അറബി സാഹിത്യ പ്രതിഭകൾ -Arabic literary geniuses. Read More...
● ജനനം : 1911 ഡിസംബർ 11കെയ്‌റോ-ഈജിപ്ത്
●മരണം : 2006 ഓഗസ്റ് 30
●നോവലിസ്റ്റ്, എഴുത്തുകാരൻ,തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ പ്രശസ്തൻ.
●ദി കെയ്‌റോ ട്രൈലോജി, ഗെബെലവിയുടെ മക്കൾ, ദി ഹറാഫിഷ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ
●34 നോവലുകൾ, മുന്നൂറ്റി അമ്പതിലധികം ചെറുകഥകളും, അഞ്ചോളം നാടകങ്ങളും, സിനിമ തിരക്കഥകളും എല്ലാം അദ്ദേഹത്തിന്റെ സംഭാവനയാണ്
●1988 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി _ സാഹിത്യത്തിൽ നോബൽ സമ്മാനം നേടുന്ന ആദ്യ അറബ് എഴുത്തുകാരൻ ആണ് അദ്ദേഹം
1919 ൽ നടന്ന ഈജിപ്ഷ്യൻ വിപ്ലവം നജീബ് മഹ്ഫൂള് ന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചു.
തന്റെ ഏഴാമത്തെ വയസിൽ വീടിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ വിപ്ലവം നയിക്കുന്ന പ്രകടനക്കാരായ പുരുഷന്മാർക്കും സ്ത്രീകൾക്കും എതിരെ വെടിയുതിർക്കുന്ന ബ്രിട്ടീഷ് സൈനികരെ കാണേണ്ടി വന്നിട്ടുണ്ട്.
തന്റെ ബാല്യകാലത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമാണ് 1919 ലെ ഈജിപ്ഷ്യൻ വിപ്ലവം എന്ന് അദ്ദേഹം പറയുകയുണ്ടായി.
●1930 ൽ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കെയ്‌റോ സർവകലാശാലയിൽ പ്രവേശനം നേടി.
●1934 ൽ തത്വശാസ്ത്രത്തിൽ ബിരുദം നേടുകയും ചെയ്തു.
●1938 ൽ ഇസ്ലാമിക് എൻഡോവ്മെന്റ് മന്ത്രിയുടെ പാർലമെന്ററി സെക്രട്ടറി ആയി സേവനം അനുഷ്ടിച്ചു.
●1950 ൽ ബ്യുറോ ഓഫ് ആർട്സിൽ സെൻസർഷിപ്പ് ഡയറക്ടർ ആയി പ്രവർത്തിച്ചു.
●ഫൌണ്ടേഷൻ ഫോർ ദി സപ്പോർട്ട് ഓഫ് ദി സിനിമയുടെ ഡയറക്ടർ ആയി.
●സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഉപദേഷ്ടാവായും പ്രവർത്തിച്ചു
◾️മൻഫലൂത്വീ
●ജനനം : 1876 ഡിസംബർ 30, ഈജിപ്ത്
●മരണം : 1924 ജൂലൈ 25
●പ്രശസ്ത കൃതികൾ :
അന്ന്ളറാത്ത് (കാഴ്ചപ്പാടുകൾ )
അൽ അബറാത്ത് (കണ്ണുനീർത്തുള്ളികൾ )
●ആധുനിക അറബി സാഹിത്യ പ്രതിഭകളിൽ പ്രധാനിയാണ് മുസ്തഫ ലുതുഫി മൻഫലൂത്വീ
●അറബി സാഹിത്യത്തിലും കവിതകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഒരു ഈജിപ്ഷ്യൻ കവിയാണ് മൻഫലൂത്വീ
●തന്റെ ഒമ്പതാമത്തെ വയസ്സിൽ തന്നെ ഖുർആൻ മനഃപാഠമാക്കിയ പ്രതിഭ
●ഈജിപ്തിലെ കെയ്‌റോ അൽ അസ്ഹർ സർവകലാശാലയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി
◾️ത്വാഹാ ഹുസൈൻ
●ജനനം :1889 നവംബർ 15, ഈജിപ്ത്
●മരണം : 1973 ഒക്ടോബർ 28
●ഈജിപ്തിലെ താഴ്ന്ന മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ച ത്വാഹാ ഹുസൈൻ നേത്ര രോഗം പിടിപെട്ടു രണ്ടാം വയസ്സിൽ അന്ധനായി
●ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ഈജിപ്ഷ്യൻ എഴുത്തുകാരൻ
●അൽ അസ്ഹർ സർവകലാശാലയിൽ നിന്നും മതപഠനവും അറബി സാഹിത്യവും പഠിച്ചു
●ആത്മകഥ : അൽ -അയ്യം (ദി ഡേയ്‌സ് )
●പ്രധാന കൃതികൾ :
പ്രീ-ഇസ്ലാമിക് കവിതകൾ
(അറബ് ലോകത്ത് അദ്ദേഹത്തെ
പ്രശസ്തമാക്കിയ സാഹിത്യ
നിരൂപണ പുസ്തകമാണിത് ).
ഓൺ-ഇസ്ലാമിക് ലിറ്ററേച്ചർ.
ദി വോയിസ് ഓഫ് പാരീസ്.
ഹഫീസും ഷാക്കിയും.
●ഈജിപ്ഷ്യൻ നവോത്ഥാനത്തിന്റെ ബുദ്ധിജീവിയും ഈജിപ്ഷ്യൻ ദേശീയതയുടെ വക്താവുമാണ് ത്വാഹാ ഹുസൈൻ
●1950 ൽ വിദ്യാഭ്യാസമന്ത്രിയായി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ
"വിദ്യാഭ്യാസം വെള്ളവും വായുവും
പോലെയാണ് ഓരോ മനുഷ്യന്റയും അവകാശം".
