The soul of KM Mani will not be forgiven for the biggest political betrayal of recent times
ജോസ് കെ മണിയുടെ ഇടതുമുന്നണി പ്രവേശം നിർഭാഗ്യകരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നാല്പത് വർഷത്തോളം യുഡിഫ് ന്റെ ഭാഗമായിരുന്ന മാണി സാർ യുഡിഫ് ന്റെ ഉയർച്ചയിലും താഴ്ചയിലും ഒപ്പം നിൽക്കുകയും ഇടത് മുന്നണിക്കെതിരെ തോളോട് തോൾ ചേർന്നു വീറോടെ പോരാടുകയും ചെയ്തു. ഇത്തരം ഒരു തീരുമാനം മാണി സാർ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും എടുക്കില്ലായിയുന്നു. ജനാതിപത്യ മതേതര വിശ്വാസികളായ മാണി സാറിന്റെ അണികൾ ഈ തീരുമാനം അംഗീകരിക്കില്ല എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കെ എം മാണിയെ വേട്ടയാടിയപോലെ കേരള രാഷ്ട്രീയത്തിൽ മറ്റൊരു നേതാവിനെയും സിപിഎം വേട്ടയാടിയിട്ടുണ്ടാകില്ല. നിയമനസഭയ്ക്ക് അകത്തു കായികമായിപോലും സിപിഎം കെ എം മാണിയെ നേരിട്ടു. വ്യാജ വാർത്തകൾ കൊണ്ട് മാണി സാറിനെ ഇട്ടു മൂടിയപ്പോഴും അദ്ദേഹം ഒരു തെറ്റും ചെയ്‌തിട്ടില്ല എന്ന ഉറച്ച വിശ്വാസത്തോടുകൂടി സിപിഎം നു എതിരെ യുഡിഫ് ശക്തമായി പോരാടി. ആരോപണങ്ങളിൽ നിന്നും അഗ്നിശുദ്ധി വരുത്തി പുറത്ത് വരാൻ യുഡിഫ് മാണി സാറിനൊപ്പം നിന്നു. അതെല്ലാം മറന്നു അദ്ദേഹത്തിന്റെ മകൻ ഇപ്പോഴെടുത്ത തീരുമാനം സമീപകാലത്തു കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചന ആണെന്നും മാണി സാറിന്റെ ആത്മാവ് ഒരിക്കലും പൊറുക്കില്ല എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കഴിഞ്ഞ യുഡിഫ് ഭരണകാലത്ത് മാണി സാറിനെതിരെ നടത്തിയ പ്രചാരണങ്ങളിൽ സത്യമില്ലെന്ന് ഇടതുമുന്നണി ഇപ്പോൾ പറയുന്നു. ഒരു സത്യവുമില്ലാത്ത കാര്യങ്ങൾക്ക് സമരങ്ങളും എന്തിനു ഏറെ നിയമ സഭ വരെ തല്ലി പൊളിച്ചവരാണ് സിപിഎം. നിർവാജ്യമായ ഒരു ഖേദ പ്രകടനമെങ്കിലും കേരള രാഷ്ട്രീയം ഇടതു മുന്നണിയിൽ നിന്നും പ്രതീക്ഷിക്കുനുണ്ട്.
സിപിഎം ന്റെ കക്ഷത്തിൽ തല വെച്ചവരൊക്കെ പിന്നീട് ദുഃഖിച്ചിട്ടുണ്ട്.
കഴിഞ്ഞ യുഡിഫ് സർക്കാരിന്റെ മുഖ മുദ്ര എന്നു പറയുന്നത് കരുതലും വികസനവും എന്നായിരുന്നു അതിലെ കരുതലിന്റെ മുഖം, മാണി സാർ പ്രധാന പങ്കുവഹിച്ച കാരുണ്യ പദ്ധതിയും റബ്ബർ വിലസ്ഥിരത പദ്ധതി എന്നിവയാണ്. ഈ പദ്ധതികൾ എല്ലാം ഇടത് മുന്നണി സർക്കാർ താറുമാറാക്കിയിരിക്കുകയാണ്.
രാജ്യത്തും കേരളത്തിലും കർഷകർ വലിയ പ്രതിസന്ധി നേരിടുമ്പോൾ ബിജെപി യുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കോണ്ഗ്രസ് വലിയ പോരാട്ടങ്ങൾ ആണ് നടത്തി കൊണ്ടിരിക്കുന്നത് കർഷകരോട് അല്പമെങ്കിക്കും അനുഭാവം ഉണ്ടെങ്കിൽ ഈ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനൊപ്പം സമരമുഖത്തു ഉണ്ടാക്കുകയാണ് ജോസ് കെ മാണി ചെയ്യേണ്ടിരുന്നത്. വർഗ്ഗ ശത്രുക്കളെ പോലെ കർഷകരെ കാണുകയും അവരുടെ വിള നശിപ്പിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഎം ന്റെ കൂടെ നിന്നു എങ്ങനെ കർഷകരുടെ താല്പര്യം സംരക്ഷിക്കും എന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു.
Post a Comment