Keral PSC 10th level preliminary exam questions- GK

Keral PSC 10th level preliminary exam questions- GK. Read More...
Kerala PSC 10th level preliminary questions ആവർത്തന ചോദ്യങ്ങൾ 



കേരള പി എസ് സി പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങളാണിവ. ഏതൊരു പരീക്ഷയാണേലും അറുപതു മാർക്കിന്റെ ചോദ്യങ്ങൾ മുൻകാല ചോദ്യങ്ങൾ ആയിരിക്കും. അതുകൊണ്ടു തന്നെ പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്ന ഓരോ ഉദ്യോഗാർത്ഥിയും മുൻകാല ചോദ്യങ്ങൾ പഠിച്ചിരിക്കണം. 

ആവർത്തന ചോദ്യങ്ങൾ 

1. ഡച്ചുകാർ കേരളത്തിലാദ്യമായി വ്യാപാര 
    കരാർ ഉണ്ടാക്കിയത് ആരുമായിട്ടാണ് ? 
            കോഴിക്കോട് സാമൂതിരി 
2. 'ഇന്ദിരാ പോയിന്റ്' എവിടെയാണ്  ? 
            ആൻഡമാൻ നിക്കോബർ 
3. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള 
    മൂലകം ഏതാണ് ? 
             ഹൈഡ്രജൻ 
4. പേപ്പട്ടി വിഷത്തിനു മരുന്നു 
    കണ്ടുപിടിച്ചതാര് ? 
             ലൂയി പാസ്ചർ 
5. ഇന്ത്യയുടെ ആദ്യത്തെ ഭൂതല മിസൈൽ 
    ഏതു ? 
            പൃഥ്വി 
6. കേരളത്തെ പരാമർശിച്ചിട്ടുള്ള കാളിദാസ 
    കൃതി ഏത് ? 
            രഘുവംശം 
7. കണ്ണിന്റെ ആരോഗ്യത്തിനാവശ്യമായ 
    ജീവകം ഏത് ? 
            ജീവകം എ 
8. ഒറീസയുടെ തലസ്ഥാനം ഏതു ? 
             ബുവനേശ്വർ 
9. ടെലിവിഷൻ കണ്ടുപിടിച്ചതാര് ? 
            ബയേർഡ് 
10. ഇരുമ്പിന്റെ കുറവ് മൂലം മനുഷ്യനിൽ 
      ഉണ്ടാകുന്ന രോഗം ? 
             അനീമിയ 
11. അശോകൻ ബുദ്ധമത 
      പ്രചാരണത്തിനായി ശ്രീലങ്കയിലോട്ട് 
      അയച്ചതാരെയാണ് ? 
              മഹേന്ദ്രൻ 
12. ധീരതയ്ക്കുള്ള ഏറ്റവും വലിയ സൈനിക
      ബഹുമതി ഏതാണ് ? 
            പരമവീരചക്രം 
13. ജലോപരിതലത്തിലെ കാഴ്ച്ചകൾ 
      കാണാൻ അന്തർ വാഹിനികളിൽ 
      ഉപയോഗിക്കുന്ന ഉപകരണം ഏത് ? 
            പെരിസ്കോപ്പ് 
14. "ഇന്ത്യയുടെ വാനമ്പാടി" എന്നറിയപ്പെടുന്ന
       വനിതയാര് ? 
                സരോജിനി നായിഡു 
15. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി  
      എവിടെയാണ് ? 
              കൊടുങ്ങല്ലൂർ 
16.സുപ്രീം കോടതി ജഡ്ജിയായ ആദ്യ 
     മലയാളി ? 
             ജസ്റ്റിസ് പി ഗോവിന്ദമേനോൻ 
17. കേരളത്തിൽ ജനിച്ച ഒരു ഗണിത 
      ശാസ്ത്രജ്ഞൻ ? 
            ഭാസ്കരൻ 
18. സാധാരണ ടോർച്ചിൽ ഉപയിഗിക്കുന്ന 
       ബാറ്ററിയുടെ വോൾട്ട് ? 
            1.5 
19. കേരളത്തിലെ ഏറ്റവും വലിയ കായൽ ? 
             വേമ്പനാട്ട് കായൽ 
20. മെഴുക് ലയിക്കുന്ന ദ്രാവകം ഏത് ? 
              ബെൻസീൻ  
21. സുപ്രീം കോടതി ജഡ്ജിമാരുടെ 
      വിരമിക്കൽ പ്രായം എത്രയാണ് ? 
              65 വയസ് 
22. ആരുടെ ജന്മദിനമാണ് തത്വ ജ്ഞാന 
      ദിനമായി ആചരിക്കുന്നത് ? 
               ആദി ശങ്കരാചാര്യർ  
23. UN സ്ഥാപകദിനം ഏത് ? 
               ഒക്ടോബർ 24 
24. കേരളത്തിന്റെ സാംസ്‌കാരിക ഗാനം 
