സർക്കാർ ജോലിയിൽ കരാർ നിയമനം ഉടൻ അപേക്ഷിക്കൂ Job Vacancy Kerala

Job vacancy Kerala_Teacher, Accountant, Clerk, Therapist. Read More... 
സർക്കാർ കരാർ നിയമനം -അധ്യാപകർ, അക്കൗണ്ടന്റ്, ക്ലാർക്ക്, തെറാപ്പിസ്റ്റ് ഉടൻ അപേക്ഷിക്കൂ...


കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ) കരാർ  ജോലി ഒഴിവുകൾ:


കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ) കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി യോഗ്യതയുള്ള സ്ഥാനാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
കെ‌എസ്‌ഡി‌എം‌എയുടെ വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ നൽകണം. ഒക്ടോബർ 7 മുതൽ വെബ്‌സൈറ്റിൽ അപേക്ഷ നൽകാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 27/10/2020 – 05.00 പി.എം വരെയാണ്



കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിൽ  ജോലി ഒഴിവുകൾ: 


കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിൽ ഒഴിവുള്ള തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗർത്ഥികളിൽ നിന്നും നിശ്ചിത ഫോറത്തിൽ അപേക്ഷകൾ ക്ഷണികുന്നു. നിയമന രീതി എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം. നിയമനാധികാരി കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് ആണ്.
കൂടുതൽ വിവരങ്ങൾക്ക് www.kcdwfb.com 
Last Date: ഒക്ടോബർ 22




കാസർക്കോട് 
ഇന്‍സ്ട്രക്ടറുടെ ഒഴിവ്


മൊഗ്രാല്‍പുത്തൂര്‍ ബെദ്രഡുക്ക  ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ, ഡിഗ്രിയോ ആണ് യോഗ്യത. കൂടിക്കാവ്ച ഒക്ടോബര്‍  14 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 232969, 9400006496



തിരുവനന്തപുരം 
ഒക്യുപേഷണൽ തെറപിസ്റ്റ് ഒഴിവ്


തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറപിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽ തെറപിയിലുള്ള ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യത. സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ 17ന് വൈകിട്ട് മൂന്നിന് മുമ്പ് സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് www.cdckerala.org സന്ദർശിക്കുക. ഫോൺ: 0471-2553540.


എറണാകുളം 
താൽക്കാലിക അധ്യാപകരുടെ ഒഴിവ്


എറണാകുളം : കളമശ്ശേരി ഫൂഡ് ക്രാഫ്റ്റ് ഇൻസ്റ്റിട്യൂട്ടിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്പ്യൂട്ടർ വിഷയങ്ങളിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. താത്പര്യമുള്ളവർ  foodcraftkly@gmail.com എന്ന വിലാസത്തിൽ ഒക്ടോബർ 13 ന് 4 മണിക്ക് മുൻപായി അപേക്ഷിക്കണം. ഫോൺ : 0484 2558385


കാസർക്കോട് 
ജില്ലാ നിര്‍മ്മിതി  കേന്ദ്രയില്‍ ഒഴിവ്:


ജില്ലാ നിര്‍മ്മിതി  കേന്ദ്രയില്‍ (മാവുങ്കാല്‍) ക്ലര്‍ക്ക് കം അക്കൗണ്ടന്റ്  തസ്തികയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് നിയമനം നടത്തും.ബികോമും ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. 35 വയസ്സുവരെ പ്രായമുള്ള താല്‍പര്യമുള്ളവര്‍ അപേക്ഷ  rdokasargod@gmail.comഎന്ന  ഇ മെയില്‍ വിലാസത്തില്‍ ഈ മാസം 13 ന് വൈകീട്ട് നാലിനകം   സമര്‍പ്പിക്കണം. അഭിമുഖം സൂം ആപ്പ് വഴി നടത്തും. ഫോണ്‍-0467 2204298


പത്തനംതിട്ട 
സ്വയം തൊഴില്‍ സംരംഭം: അപേക്ഷ ക്ഷണിച്ചു


സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപ പദ്ധതി തുകയുളള ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍  പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും, 18 നും 55 നും മധ്യേ പ്രായമുളളവരുമാവണം. കുടുംബ വാര്‍ഷിക വരുമാനം  മൂന്നു ലക്ഷം രൂപയില്‍ കൂടരുത്.  അനുവദനീയമായ വായ്പാ തുക വിനിയോഗിച്ച് വിജയ സാധ്യതയുളള ഏതൊരു സ്വയം തൊഴില്‍ സംരംഭത്തിലും (കൃഷി ഭൂമിവാങ്ങല്‍/ മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ)ഗുണഭോക്താവിന്  ഏര്‍പ്പെടാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പറേഷന്റെ നിബന്ധനകള്‍ക്ക് അനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. വായ്പാ തുക നാല് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം.
താത്പര്യമുളളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പറേഷന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ : 04734- 253381.




👆👆👆


Post a Comment

Previous Post Next Post

Display Add 2