അഴിമതിയുടെ ദുർഗന്ധം വമിക്കുന്ന സർക്കാർ അന്വേഷണത്തെ ഭയക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രൻ Mullappalli against Kerala Government

അഴിമതിയുടെ ദുർഗന്ധം വമിക്കുന്ന സർക്കാർ അന്വേഷണത്തെ ഭയക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രൻ 
Mullappali against Kerala Government 

അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്ന സര്‍ക്കാരിന് പലതും ഒളിച്ചു വെക്കാനുള്ളതിനാല്‍ അന്വേഷണത്തെ ഭയപ്പെടുന്നുവെന്ന് കെ പിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്രത്തിലെ അന്വേഷണ ഏജന്‍സികളെ കുറിച്ച് കോണ്‍ഗ്രസിന് വ്യക്തമായ കാഴ്ചപ്പാടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഭയപ്പെടുന്നു.

സിബിഐക്കെതിരേയുള്ള നിയമനിര്‍മ്മാണത്തെ സി പി എം കേന്ദ്ര നേതൃത്വം അംഗീകരിക്കുന്നുണ്ടോ എന്നും അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്ന സര്‍ക്കാരിന് ഒളിച്ച് വെക്കാന്‍ പലതമുള്ളതിനാലാണ് അന്വേഷണത്തെ ഭയപ്പെടുന്നത് എന്ന് കെ പിസിസി അദ്ധ്യക്ഷന്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേയും കെപിസിസി അദ്ധ്യക്ഷൻ ആഞ്ഞടിച്ചു. കോടിയേരി ബാലകൃഷ്ണൻ പൊട്ടിയ ഗ്രാമഫോൺ റെക്കോഡ് പോലെ കോൺഗ്രസിനെതിരേ വർഗ്ഗീയത ആരോപിക്കുകയാണ് എന്ന അദ്ദേഹം പറഞ്ഞു. രഹസ്യമായി അഖിലേന്ത്യാ തലത്തിൽ ബിജെപിയുമായി ബന്ധം പുലർത്തുന്നത് സി പി എമ്മാണ്. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിൽ 59 പഞ്ചായത്തുകളിൽ വെൽഫെയർ പാർട്ടിയുമായി സിപിഎം ബന്ധം വെച്ചതായും അദ്ദേഹം തിരുവന്തപുരത്ത് പറഞ്ഞു. ഇത് തുറന്ന് പറയാൻ കോടിയേരി തയാറാണോ എന്നും അദ്ദേഹം ചോദിച്ചു.




Post a Comment

أحدث أقدم

Display Add 2