Covid Death_huge failure of Kerala Government.Read More...
കോവിഡ് മരണം നടന്നു ദിവസങ്ങൾ കഴിഞ്ഞും ബന്ധുക്കളെ വിവരം അറിയിക്കാത്തതിൽ സർക്കാരിനെതിരെ പി സി വിഷ്ണുനാഥ്. ചികിത്സ ലഭിക്കാതെ ലഭിക്കാതെ ഇരട്ടക്കുട്ടികൾ മരണപെട്ടതും, ആംബുലൻസിൽ കോവിഡ് രോഗി പീഡിപ്പിക്കപ്പെട്ടതും, കോവിഡ് രോഗ ബാധിതന്റെ ശരീരം പുഴുവരിച്ചതും അടക്കം സർക്കാർ വീഴ്ചകൾ ചൂണ്ടികാണിച്ചു അദ്ദേഹം.സർക്കാരും ആരോഗ്യമന്ത്രിയും വീഴ്‌ചകളെ ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്നും പിസി വിഷ്ണുനാഥ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു...
******************-------------------********************
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
സ്വന്തം പിതാവ് മരണപ്പെട്ടതറിയാതെ അദ്ദേഹത്തിനുവേണ്ടി ദിവസങ്ങളോളം ആഹാരവും വസ്ത്രവുമായ് കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലെത്തിയ ഒരു മകന്‍; പരിചരിക്കാനും പരിരക്ഷിക്കാനും അടുത്ത ബന്ധുക്കള്‍ ഉണ്ടായിട്ടും അഞ്ചുദിവസം അനാഥശവം പോലെ മോര്‍ച്ചറി തണുപ്പില്‍ വിറങ്ങലിച്ചു കിടന്ന എണ്‍പത്തി രണ്ടുകാരന്‍...കരളലിയിക്കുന്ന കഥകള്‍ കേട്ടാണ് മിക്ക ദിവസവും ആരംഭിക്കുന്നത്. വയോധികനായ പിതാവിന്റെ മരണവിവരം അറിയാതെ അദ്ദേഹത്തിന്റെ ജീവനുവേണ്ടി ദിവസങ്ങളോളം പ്രാര്‍ത്ഥനയുമായ് കഴിഞ്ഞ മകന്റെയും കുടുംബത്തിന്റെയും അവസ്ഥ ഒന്ന് ആലോചിച്ചു നോക്കണം. പിതാവ് മരിച്ചതറിയാതെ ദിവസങ്ങളോളം വസ്ത്രവും ഭക്ഷണവും എത്തിച്ചു നല്‍കിയത് മറ്റൊരാള്‍ക്കാണെന്ന് പത്തനാപുരം തലവൂര്‍ സ്വദേശി നൗഷാദ് അറിഞ്ഞതേയില്ല; ഒടുവില്‍ രോഗമുക്തനായ പിതാവിനെ ആഹ്ലാദത്തോടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ചെന്നപ്പോളാണ് ആളുമാറിയ വിവരം കോവിഡ് ്ട്രീറ്റ്‌മെന്റ് സെന്ററിലെ ജീവനക്കാര്‍ വെളിപ്പെടുത്തുന്നത്.
പിന്നെ പിതാവിനെ തിരയലായി; അഞ്ചുനാള്‍ ആര്‍ക്കും വേണ്ടാതെ, ആരാലും തിരിച്ചറിയാതെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലായിരുന്നു സുലൈമാന്‍ കുഞ്ഞെന്ന മനുഷ്യന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഈ മാസം 13നാണ് അദ്ദേഹം മരിച്ചത്. 82 കാരനായ സുലൈമാന്‍ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്. ആ മനുഷ്യനാണ് തലസ്ഥാനത്തെ മെഡിക്കല്‍ കോളേജില്‍ മരിച്ചതും അനാഥശരീരമായ് സ്വന്തക്കാരെ കാത്തുകിടന്നതും.
തികച്ചും അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തയായിരുന്നു ഇത്. ആ മകന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കണം, വേദനയുടെ ആഴം അറിയണമെങ്കില്‍. എല്ലാവരും ഉണ്ടായിട്ടും അനാദരിക്കപ്പെട്ട പിതാവി്‌ന്റെ അവസ്ഥ അവരെങ്ങനെ താങ്ങും!. കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ അനാദരിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ പല ഭാഗത്തു നിന്നും കേള്‍ക്കുന്നു. ജീവനുള്ള വ്യക്തിക്ക് നല്‍കുന്ന എല്ലാ ആദരവും മൃതദേഹങ്ങള്‍ക്കും നല്‍കണമെന്ന് എത്രയെത്ര വിധികളിലൂടെ നമ്മുടെ സമുന്നത കോടതികള്‍ തന്നെ വ്യക്തമാക്കിയതാണ്. അതൊന്നും ആശുപത്രികളോ അധികൃതരോ ശ്രദ്ധിക്കുന്നതേയില്ല.
ഏകീകൃതമായ ഒരു ഡിസ്ചാര്‍ജ് പോളിസി പോലും കൊണ്ടുവരാന്‍ കഴിയാത്ത ഗുരുതര വീഴ്ചയുടെ രക്തസാക്ഷികളായി മരണപ്പെട്ട ഇരട്ടക്കുട്ടികളുടെ പിതാവിന്റെ കരച്ചില്‍ മലപ്പുറത്തു നിന്ന് കേട്ടത് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ്; മറ്റൊരിടത്ത് പുഴുവരിക്കപ്പെട്ട നിലയിലായിരുന്നു ഒരു രോഗി, കോവിഡ് ആംബുലന്‍സില്‍ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ട യുവതി...ഓക്‌സിജന്‍ സിലിണ്ടറിന്റെ അപര്യാപ്തത മൂലം മരണപ്പെടുന്ന കോവിഡ് ബാധിതര്‍....അങ്ങനെ ഒട്ടേറെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് നാം സാക്ഷിയാവുകയാണ്.
ഉത്തരവാദിത്തപ്പെട്ട മന്ത്രി മുതല്‍ ഉദ്യോഗസ്ഥ വിദഗ്ധര്‍ വരെ സൈബര്‍ ഇടങ്ങളിലൂടെ ഇത്തരം വാര്‍ത്തകളെ പ്രതിരോധിക്കാനാണ് ഓരോ ഘട്ടത്തിലും ശ്രമിച്ചത്. കാഴ്ചപ്പാട് മാത്രമല്ല, മനുഷ്യസഹജമായ കാരുണ്യം പോലുമില്ലാതെയാണ് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ രീതി എന്ന് പലപ്പോഴും തോന്നാറുണ്ട്. രോഗവ്യാപനം ഏറ്റവും രൂക്ഷമായ ഘട്ടത്തിലെത്തുമ്പോള്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടുവാനും രോഗികള്‍ക്കുള്‍പ്പെടെ ആത്മവിശ്വാസം പകരാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാവൂ. ദുരഭിമാനം സംരക്ഷിക്കാനുള്ള വാചക കസര്‍ത്തുകളല്ല, പ്രായോഗികവും ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനവുമാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടത്.
കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്ക് പുറത്ത്, പ്രതീക്ഷയോടെ തന്റെ ഉറ്റവരെ കാത്തു ദിവസം കഴിക്കുന്ന ഒരാള്‍ക്കും ഇനി നൗഷാദിന്റെ ദുരവസ്ഥ ഉണ്ടാകരുത്...
👆👆👆
إرسال تعليق