിന് ഈ പദ്ധതിയുടെ ഭാഗമായി ഒരുകോടി രൂപ കമ്മിഷൻ ലഭിച്ചിട്ടുണ്ടേൽ മറ്റുള്ളവർക്ക് എത്ര കിട്ടിയിട്ടുണ്ടാകും എന്ന്‌ ചിന്തികേണ്ടിയിരിക്കുന്നു.
സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കർ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കർ തന്റെ ചാർട്ടഡ് അക്കൗണ്ടന്റ് മുഖേന എടുത്ത് കൊടുത്തതാണ് എന്ന ആരോപണവും ഉയർന്നു വരുന്നുണ്ട്. അങ്ങനെ എങ്കിൽ ഇതു സ്വപ്ന സുരേഷിന്റെ പണം തന്നെയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു എന്നും പ്രതിപക്ഷം ആരോപിക്കുന്നു.ഇതുമായി ബന്ധപെട്ടു ഇന്നലെ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം പ്രകോപിതനായാണ് പെരുമാറിയത്. മാധ്യമങ്ങളെ ഒന്നടങ്കം ഇന്നലെ മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തു.

കേരളത്തിലെ ഭരണം കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് മുഖ്യമന്ത്രിക്ക് മാത്രമാണെന്ന് സംശയികെണ്ടിരിക്കുന്നു എന്ന്‌  എം കെ പ്രേമചന്ദ്രൻ എം പി ഇന്നലെ ഒരു മാധ്യമ ചർച്ചയിൽ പറഞ്ഞു. അതിനു അദ്ദേഹം കാരണം പറയുന്നത് സംസ്ഥാന സർക്കാരിൽ എന്ത് വീഴ്ച വന്നാലും അത് ചൂണ്ടിക്കാട്ടി ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമ പ്രവർത്തകരോട് അതാത് ഉദ്യോഗസ്ഥരോട് ചോദിക്കാൻ ആണ് മുഖ്യമന്ത്രി പറയുന്നത്. സ്പ്രിങ്ക്ലെർ വിഷയത്തിൽ ഐ ടി വകുപ്പായി ചോദിക്കാൻ ആണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ കേരളത്തിന്റെ ഐ ടി മന്ത്രി കേരള മുഖ്യമന്ത്രി തന്നെയാണ്. പിന്നീട് അതിനു വിശദീകരണം നൽകിയത് ഐ ടി സെക്രട്ടറിയാണ്.ജലീൽ വിഷയത്തിൽ ജലീലിനോടും സ്പീക്കർ വിഷയത്തിൽ അദ്ദേഹത്തോടും സ്പേസ് പാർക്ക്‌ വിഷയത്തെ സംബന്ധിച്ചു  അതുപോലെ സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഏതോ ഒരു കമ്പനിയിലെ കരാർ ജീവനക്കാരിയാണെന്നും അതവരോട് ചോദിക്കണം എന്നും ആണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് പ്രേമചന്ദ്രൻ എം പി പറഞ്ഞു.

എമിരേറ്റ്സ് റെഡ് ക്രെസെന്റ് ൽ നിന്നും കേരള സർക്കാരിന് ലഭിച്ച സഹായധനം ഇരുപത് കോടി രൂപ ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ നിർമാണ പ്രക്രിയകൾക് കരാർ നൽകിയതുമായി ബന്ധപെട്ടു സ്വർണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ഒരു കോടി രൂപ കമ്മിഷൻ നൽകി എന്നു പറഞ്ഞാൽ മുഖ്യമന്ത്രിയോട് അല്ലാതെ മറ്റാരോടാണ് മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കേണ്ടത് എന്നും പ്രേമചന്ദ്രൻ ചോദിച്ചു. 
കേരളത്തിലെ ഭരണം ഒരു അധോലോക സാമൂഹ്യ വിരുദ്ധ ശക്തികളുടെ നിയന്ത്രണത്തിൽ ഗുരുതരമായ തകർച്ചയിലോട്ട് കൂപ്പു കുത്തുന്ന കാലമാണ് ഇതെന്നും എംകെ പ്രേമചന്ദ്രൻ എം പി ആരോപിച്ചു.


Post a Comment

Previous Post Next Post

Display Add 2