ഐ ഫോൺ 12 വാങ്ങാൻ പ്ലാൻ ഉണ്ടോ ? സൗജന്യമായി ദുബായ് യാത്ര !!! iPhone12 Travel to Dubai for free !!!

Are you planning to buy iPhone 12?
Travel to Dubai for free !!!.Read More...

ഫോൺ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ആപ്പിൾ ഐ ഫോൺ 12 വിപണിയിലെത്തി.
iPhone 12 Mini, iPhone 12,  iPhone 12 pro, iPhone 12 pro Max എന്നീ നാലു വേരിയന്റുകളാണ് വിപണിയിലെത്തിയിട്ടുള്ളത്. ഇന്ത്യയിലെ iPhone പ്രേമികൾക്കൊരു സന്തോഷ വാർത്ത ഇന്ത്യൻ വിപണിയിൽ നിന്നും iPhone വാങ്ങുന്ന അതേ ചിലവിൽ നിങ്ങൾക്ക് ദുബായിൽ പോയി ഫോൺ വാങ്ങി വരാവുന്നതാണ്. 

ഇന്ത്യൻ വിപണിയിൽ iPhone 12 pro (128gb) ക്ക് 119,000/- രൂപയാണ് വില. എന്നാൽ ദുബായിൽ 4199 ദിർഹം (ഇന്ത്യൻ രൂപ 84000/-). അതായത് 35000/- രൂപ ലാഭം. അങ്ങനെ വരുമ്പോൾ ഇന്ത്യൻ വിപണിയിൽ നിന്നും iPhone വാങ്ങാൻ പ്ലാനിങ് ഉള്ള ഒരു വ്യക്തിക്ക് അതേ ചിലവിൽ ദുബായ് യാത്ര നടത്തുകയും ചെയ്യാം iPhone സ്വന്തമാക്കുകയും ചെയ്യാം. കാരണം ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് പ്രകാരം ദുബായിൽ പോയി വരാൻ രണ്ട് വശത്തേക്ക് കൂടി ടിക്കറ്റ് ചാർജ് 16000/- രൂപ വരുന്നോളൂ.വിസക്ക് ഒരു 5000 രൂപ കൂടി ആയാലും 21000 രൂപ ചിലവിൽ ദുബായ് യാത്ര നടത്താവുന്നതേ ഒള്ളൂ... 
ഇന്ത്യയിൽ ഇത്രയും വില കൂടാനുള്ള കാരണം അടുത്തിടെ ഉണ്ടായ GST വർധനവും ഇറക്കുമതി തീരുവയുടെ വർധനവും ആണ്. 

ഒരു കടയിൽ പോയി iPhone വാങ്ങി തിരിച്ചുപോരുന്ന ചിലവിൽ ഒരു വിദേശയാത്രയും iPhone സ്വന്തമാക്കാനും പറ്റിയാൽ ആരാണ് വേണ്ടാന്ന് വെക്കുക. ദുബായിൽ നിലവിൽ ക്വാറന്റൈൻ ഒന്നും ഇല്ലാത്തതിനാലും അവിടെ ടൂറിസം സ്ഥലങ്ങൾ എല്ലാം തുറന്നു പ്രവർത്തിക്കുന്നതിനാലും iPhone വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കൈ നോക്കാവുന്നതാണ്. 




Post a Comment

أحدث أقدم

Display Add 2