Make Money on WatsApp_Kerala Police Warning !!! Read More...
സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം
എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം നടക്കുന്നു എന്ന് കേരളാപോലീസ് വ്യക്തമാക്കി.
കുറച്ചു ദിവസങ്ങളായി സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് നൽകിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താൽ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്‌സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതിൽ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ബാങ്കിങ് വിവരങ്ങൾ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകൾക്കായി ഉപയോഗിക്കാനുമാണ് സാധ്യത എന്നും കേരള പോലീസ് പറഞ്ഞു.
ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. കഴിഞ്ഞ മാസം രാജ്യത്ത് E Sim തട്ടിപ്പു നടക്കുന്നതായും കേരളാപോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹൈദരാബാദിൽ ഒരുപാട് ആളുകൾക്ക് E sim തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് കേരള പോലീസ് ഈ മുന്നറിയിപ്പ് നൽകിയിരുന്നത്. പണിയെടുക്കാതെ പണം സമ്പാദിക്കുക എന്ന ഒരു ചിന്തയാണ് മലയാളികളെ ഇത്തരം തട്ടിപ്പുകളിൽ ചാടിക്കുന്നത്. ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ് ഏറെയും ഈ തട്ടിപ്പിൽ പെട്ടുപോകുന്നത് എന്നതും ആശ്ചര്യമാണ്. ഉയർന്ന സർക്കാർ ജീവനക്കാർ പോലീസുകാരുൾപ്പെടെ ഓൺലൈൻ തട്ടിപ്പിന് ഇരയായ വാർത്തകൾ മുമ്പും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് മാനഹാനി കണക്കിലെടുത്തു കേസ് കൊടുക്കാതെ തടിയൂരും. ഇത്തരം സാഹചര്യങ്ങൾ ആണ് തട്ടിപ്പ് സംഘങ്ങൾ മുതെലെടുക്കുന്നത്. സമൂഹത്തിൽ ഉയർന്ന നിലയിൽ ജീവിക്കുന്ന ആളുകളെ സ്വാധീനിച്ചു പല ഓൺലൈൻ തട്ടിപ്പുകളും നടക്കുന്നത് നമുക്കറിയാവുന്നതാണ്. പണി എടുക്കാതെ ആർക്കും പണം ലഭിക്കില്ല എന്ന മിനിമം ബുദ്ധിയെങ്കിലും ഓർക്കാൻ തയ്യാറായാൽ മലയാളികൾക്ക് ഇത്തരം തട്ടിപ്പുകളിൽ നിന്നും രക്ഷപെടാം. കാലാകാലങ്ങളായി നമ്മുടെ രാജ്യത്തു നടക്കുന്ന ഈ തട്ടിപ്പുകളുടെ രൂപം മാറുന്നു എന്നല്ലാതെ മലയാളി പഠിക്കുന്നില്ല എന്നുള്ളത് സത്യാവസ്ഥയാണ്.
E sim തട്ടിപ്പ് പോലെ money chain തട്ടിപ്പുപോലെ ഈ വാട്സാപ്പ് സ്റ്റാറ്റസ് തട്ടിപ്പുകളിലും ആരും വഞ്ചിതരാകാതെ ഇരിക്കുക. അതിനായി ഇത്തരം വാർത്തകൾ നമുക്കറിയാവുന്ന മുഴുവൻ ആളുകൾക്കും ഷെയർ ചെയ്യേണ്ടത് അത്യാവശ്യം ആണ്. നമ്മൾ ഒരിക്കലും വിചാരിക്കാത്ത നമ്മുടെ സുഹൃത്തുക്കൾ, സഹോദരങ്ങൾ എല്ലാം ഇത്തരം തട്ടിപ്പുകളിൽ വീഴാം അതുകൊണ്ട് കേരള പോലീസ് ന്റെ ഈ മുന്നറിയിപ്പ് മാക്സിമം ഷെയർ ചെയ്യുക.
إرسال تعليق