ഖുർആൻ ന്റെ മറവിൽ സ്വർണം കടത്തിയിട്ടുണ്ടാകാം : മന്ത്രി KT ജലീൽ

ഖുർആൻ ന്റെ മറവിൽ ഡിപ്ലോമാറ്റിക് കാർഗോയിൽ സ്വർണം കള്ളക്കടത്തു 
നടന്നിട്ടുണ്ടാകാം എന്ന്‌ മന്ത്രി കെ ടി ജലീൽ 
ഖുർആൻ ന്റെ മറവിൽ ഡിപ്ലോമാറ്റിക് കാർഗോയിലൂടെ സ്വർണ കള്ളക്കടത്തു നടന്നിട്ടുണ്ടാകാം എന്ന്‌ ഒരു മാധ്യമത്തോടുള്ള  അഭിമുഖത്തിൽ തുറന്ന് പറഞ്ഞു മന്ത്രി കെ ടി ജലീൽ. ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവിൽ സ്വർണ്ണം കടത്തിയവർക്ക് ഡിപ്ലോമാറ്റിക് കാർഗോയിലൂടെയും സ്വർണ്ണം കടത്തികൂടെ എന്ന ചോദ്യത്തിനാണ് മന്ത്രിയുടെ ഈ തുറന്നു പറച്ചിൽ. ഇത്രയും ദിവസം മാധ്യമങ്ങളും പൊതുജനങ്ങളും പ്രതിപക്ഷ പാർട്ടികളും പറഞ്ഞിരുന്ന കാര്യം മന്ത്രി തന്നെ സമ്മതിച്ചതോടുകൂടി സി പി എം കൂടുതൽ പ്രതിരോധത്തിൽ ആയിരിക്കുകയാണ്. 
ഖുർആൻ ന്റെ മറവിലും സ്വർണ്ണ കള്ളക്കടത്തു നടന്നിട്ടുണ്ടാകാം അതിനു മന്ത്രി കെ ടി ജലീലിന്റെ സഹായം ലഭിചിട്ടുണ്ടാകാം എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നത്. ഇപ്പോഴിതാ മന്ത്രി തന്നെ അത്തരം ആരോപണങ്ങളെ തള്ളിക്കളയാതിരിക്കുമ്പോൾ അത് സി പി എം നുവേണ്ടി ചാനൽ ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലും പ്രതിരോധിക്കുന്നവർക്ക് തിരിച്ചടിയാവുകയാണ്. 

ലോകത്ത് തന്നെ ആദ്യമായിട്ട് ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവിൽ സ്വർണ്ണ കള്ളക്കടത്തു നടത്തിയ ആദ്യ സ്ഥലമായി കേരളത്തെ നാണം കെടുത്തിയിരിക്കുകയാണ്. ഈ കേസ് അന്വേഷിക്കുന്ന NIA കേരളത്തിലെ ഒരു മന്ത്രിയെ തന്നെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരിക്കുകയാണ്. രാജ്യദ്രോഹത്തിനു UAPA ചുമത്തിയ കേസിൽ ആണ് കേരളത്തിലെ ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരിക്കുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു മന്ത്രിയെ ഇങ്ങനെ ചോദ്യം ചെയ്യേണ്ടിവരുന്നത്. 

ലോകത്തിനു മുന്നിൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ നാണം കെടുത്തിയ കെ ടി ജലീൽ രാജി വെക്കണം എന്നാവിശ്യപെട്ട് യൂത്ത് കോൺഗ്രസ്‌ എട്ടാം ദിവസവും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിനിടയിലാണ് ഖുർആൻ മറവിൽ സ്വർണ്ണം കടത്തിയിട്ടുണ്ടാകാം എന്ന മന്ത്രിയുടെ തുറന്നു പറച്ചിൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെയും നേതാക്കളെയും പോലീസ് അതി ക്രൂരമായി തല്ലി ചതച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് പോലീസിന്റെ പെരുമാറ്റം. ഒരു പ്രകോപനവും ഇല്ലാതെ ആണ് സമരക്കാരെ പോലീസ് തല്ലിച്ചതക്കുന്നത്. സമാധാന സമരങ്ങളിൽ വരെ ജല പീരങ്കിയും ലാത്തിച്ചാർജും നടത്തുന്ന പോലീസിനെയാണ് കാണാൻ കഴിയുന്നത്. 

സമരക്കാരുടെ തലക്ക് ലക്ഷ്യം വെച്ചാണ് പോലീസ് അടിക്കുന്നത് എന്നും ഒട്ടേറെ പ്രവർത്തകർക്ക് കണ്ണിനും മൂക്കിനും തലക്കും കൈകൾക്കും എല്ലാം മാരകമായ പരിക്കുപറ്റി, വിദഗ്ദ്ധ ചികിത്സക്ക് ശേഷം ഇപ്പോഴും അവർ വീടുകളിൽ എത്തിയിട്ടില്ല എന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയുടെ മണം മാറും മുമ്പ് കെ ടി ജലീലിന്റെ ഈ തുറന്നു പറച്ചിലോടു കൂടി സമരമുഖത്തു പോലീസ് സി പി എം ന്റെ ഗുണ്ടകളായി മാറിയിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടത് എന്ന്‌ പ്രതിപക്ഷം ആരോപിക്കുന്നു. 

കേസിൽ നേരത്തെ അറസ്റ്റിലായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് തെളിഞ്ഞിരുന്നു. ഈ കേസുമായി ബന്ധപെട്ടു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കർ ഇപ്പോൾ സസ്പെൻഷനിൽ ആണ്. മുഖ്യമന്ത്രിക്കും ഈ കേസിൽ ബന്ധമുണ്ടായത് കൊണ്ടാണ് സ്വന്തം പാർട്ടിക്കാരൻ പോലും അല്ലാത്ത കെ ടി ജലീലിനെ പിണറായി വിജയൻ സംരക്ഷിക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മന്ത്രി കെ ടി ജലീലും അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും എത്രയും പെട്ടന്നു രാജിവെക്കണം എന്നാവിശ്യപെട്ട് സംസ്ഥാനത്തു സമരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 
മലപ്പുറം പോലീസ് സ്റ്റേഷൻ മാർച്ച്‌ എ പി അനിൽ കുമാർ എം ൽ എ   ഉൽഘാടനം ചെയ്യുന്നു. 

വെള്ളിയാഴ്ച മലപ്പുറത്തു നടന്ന യൂത്ത് കോൺഗ്രസ്‌ കളക്ടറേറ്റ് മാർച്ചിൽ പ്രവർത്തകരെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ചു മലപ്പുറം ജില്ലയിൽ മുഴുവൻ നിയോജകമണ്ഡലങ്ങളിലും കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പോലീസ് സ്റ്റേഷൻ മാർച്ച്‌ നടന്നു. മലപ്പുറം പോലീസ് സ്റ്റേഷനിലോട്ട് നടന്ന മാർച്ച്‌ മുൻ മന്ത്രി എ പി അനിൽകുമാർ എം ൽ എ ഉൽഘാടനം ചെയ്തു. 
സമരക്കാരെ മൃഗീയമായി തല്ലി ഒതുക്കുന്ന രീതി ശരിയല്ല എന്നും പോലീസിന്റെ ഈ ക്രൂരതക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും എന്നും എം ൽ എ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. 



Post a Comment

أحدث أقدم

Display Add 2