മലപ്പുറത്തു പോലീസ് നരനായാട്ട്-Police brutality Kerala

മലപ്പുറത്തു പോലീസ് നരനായാട്ട്-Police brutality Kerala.Read More...
മലപ്പുറം : കള്ളക്കടത്തു കേസിൽ NIA ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ രാജി ആവിശ്യപെട്ടകൊണ്ട് മലപ്പുറത്തു നടന്ന യൂത്ത് കോൺഗ്രസ്‌ പ്രതിഷേധത്തിന് നേരെ പോലീസ് നര നായാട്ട്.യൂത്ത് കോൺഗ്രസ്‌ ജില്ല അധ്യക്ഷൻ ഉൾപ്പടെ നിരവധി പ്രവർത്തകർക്ക് ക്രൂരമായി മർദ്ദനമേറ്റു. സമാധാനപരമായി നടന്ന കളക്ടറേറ്റ് മാർച്ചിന് നേരെയാണ് പോലീസിന്റെ ക്രൂരത. സമരം നടത്തുന്ന ആളുകളെയും ആൾക്കൂട്ടങ്ങളെയും നേരിടാൻ ഉള്ള പരിശീലനം പോലീസിന് നൽകുമ്പോൾ വ്യക്തമായി പറയുന്ന ഭാഗമാണ് ഒരു കാരണവശാലും തലയിൽ അടിക്കരുത് എന്ന്‌. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ സമരം നടത്തുന്ന യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ തലയിൽ മാത്രം അടിക്കാൻ ഉള്ള ഓർഡർ നല്കിയതുപോലെയാണ് പോലീസ് സമരക്കാരെ നേരിടുന്നത്. ജനപ്രതിനിധികളെ വരെ ക്രൂരമായി തലക്കടിച്ചുകൊണ്ടാണ് കേരള സർക്കാർ ഒരു ജനകീയ സമരത്തെ നേരിടുന്നത്. തലക്കും കണ്ണിനും മൂക്കിനും പരിക്കേറ്റ് ഒട്ടേറെ പ്രവർത്തകർ ആശുപത്രികളിൽ വിദഗ്ധ ചികിത്സയിലാണ്. 

പോലീസ് പിണറായി വിജയന്റെ ഗുണ്ടകളായിമാറിയിരിക്കുന്നു എന്നാണ് യൂത്ത് കോൺഗ്രസ്‌ ആക്ഷേപിക്കുന്നത്. സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ പോലീസ് ഒരു പ്രകോപനവും ഇല്ലാതെയാണ് സമരക്കാരെ അടിച്ചമർത്തുന്നത്. 
തലയിൽ മാത്രം നോക്കി അടിക്കുന്ന പോലീസുകാരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. 
മലപ്പുറത്തെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു തിരുവനന്തപുരം പോലീസ് ഹെഡ്‌കോർട്ടേഴ്സിന് മുമ്പിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം ൽ എ യും  ഉപാധ്യക്ഷൻ ശബരിനാഥ് എം ൽ എ  യും കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സമരം നടത്തുന്ന രണ്ട് ജന പ്രതിനിധികളെ വരെ പോലീസ് ബസ്സ് ദേഹത്തുകൂടി കയറ്റുവാൻ ശ്രമിച്ചതോടുകൂടി കേരളത്തിൽ നടക്കുന്നത് ഗുണ്ടായിസമാണെന്നും അത് പോലീസിന്റെ ഗുണ്ടായിസമാണെന്നും ആണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. 

