The poor are evicted in the name of the Life Mission. Read More...
ഇല്ലാത്ത നീതുവിന്റെ പേരിൽ വ്യാജ വാർത്തകൾ ഉണ്ടാക്കിയത് പോലെ ലൈഫ് മിഷൻ പദ്ധതിപ്രകാരം വീട് നൽകാം എന്ന് പറഞ്ഞു പാവപെട്ട കുടുംബങ്ങളെ കുടി ഒഴിപ്പിക്കാൻ സർക്കാർ നീക്കം. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിൽ വീട് നൽകാം എന്ന് പറഞ്ഞു പാവപെട്ട ഉമ്മമാരുടെ വീഡിയോ എടുത്ത് മാർക്കറ്റ് ചെയ്യുകയാണ് സർക്കാർ എന്ന് അനിൽ അക്കരെ എം ൽ എ ആരോപിച്ചു. എന്നാൽ തങ്ങൾക്ക് രേഖാമൂലമുള്ള ഒരു ഉറപ്പും മുനിസിപ്പാലിറ്റിയോ സംസ്ഥാന സർക്കാരോ നൽകിയിട്ടില്ല എന്നും ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു നിന്ന് കുടിയൊഴിപ്പിക്കും എന്നാണ് പറഞ്ഞെതെന്നും ഈ കുടുംബങ്ങൾ പറഞ്ഞു. ഞങ്ങൾ ജീവിച്ചിരിക്കുന്നടത്തോളം കാലം നിങ്ങൾക്ക് ഇവിടെ നിന്ന് ഇറങ്ങേണ്ടി വരില്ല എന്നും അങ്ങനെ ഇറങ്ങുകയാണേൽ വേറെ ഒരു വീട്ടിലോട്ടായിരിക്കും എന്നും എം ൽ എ കുടുംബങ്ങൾക്ക് ഉറപ്പ് നൽകി. സർക്കാർ സഹായം ലഭിച്ചില്ലേൽ കുടിയൊഴിപ്പിക്കുന്നവർക്ക് മൂന്നു സെന്റ് സ്ഥലവും വീടും വെക്കുവാനുള്ള സൗകര്യം അനിൽ അക്കരെയും സ്ഥലം എം പി രമ്യ ഹരിദാസും ഉറപ്പ് നൽകി.
വീഡിയോ കാണാം...
Post a Comment