Sprinklr Corruption Kerala Government
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് മാധവന്‍ നമ്പ്യാര്‍ - ഗുല്‍ഷന്‍ റോയ് കമ്മറ്റി റിപ്പോര്‍ട്ട് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിങ്ക്ളർ വിവാദങ്ങളുടെ തുടക്കം മുതൽ ഉള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്നു ഇതോടെ തെളിഞ്ഞു.
ഏറ്റവും ഗുരുതരമായ കാര്യം ഡാറ്റ ചോര്‍ച്ച ഉണ്ടായി എന്നതാണ്. 1.8 ലക്ഷം പേരുടെ ഡാറ്റ സ്പ്രിങ്ക്‌ളറിന്റെ പക്കല്‍ എത്തി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 200 കോടി രൂപയുടെ ഡാറ്റ സ്പ്രിങ്ക്‌ളറിന് കിട്ടി എന്നതായിരുന്നു ഉന്നയിച്ച ആരോപണം. ഒരാളുടെ ആരോഗ്യവിവരത്തിന് ഏറ്റവും കുറഞ്ഞ നിരക്കായ 10,000 രൂപ ഇട്ടാണ് ഈ കണക്കില്‍ എത്തിയത്. അതേ നിരക്കില്‍ നോക്കിയാല്‍ 180 കോടി രൂപയുടെ ആരോഗ്യ വിവരങ്ങള്‍ ആണ് സ്പ്രിങ്ക്‌ളറിന് കിട്ടിയത്.
കിട്ടിയ ഡാറ്റ സി-ഡിറ്റിന് തിരിച്ച് നല്‍കി എന്ന വാദം നിലനില്‍ക്കില്ല. കാരണം ആ ഡാറ്റയുടെ കോപ്പി സ്പ്രിങ്ക്‌ളര്‍ സൂക്ഷിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്താന്‍ ഒരു മാര്‍ഗ്ഗവുമില്ല. അതേ പോലെ നിയമവകുപ്പിന്റെ അനുമതി തേടാത്തത് ഗുരുതരമായ വീഴ്ച ആയി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതോടെ കരാര്‍ നിയമവകുപ്പ് കാണണ്ട എന്ന നിയമമന്ത്രിയുടെ വാദവും പൊളിഞ്ഞിരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
إرسال تعليق