Ramesh Cennithala vs Pinarayi Vijayan
മിറ്റിഗേഷന് രീതിയുടെ അനിവാര്യതയെപ്പറ്റി മുഖ്യമന്ത്രിയുമായി തത്സമയ സംവാദത്തിനു തയ്യാർ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പത്രസമ്മേളനങ്ങളിൽ അടുത്തിടെ നടന്നുകൊണ്ടിരിക്കുന്ന പരസ്പര പോരിനിടയിൽ മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിനു ക്ഷണിച്ചു പ്രതിപക്ഷ നേതാവ്. എല്ലാ കാര്യങ്ങളും ജനങ്ങൾക് അറിയാൻ അവകാശം ഉണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി ഒരു തത്സമയ സംവാദത്തിനു തയ്യാറാകണം. കോവിഡ് വ്യാപനം തടയാൻ ലോകാരോഗ്യ സംഘടന തന്നെ നിർദേശിച്ചത് കൺടൈന്മെന്റും മിറ്റിഗേഷനുമാണ്. അത് കൊണ്ട് തന്നെ കണ്ടെയ്ൻമന്റ് രീതിയോടൊപ്പം മിറ്റിഗേഷനും നമ്മൾ അവലംബിക്കണമെന്ന് താൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു എന്നും എന്നാൽ മിറ്റിഗേഷൻ രീതിയെ തെറ്റിദ്ധരിപ്പിക്കുന്ന മാതൃകയിൽ വളച്ചൊടിച്ച് സമൂഹമാധ്യമങ്ങളിളൂടെ തന്നെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രചരണം നടക്കുന്നുണ്ട്, അത് മറുപടി അർഹിക്കുന്നില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പക്ഷേ മുഖ്യമന്ത്രി ഇപ്പോൾ രണ്ട് തവണ ആയി അതേ കാര്യം ആവർത്തിക്കുകയാണ് എന്നും കേരളം ഇപ്പോൾ അവലംബിക്കുന്ന പല മാർഗ്ഗങ്ങളും മിറ്റിഗേഷൻ ആണ്, നല്ല രീതിയിൽ മിറ്റിഗേഷനെ ഉപയോഗിക്കാതിരുന്നത് ആണ് ഇപ്പോഴുള്ള പല വീഴ്ചകളുടെയും കാരണമായി ആരോഗ്യവിദഗ്ധർ തന്നെ ചൂണ്ടികാണിക്കുന്നത്. അതുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങൾ അവസാനിക്കേണ്ടതുണ്ട്. സത്യം അറിയാൻ ജനങ്ങൾക്ക് അവകാശം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഞാൻ പറഞ്ഞത് എന്താണെന്ന് തനിക്ക് നല്ല ബോധ്യം ഉണ്ട്, മുഖ്യമന്ത്രിക്ക് അത് ഉണ്ടെങ്കിൽ ഈ വിഷയം പരസ്യമായി സംവദിക്കാൻ തയ്യാറാണോ അത് ജനങ്ങൾ ലൈവ് ആയി കാണട്ടെ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ ക്ഷണം സ്വീകരിക്കാനുള്ള ജനാധിപത്യബോധം മുഖ്യമന്ത്രിക്ക് കൈമോശം വന്നിട്ടില്ല എന്ന് ഞാൻ കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു.
വൈകുന്നേരങ്ങളിലെ പത്ര സമ്മേളനത്തിൽ പ്രതിപക്ഷത്തെ അധിക്ഷേപിച്ചുകൊണ്ടാണ് എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിക്കുന്നത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ക്ഷോപിക്കുന്ന മുഖ്യമന്ത്രിയെ ആണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ കഴിയുന്നത്.
إرسال تعليق