വീണ്ടും വീഴ്‌ച്ച...കോവിഡ് രോഗിയുടെ മൃതദേഹം ഇല്ലാതെ പെട്ടി മാത്രം നൽകി ആശുപത്രി അധികൃതർ. Covid Death_kerala government_failure

കോവിഡ് മൃതദേഹങ്ങളോട് അനാദരവ് തുടരുന്നു. വീണ്ടും വീഴ്‌ച്ച...കോവിഡ് രോഗിയുടെ മൃതദേഹം ഇല്ലാതെ പെട്ടി മാത്രം നൽകി ആശുപത്രി അധികൃതർ. 
Covid Death_kerala government_failure
എറണാകുളത്ത് കോവിഡ് രോഗിയുടെ മൃതദേഹമില്ലാതെ സ്വകാര്യ ആശുപത്രി അധികൃതർ പെട്ടി കുടുംബത്തിന് കൈമാറി. കോതാട് സ്വദേശി പ്രിൻസ് സിമേന്തിയുടെ മൃതദ്ദേഹം കൈകാര്യം ചെയ്തതിലാണ് വീഴ്ചയുണ്ടായത്. മൃതദേഹമില്ലാതെ പെട്ടി മാത്രം ബന്ധുക്കൾ പള്ളി സെമിത്തേരിയിലെത്തിച്ചു. ഇന്നലെ മരിച്ച നാൽപത്തിരണ്ടുകാരനായ പ്രിൻസിന്റെ മൃതദേഹം പെട്ടിയിൽ ഇല്ലെന്ന് പള്ളി സെമിത്തേരിയിൽവെച്ചാണ് മനസിലാക്കിയത്. മരണശേഷമുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.



Post a Comment

أحدث أقدم

Display Add 2