E-sim fraud_Pay attention_dont be deceived...Read More
ശ്രദ്ധിക്കുക 🔴 സൂക്ഷിക്കുക 🙏🙏🙏
രാജ്യത്ത് ഇ – സിം വഴി തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുള്ളതായി കേരള പോലീസ് അറിയിച്ചു. ഇത്തരത്തിൽ ഹൈദരാബാദ് സ്വദേശികളായ നാലുപേര്‍ക്ക് 21 ലക്ഷം രൂപ നഷ്ടമായത് അടുത്തിടെയാണ്. ഉപഭോക്താവിന്റെ അറിവില്ലായ്മ മുതലെടുത്താണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. ഇ – സിം തയാറാക്കി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ശേഷം പണം തട്ടുക എന്നതാണ് തട്ടിപ്പിൻ്റെ രീതി.
ഇതിനായി തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത് സിം കാര്‍ഡ് 24 മണിക്കൂറിനുള്ളില്‍ ബ്ലോക്ക് ആകുമെന്നോ കെ വൈ സി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നോ മെസേജ് ചെയ്യുകയാണ്. പിന്നാലെ ടെലികോം കമ്പനിയില്‍ നിന്ന് കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് ആണെന്ന് പറഞ്ഞ് നിങ്ങൾക്ക് ഫോണ്‍ കോള്‍ എത്തും.
തുടർന്ന് വരുന്ന മെസേജിലെ ഫോം പൂരിപ്പിച്ച് നല്‍കാനാകും അടുത്ത് ആവശ്യപ്പെടുക. കസ്റ്റമര്‍ കെയര്‍ കമ്പനിയുടേതിന് സമാനമായ ഫോണ്‍ നമ്പരുകളായിരിക്കും ഇവര്‍ തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുക.
മൊബൈല്‍ ഫോണ്‍ നമ്പരുമായി ബന്ധിപ്പിച്ചിട്ടുള്ള ഇ -മെയില്‍ ഐഡി ലഭിക്കുന്നതോടെ തട്ടിപ്പുകാര്‍ അയച്ചുനല്‍കുന്ന മെയില്‍ ഇ -സിം റിക്വസ്റ്റ് നല്‍കുന്നതിനായി സര്‍വീസ് പ്രൊവൈഡറിന് ഫോര്‍വേര്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടും.
ഇത്തരത്തില്‍ മെയില്‍ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലുള്ള സിം ബ്ലോക്ക് ആവുകയും ഇ-സിം ആക്ടിവേറ്റ് ആവുകയും ചെയ്യും. ഇ- സിം ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള ക്യുആര്‍ കോഡ് ലഭിക്കുക തട്ടിപ്പുകാര്‍ക്കായിരിക്കും.
ഇങ്ങനെ ഇ-സിം ഡിജിറ്റല്‍ വാലറ്റുകളുമായി ബന്ധിപ്പിച്ച് നിങ്ങളുടെ പണം കൈക്കലാക്കാനാണ് തട്ടിപ്പുകാർ ശ്രമിക്കുന്നത്.. കരുതിയിരിക്കുക 🙏
കാലങ്ങളായി നടക്കുന്ന തട്ടിപ്പിന്റെ പുതിയ രീതിയാണ് ഇത്. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ ബാങ്ക് അക്കൗണ്ട് ഓൺലൈൻ വഴി ബന്ധിപ്പിക്കുന്നത് ഭൂരിപക്ഷം ആളുകളും ഒഴിവാക്കിയിരുന്നു. ഓൺലൈൻ പേയ്‌മെന്റ് സ്വന്തം അക്കൗണ്ടിൽ നിന്നും ചെയ്യുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാൽ ഇന്നത്തെ കൊറോണ സാഹചര്യത്തിൽ ഭൂരിഭാഗം ആളുകളും ഡിജിറ്റൽ പേയ്‌മെന്റ് നൽകുന്നതിന് മുൻഗണന നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ കാർഡ് വിവരങ്ങളും ഐ ഡി എന്നിവ ഒരു കാരണവശാലും മറ്റുള്ളവരുമായി ഷെയർ ചെയ്യരുത്. ഡിജിറ്റൽ പേയ്‌മെന്റിനു ആളുകൾ മുൻഗണന നൽകുന്നതോടെ രാജ്യത്ത് ഡിജിറ്റൽ തട്ടിപ്പുകളുടെ എണ്ണവും കൂടുവാൻ സാധ്യതയുണ്ട്. ആയതിനാൽ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറരുത്. ബാങ്കിൽ നിന്നും നിങ്ങളുടെ രഹസ്യ കോഡ് അല്ലങ്കിൽ രഹസ്യ നമ്പർ ചോദിച്ചു ആരും വിളിക്കില്ല എന്ന് ബാങ്കുകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ ആരേലും വിളിക്കുകയാണേൽ അവരുടെ ചതിയിൽ പെടാതെ സൂക്ഷിക്കുക. വഞ്ചിതരാവാതിരിക്കുക
إرسال تعليق