രാജ്യ ദ്രോഹ കുറ്റത്തിന് UAPA ചുമത്തിയാണ് സ്വർണ കള്ളക്കടത്തു പ്രതികളായ സ്വപ്ന സുരേഷ് ഉൾപ്പടെ ഉള്ളവരെ NIA അറസ്റ്റ് ചെയ്തിരിക്കുന്നത്. 
ഇതേ കേസിലാണ് കേരളത്തിലെ ഒരു മന്ത്രി കൂടിയായ കെ ടി ജലീൽ നെ NIA ചോദ്യം ചെയ്തത്. 
തന്നെ സാക്ഷിമൊഴി എടുക്കാനാണ് വിളിപ്പിച്ചതെന്നാണ് കെ ടി ജലീലിന്റെ വിശദീകരണം. എന്നാൽ രാജ്യദ്രോഹ കുറ്റങ്ങളിൽ സാക്ഷിയും പ്രതിയാണെന്നും അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് അതെന്നും അറിയാതെ ആണ് മന്ത്രിയുടെ വിശദീകരണം. 
എന്നാൽ കേരള മുഖ്യമന്ത്രി എപ്പോഴും മന്ത്രി ജലീലിനെ സംരക്ഷിക്കുന്നതിലൂടെ പിണറായി വിജയനും ഈ സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യ പങ്കുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ  4 കോടി കമ്മിഷൻ പറ്റിയ സ്വപ്ന സുരേഷും മന്ത്രി ഇ പി ജയരാജന്റെ മകനും ഒരു ഹോട്ടലിൽ ഒരുമിച്ചുള്ള ഫോട്ടോകൾ എന്ന്‌ പറയുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.ഇതിനു വ്യക്തമായൊരു വിശദീകരണം ഇതുവരെ സി പി എം പറഞ്ഞില്ല എന്നാണ് വാസ്തവം.
സ്വർണ കള്ളക്കടത്തും, ലൈഫ് മിഷൻ കോഴയും, സ്പ്രിംഗ്ളർ, ഇ ബസ്സ് തുടങ്ങി കൺസൾട്ടൻസി തട്ടിപ്പും അതിനു പുറമെ ഈ കൊറോണ എന്ന മഹാമാരിയുടെ നേരത്ത് ഓണ കിറ്റിലും എന്തിനു ഏറെ പറയുന്നു കമ്യൂണിറ്റി കിച്ചണിൽ വരെ ഉള്ള തട്ടിപ്പുകളാണ് കേരള സർക്കാർ നടത്തികൊണ്ടിരിക്കുന്നത് എന്ന്‌ പ്രതിപക്ഷം ആരോപിക്കുന്നു.
ഇതിനെതിരെ കോൺഗ്രസ്സും യൂത്തുകോണ്ഗ്രെസ്സും ശക്തമായ സമരപരിപാടികളാണ് നടത്തികൊണ്ടിരിക്കുന്നത്.

അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ബാംഗ്ലൂർ മയക്കുമരുന്നു കേസിൽ ആണ് ബിനീഷിനെ ചോദ്യം ചെയ്തത്. 
ബിനീഷ് കോടിയേരിയും സ്വപ്ന സുരേഷുമായുള്ള ബന്ധവും സ്വർണ കള്ളക്കടത്തും മയക്കുമരുന്നു കേസും  തമ്മിലുള്ള ബന്ധവും അന്വേഷണ ഉദ്യോഗസ്ഥർ നോക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. അതിനിടെ ഇ പി ജയരാജൻ കോടിയേരിക്ക് എതിരെ രംഗത്ത് വന്നു. തന്റെ മകന്റെ ഫോട്ടോ പുറത്ത് വിട്ടത് ബിനീഷ് ആണെന്നും അതിനെതിരെ പാർട്ടിയിൽ പരാതിപ്പെടും എന്ന വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. 
സി പി എം ലെ പരസ്പര ചേരിപ്പോര് ഇപ്പോൾ ഏറെ വ്യക്തമായിട്ടുണ്ട്. മന്ത്രിമാർക്കൊന്നും താല്പര്യമില്ലാതിരുനിട്ടും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നത് എന്തിനു വേണ്ടിയാണു എന്ന ചോദ്യങ്ങളും ഉയർന്നുവരുന്നുണ്ട്. കേരളത്തിലും കര്ണാടകയിലുമായി നടക്കുന്ന മയക്കുമരുന്നു, സ്വർണ കള്ളക്കടത്തു തുടങ്ങിയ കേസുകളിലെല്ലാം കേരളത്തിലെ മന്ത്രിമാരുടെ മക്കൾക്കും പാർട്ടി സെക്രട്ടറിയുടെ മകനും പങ്കുണ്ടെന്നു അറിഞ്ഞതോടെ ആണ് അധോലോക സർക്കാർ രാജി വെക്കണം എന്ന പുതിയ ക്യാമ്പയിൻ നു യൂത്ത് കോൺഗ്രസ്‌ തുടക്കമിട്ടത്. 



Post a Comment

أحدث أقدم

Display Add 2