അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്ക് വളരുന്ന ഈന്തപ്പനകൾ Palms growing in the way of Allah

Palms growing in the way of Allah_Sulaiman Al Rajhi.Read More...

അല്ലാഹുവിന്റെ മാർഗത്തിലേക്ക് വളരുന്ന ഒരു ലക്ഷത്തോളം വരുന്ന ഈന്തപ്പനകളുണ്ട് സൗദി അറേബ്യയിലെ അൽഖസീമയിൽ. പ്രതിവർഷം പതിനായിരം ടൺ വിളവെടുക്കുന്ന നാല്പത്തിയഞ്ചോളം വ്യത്യസ്ത ഇനത്തിലുള്ള ഈന്തപ്പനകൾ ഇവിടെയുണ്ട്. ഇതിൽ നിന്നുള്ള വരുമാനം സ്വന്തം ആവിശ്യങ്ങൾക്ക് ഉപയോഗിക്കാറില്ല ഇതിന്റെ ഉടമ. വിവിധ രാജ്യങ്ങളിൽ മസ്ജിദുകൾ നിർമിക്കാനും ചാരിറ്റി പ്രവർത്തനങ്ങൾക്കുമായിട്ടാണ് ചിലവഴിക്കുന്നത്. സൗദി അറേബ്യയിലെ പ്രമുഖ വ്യവസായി സുലൈമാൻ അൽ റാജ്‌ഹി ആണ് ഇതിന്റെ ഉടമ. ജന്മം കൊണ്ട് ദരിദ്രനും കർമ്മത്തിലൂടെ ധനികനുമായ ഒരു മഹത്‌വ്യക്തി ആണ് അദ്ദേഹം. ദാരിദ്ര്യം നിറഞ്ഞ കുട്ടികലമാണ് അദ്ദേഹത്തിന്റെ സന്മനസിന്റ വലിപ്പം കൂട്ടിയത്. തന്റെ പഠനകാലത്ത് സ്കൂൾ ടൂർ പോകുന്നതിനു ആവിശ്യമായ ഒരു റിയാൽ പോലും എടുക്കാൻ ഉള്ള അവസ്ഥ ഇല്ലായിരുന്നു അദ്ദേഹത്തിന്റെ വീട്ടിൽ. അങ്ങനെ ഇരിക്കെ സ്കൂളിൽ നടന്ന പരീക്ഷയിൽ അദ്ദേഹത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയും, സമ്മാനമായി അദ്ദേഹത്തിന്റെ അധ്യാപകൻ ഒരു റിയാൽ നൽകുകയും ചെയ്തു. അങ്ങനെ അന്ന് സ്കൂൾ ടൂർ പോകുക എന്ന അദ്ദേഹത്തിന്റെ ആഗ്രഹം പൂവണിഞ്ഞു. 


വർഷങ്ങൾക്ക് ശേഷം തന്റെ പഠനം എല്ലാം കഴിഞ്ഞു ജിദ്ദയിൽ തന്റെ സഹോദരനൊപ്പം ഒരു ബാങ്ക് ആരംഭിച്ചു അദ്ദേഹം.ഒരു ചെറിയ റൂമിൽ ആയിരുന്നു ബാങ്കിന്റെ ആദ്യകാല പ്രവർത്തനം ആരംഭിച്ചത്. സർവ്വ ശക്തനായ അല്ലാഹുവിന്റെ കാരുണ്യത്താലും തന്റെ കഠിന പ്രയത്നം കൊണ്ടും ഒറ്റമുറിയിൽ ആരംഭിച്ച ആ ബാങ്ക് ഒരു വൻ ശൃംഖലയായി വളർന്നു ഇന്ന് സൗദി അറേബ്യയിലെ അറിയപ്പെടുന്ന "അല്‍ റാജ്ഹി ബാങ്ക് "ആയിമാറി. സർവശക്തനായ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ധനികനായി മാറിയപ്പോൾ പഠനകാലത്തു തനിക്ക് ഒരു റിയാൽ സമ്മാനം തന്ന അധ്യാപകനെ അന്വേഷിച്ചുപോയി അദ്ദേഹം. ഏറെ പരിശ്രമിച്ചു ഒടുവിൽ തന്റെ പ്രിയ അധ്യാപകനെ കണ്ടെത്തി സുലൈമാൻ അൽ റാജ്‌ഹി എന്ന ആ മനുഷ്യ സ്‌നേഹി. വളരെ പ്രയാസപ്പെട്ട് വിഷമത്തിൽ ജീവിച്ചിരുന്ന തന്റെ പ്രിയ അധ്യാപകനെ ഏറ്റെടുക്കുകയാണ് അദ്ദേഹം ചെയ്തത്. തന്റെ ഗുരുനാഥന് നല്ലൊരു വീടും മറ്റു സൗകര്യങ്ങളും നൽകി അദ്ദേഹം. എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു "ഇന്ന് എന്റെ അധ്യാപകൻ ഏറെ സന്തോഷിക്കുന്നുണ്ട് എന്നെനിക്കറിയാം അതിനേക്കാൾ ഏറെ ഞാൻ സന്തോഷിച്ചിരുന്നു അന്നെനിക്ക് ഒരു റിയാൽ ലഭിച്ചപ്പോൾ".

തന്റെ സമ്പാദ്യം മുഴുവൻ ഭാര്യമാർക്കും മക്കൾക്കും പ്രിയപ്പെട്ടവർക്കുമായി നൽകി അദ്ദേഹം. അറുപതു ബില്യൺ റിയാൽ ആണ് വഖഫ് ഇനത്തിൽ ഉള്ളത്. നൂറ്റി എഴുപത് മില്യൺ റിയാലാണ് കൊറോണ കാലത്തെ പ്രവർത്തനങ്ങൾക്കായി അദ്ദേഹത്തിന്റെ "അൽ റാജ്ഹി ബാങ്ക് " നൽകിയിരിക്കുന്നത് കൂടാതെ രണ്ട് ഹോട്ടലുകൾ മക്കയിൽ ആരോഗ്യവകുപ്പിന് വിട്ടു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈന്തപ്പഴത്തോട്ടം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിലെ ഭൂരിഭാഗം വരുന്ന പള്ളികൾ, ഖുർആൻ സെന്ററുകൾ ചാരിറ്റി സൊസൈറ്റികൾ എന്നിവയുടെ പ്രവർത്തനങ്ങളിലൊക്കെ അൽ റാജ്‌ഹി കുടുംബത്തിന്റെ പേരുകൾ കാണാവുന്നതാണ്. നിങ്ങളുടെ സമ്പാദ്യം മുഴുവൻ കുടുംബത്തിനും ചാരിറ്റിക്കും വേണ്ടി എന്തിനാണ് മാറ്റിവെച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു "ഞാനിപ്പോൾ ഒരു പക്ഷിയെപ്പോലെ സ്വതന്ത്രനാണ് അല്ലാഹു എന്നെ വിളിക്കുമ്പോൾ യാതൊരു ചരടുകളുമില്ലാതെ ഉത്തരം നൽകാൻ എനിക്ക് കഴിയും... എത്ര ആശ്വാസമാണിത്  '


👆👆👆

Post a Comment

Previous Post Next Post

Display Add 2