       ഏതാണ് ? 
              ജയ ജയ കോമള കേരള ധരണി 
25. കേരളത്തിന്റെ സാംസ്‌കാരിക ഗാനം 
       രചിച്ചതാര്  ? 
               ബോധേശ്വരൻ 
26. കശുവണ്ടി ഏറ്റവും കൂടുതൽ 
      ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ഏത് ? 
             കണ്ണൂർ 
27. കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം 
      എന്നറിയപെടുന്ന ജില്ല ? 
             കൊല്ലം 
28. ജെ സി ഡാനിയൽ അവാർഡ് നേടിയ 
       ആദ്യ വ്യക്തി ? 
              ടി ഇ വാസുദേവൻ 
29. കേരളത്തിലെ ചെറിയ വന്യ ജീവി 
       സങ്കേതം ? 
               മംഗള വനം 
30. വൈദ്യുത കാന്തിക പ്രഭാവം 
      കണ്ടുപിടിച്ചതാര് ? 
               മൈക്കൽ ഫാരഡെ 
31. ഇന്ത്യയിലെ ആദ്യത്തെ ബയോ റിസർവ് 
      ഏത് ? 
               നീലഗിരി 
32. സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന 
       ജീവകം ഏത് ? 
              ജീവകം ഡി 
33. ഇന്ത്യയിലെ ആദ്യ ദിനപത്രം ഏത് ? 
              ബംഗാൾ ഗസറ്റ് 
34. കേരളത്തിൽ മലിനീകരണം കുറഞ്ഞ നദി
       ഏതാണ്  ? 
               കുന്തിപ്പുഴ 
35. കുഷ്ഠ രോഗത്തിന് കാരണമായ സൂക്ഷ്മ 
       ജീവി ഏത് ? 
               ബാക്ടീരിയ 
36. ലോക തണ്ണീർത്തട ദിനം ? 
                ഫെബ്രുവരി 2 
37. ഇലക്ട്രിക് ബൾബ് കണ്ടുപിടിച്ചതാര് ? 
             തോമസ് അൽവാ എഡിസൺ 
38. കേരളത്തിലെ ആദ്യത്തെ പത്രം ? 
                രാജ്യസമാചാരം - 1847 
39. കലിംഗ യുദ്ധവുമായി ബന്ധപ്പെട്ട 
       രാജാവ് ? 
              അശോക ചക്രവർത്തി
40. സൂര്യന് ഏറ്റവും അടുത്ത് സ്ഥിതി ചെയുന്ന
      ഗ്രഹം  ? 
               ബുധൻ 
41. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 
      പ്രഥമ വനിതാ പ്രസിഡന്റ്‌ ? 
              ആനിബസെന്റ് 
42. ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച ആദ്യ 
       ദക്ഷിണേന്ത്യൻ ഭരണാധികാരി ? 
             വീരപാണ്ട്യകട്ടബൊമ്മൻ 
43. ഭൂമിയുടെ അന്തരീക്ഷത്തിലെ ഏറ്റവും 
      താഴത്തെ പാളി ? 
              ട്രോപോസ്പിയർ 
44. തിരുവിതാംകൂറിലെ അവസാന രാജാവ് ? 
  ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ 
45. ബംഗാളിലെ പാട്ട കൃഷിക്കാർ 
    ഭൂവുടമകൾക്ക് എതിരെ നടത്തിയ സമരം ? 
              തേഭാഗസമരം 
46. മൗണ്ട് ബാറ്റൺ പദ്ധതി പ്രഖ്യാപിച്ചത് ഏത്
      വർഷം ? 
               1947 
47. ചെമ്പ് നാണയങ്ങൾ അടിച്ചിറക്കിയ 
      ഡൽഹി സുൽത്താൻ ? 
             മുഹമ്മദ്‌ ബിൻ തുക്ലക്  
48. ആദിവാസികൾക്ക് ഭൂരിപക്ഷം ഉള്ള 
       ഇന്ത്യൻ സംസ്ഥാനം ? 
            ജാർഖണ്ഡ് 
49. സുഭാഷ് ചന്ദ്രബോസ് ഫോർവേഡ് 
      ബ്ലോക്ക്‌ സ്ഥാപിച്ചതെന്ന് ? 
            1939 
50. ദില്ലി ചലോ, ജയ് ഹിന്ദ് എന്നീ 
      മുദ്രാവാക്യങ്ങൾ സമ്മാനിച്ചത്  ആര് ? 
             സുഭാഷ് ചന്ദ്രബോസ് 







Post a Comment

Previous Post Next Post

Display Add 2