Facebook India policy head Anki Das has resigned. Read More...
വിവാദ ഫേസ്ബുക്ക് ഇന്ത്യ പോളിസി ഹെഡ് അങ്കി ദാസ് രാജി വെച്ചു. ബിജെപിക്ക് അനുകൂലമായി നയരൂപീകരണം നടത്തുന്ന പക്ഷപാതപരമായ ഫേസ് ബുക്കിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബഹു AlCC സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശ്രീ KC വേണുഗോപാൽ 2020 ഓഗസ്റ്റ് 18ന് ഫേസ് ബുക്ക് മേധാവി സുക്കർബർക്കിന് കത്തയച്ചിരുന്നു.
കത്തിൽ ആരോപിക്കപ്പെട്ട വ്യാജവിഭാഗീയ, രാഷ്ട്രീയദുഷ്ടലാക്കുളള പ്രചാരണങ്ങൾ ഫേസ് ബുക്ക് ശരിയാണെന്നു കാണുകയും സെപ്റ്റംബർ മൂന്നിന് ഫേസ് ബുക്കിന്റെ ലോക പബ്ലിക്ക് പോളിസി ഡയറക്റർ KC വേണുഗോപാലിനോട് ഈ വിഷയത്തിൽ ഗൗരവമായി ഇടപെടാമെന്ന് അറിയിച്ചു കൊണ്ട് മറുപടി കത്തയക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ KC യുടെ പോരാട്ടത്തിന് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു.ഫേസ് ബുക്ക് വിഷയം വിവാദമായതിനെ തുടർന്ന് ഇതു സംബന്ധിച്ച വിഷയങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പാർലമെന്റെറി കമ്മിയുടെ ചോദ്യം ചെയ്യലും അനന്തരസംഭവങ്ങളും ഫേസ്ബുക്കിന്റെ ഇൻഡ്യൻ പോളിസി ഹെഡിന്റെ AnKhi Das ന്റെ രാജിക്ക് ആക്കം കൂട്ടി. കോൺഗ്രസ്സ് ഉയർത്തിയ ആരോപണം ശ്രീ കെസി വേണുഗോപാലിന്റെ പോരാട്ടത്തിൽ ഫാസിറ്റ് മീഡിയകൾ പരാജയത്തിന്റെ രുചിയറിയുന്നു.
ഇതോടെ ഏതൊരു മലയാളിക്കും അഭിമാനമായിരിക്കുകയാണ് കെ സി വേണുഗോപാൽ. ലോകത്തെ നിയന്ത്രിക്കുന്ന സോഷ്യൽ മീഡിയയായ Facebook നെ, അവരുടെ ഇന്ത്യയിലെ രാഷ്ട്രീയ വൈകൃത ഫാസിസ്റ്റ് പ്രവർത്തനങ്ങളെ പിടിച്ചുകെട്ടാൻ മലയാളിയായ KC വേണുഗോപാലിനു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പേരിൽ ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി സാധിച്ചിരിക്കുന്നു. KC യുടെ സംഘടനാ ചുമതലയുടെ ചരിത്രത്തിലെ ഒരു നാഴികകല്ലാണീ സംഭവം.
👆👆👆
👆👆👆
Post a Comment