ഇക്കാലഘട്ടത്തിൽ ഈജിപ്തുകാർക്ക് സ്വതന്ത്ര വിദ്യാഭ്യാസം ലഭ്യമായി.
ഖുർആൻ സ്കൂളുകൾ പ്രൈമറി സ്കൂളുകളും ഹൈസ്‌കൂളുകൾ കാർഷിക, മെഡിക്കൽ കോളേജുകൾ ആക്കി മാറ്റുകയും ചെയ്തത് ഇദ്ദേഹം വിദ്യാഭ്യാസ മന്ത്രി ആയിരിക്കുന്ന കാലഘട്ടത്തിലാണ്. അതുപോലെ നിരവധി സർവ്വകലാശാലകൾ നിർമിക്കുകയും ചെയ്തതിലൂടെ ഒട്ടേറെ ബഹുമതികൾ അദ്ദേഹം നേടി.
◾️ഖലീൽ ജിബ്രാൻ
●ജനനം : 1883 ജനുവരി 6, ലെബനൻ
●മരണം : 1931 ഏപ്രിൽ 10 അമേരിക്ക
●കവി, ചരിത്രകാരൻ, ശില്പി, എഴുത്തുകാരൻ, തത്വജ്ഞാനി, വൈദിക ശാസ്ത്രം, ദൃശ്യകലാകാരൻ എന്നീ മേഖലകളിൽ പ്രശസ്തൻ.
●ജനനം ലെബനനിൽ ആയിരുന്നെങ്കിലും ജീവിതത്തിന്റെ നല്ലൊരു ഭാഗം അദ്ദേഹം ചിലവഴിച്ചത് അമേരിക്കൻ ഐക്യ നാടുകളിലാണ്. അവിടെ വെച്ചാണ് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതം ആരംഭിക്കുന്നത്.
അറബിയിലും ഇംഗ്ലീഷിലും ഒരുപോലെ
രചനകൾ നടത്താൻ കഴിയുന്ന വ്യക്തി.
സാഹിത്യ രാഷ്ട്രീയ രംഗത്തെ ഒരു
വിമതനായിട്ടാണ് അറബ് ലോകം അദ്ദേഹത്തെ കാണുന്നത്. എന്നിരുന്നാലും സ്വന്തം നാടായ ലെബനനിൽ അദ്ദേഹം ഒരു
വിശ്വസാഹിത്യകാരൻ തന്നെയാണ്.
ദരിദ്ര കുടുംബത്തിൽ ജനിച്ച ജിബ്രാന്
വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ
പഠനത്തിനുള്ള താല്പര്യം മനസിലാക്കി
ഗ്രാമത്തിലെ പുരോഹിതൻ ജിബ്രാന്റെ വീട്ടിൽ വന്നു സുറാനിയും അറബിയും പഠിപ്പിച്ചിരുന്നു.
●പ്രധാന കൃതികൾ
അൽ മ്യൂസിക്കോ (അദ്ദേഹത്തിന്റെ ആദ്യ കൃതി )
ഒടിഞ്ഞ ചിറകുകൾ (Brocken Wings)
ക്ഷോഭിക്കുന്ന ആത്മാവ്
പ്രവാചകൻ (The Prophet )
◾️ഹാഫിള് ഇബ്രാഹിം
●ജനനം : 1872 ഫെബ്രുവരി 24, ഈജിപ്ത്
●മരണം : 1932 ജൂൺ 21
●നൈലിന്റെ കവി എന്നറിയപ്പെടുന്നു
●വിക്ടർ ഹ്യൂഗോയുടെ "പാവങ്ങൾ " അറബിയിലേക്ക് വിവർത്തനം ചെയ്ത വ്യക്തി.
●ഈജിപ്ഷ്യൻ ഗ്രന്ഥാലയത്തിന്റെ തലവനായി സേവനം അനുഷ്ടിച്ചു.
◾️അഹമ്മദ് ശൗഖി
●ജനനം : 1870 ഒക്ടോബർ 17, ഈജിപ്ത്
●മരണം : 1932 ഒക്ടോബർ 14
●നാടകകൃത്ത്, കവി എന്നീ മേഖലകളിൽ പ്രശസ്തൻ
●'കവികളുടെ രാജകുമാരൻ' എന്നറിയപ്പെടുന്നു
●ആധുനിക അറബി സാഹിത്യത്തിൽ കാവ്യാത്മക നാടകങ്ങൾ രചിച്ച ആദ്യത്തെ വ്യക്തിയാണ് അഹമ്മദ് ശൗഖി
●പ്രശസ്ത നാടകങ്ങൾ
മജ്നുന് ലൈല ( അദ്ദേഹത്തിന്റെ ആദ്യ നാടകം)
ക്ലിയോപാട്രയുടെ മരണം
അന്റാര
●പ്രധാന കവിതകൾ
നജ് അൽ ബർദ(മുഹമ്മദ് നബിയുടെ
സ്മരണയിൽ )
എഷ് -ഷാവ്കിയത്
●അഹമ്മദ് ശൗഖിയുടെ സ്മരണക്കായി 1957 ഒക്ടോബർ 14 നു ഈജിപ്ഷ്യൻ തപാൽ സ്റ്റാമ്പ് പുറത്തിറക്കി.
●ഗിസയിലെ അദ്ദേഹത്തിന്റെ വീട് 1977 ൽ അഹമ്മദ് ശൗഖി മ്യൂസിയം ആക്കി.
Read More▶️
അറബി സാഹിത്യ പ്രതിഭകൾ

Post a Comment