അടിപതറി പിണറായി സർക്കാർ :CBI files case against Life Mission Project

CBI files case against Life Mission Project under FCRA. Read More... 

പിണറായി വിജയൻ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷൻ പദ്ധതിക്കെതിരെ FCRA നിയമപ്രകാരം CBI കേസെടുത്തു. കഴിഞ്ഞ കുറെ ദിവസങ്ങളായി വിവാദത്തിലിരുന്ന ഈ പദ്ധതിയിൽ നടന്ന ക്രമക്കേടുകൾ CBI അന്വേഷിക്കണം എന്ന ആവിശ്യം പ്രതിപക്ഷം ശക്തമാക്കിയിരുന്നു. രാജ്യദ്രോഹ കുറ്റത്തിന് UAPA ചുമത്തിയ സ്വർണ്ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്നും 1 കോടി രൂപ കണ്ടെടുത്തപ്പോഴാണ് അത് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും ലഭിച്ച കമ്മിഷൻ ആണെന്ന് വെളിപ്പെടുത്തിയത്. അതോടുകൂടി ലൈഫ് മിഷൻ പദ്ധതിയിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട് എന്നുള്ളത് ബോധ്യമായി. അതിനെതിരെ അനിൽ അക്കര എം ൽ എ സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. 

ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം പണിയുന്നത്  UAE റെഡ്‌ക്രെസന്റ് ആണ്. സർക്കാർ സ്ഥലത്ത് നിർമിക്കുന്ന ഈ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ കരാർ നൽകിയിരിക്കുന്നത് യൂണിറ്റാക്ക് എന്ന കമ്പനിക്കാണ്. നിർമാണം യൂണിറ്റാക്കിനെ ഏല്പിച്ചത് തട്ടിപ്പ് നടത്താനാണെന്നും സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കരനും മുഖ്യമന്ത്രിയുടെ അറിവോടുകൂടെയാണ് ഇത്തരം കരാറുകളിൽ കൈകടത്തുന്നത് എന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അനിൽ അക്കരെ എം ൽ എ യുടെ പ്രധാന ആരോപണങ്ങൾ....

1.യൂണിറ്റാക്കിന്‌ UAE കോൺസുലേറ്റിൽ നിന്നും ലഭിച്ച 14.5 കോടി രൂപയിൽ നിന്ന് 4.5 കോടി രൂപ സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കറും കമ്മിഷൻ ആയി തട്ടിയെടുത്തു.
2. മന്ത്രി എ സി മൊയ്‌തീൻ ലൈഫ് മിഷനിൽ രണ്ട് കോടി രൂപയുടെ അഴിമതി നടത്തി. 
3. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്ന സുരേഷിന് കോടികൾ കമ്മിഷൻ കിട്ടി എന്ന്‌ പരസ്യമായി പറഞ്ഞതാണ്, അതനുസരിച്ചു അദ്ദേഹത്തെ സാക്ഷിയാക്കണം. 
4. വടക്കാഞ്ചേരി നഗരസഭ കൗണ്സിലറുടെയും തൃശൂർ കോർപറേഷനിലെ ഒരു യുവ കൗണ്സിലറുടെയും അടുത്തകാലത്തെ സാമ്പത്തിക വളർച്ച പരിശോധിച്ചാൽ അഴിമതിയുടെ ചിത്രം കാണാം. 
5. മന്ത്രി എ സി മൊയ്തീന്റെ വാദങ്ങൾ തെറ്റാണെന്നും അത് ഏറ്റു പറഞ്ഞു വാങ്ങിയ പണം മന്ത്രി തിരിച്ചു നൽകണം.

മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇപ്പോൾ സർക്കാർ സ്ഥലത്തു ഒരു ഫ്ലാറ്റ് നിർമാണം നടക്കുന്നത്. അതിൽ വ്യാപകമായി അഴിമതി നടക്കുന്നുണ്ട് എന്നും അദ്ദേഹം ആരോപണം ഉയർത്തുന്നു. എന്നാൽ അനിൽ അക്കരെ പറയുന്ന കാര്യങ്ങൾ വസ്തുത വിരുദ്ധമാണ് എന്നാണ് എ സി മൊയ്‌തീൻ പ്രതികരിച്ചത്. എന്നാൽ ലൈഫ് മിഷൻ പദ്ധതിയുടെ MOU ആവിശ്യപെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സർക്കാരിന് കത്ത് നൽകിയിരുന്നു. ഒരു മാസമാകാറായിട്ടും MOU നല്കാത്തതിൽ പ്രതിഷേധിച്ചു പദ്ധതിയിലെ പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനം രമേശ്‌ ചെന്നിത്തല രാജി വെച്ചിരുന്നു. എന്നാൽ ഇന്നലെ ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കാൻ സർക്കാർ വിജിലെൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഇന്ന് CBI കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് പിണറായി വിജയൻ സർക്കാരിന് ഏൽക്കുന്ന ഒരു വൻ തിരിച്ചടിയാണ്. 
ഒരു വിദേശ രാജ്യത്തു നിന്നുള്ള സാമ്പത്തിക ഇടപാടുകൾക്ക് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങിയില്ല എന്ന കാരണത്താൽ ആണ് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം സി ബി ഐ കേസെടുത്തിരിക്കുന്നത്.





Post a Comment

أحدث أقدم

Display Add 2