കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയാകും പിണറായി വിജയൻ : നടൻ ദേവൻ Devan against pinarayi vijayan

Actor Devan criticizes Pinarayi Vijayan, he said Pinarayi Vijayan will be the last Communist Chief Minister of Kerala.Read More...

കൊച്ചി: സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകർത്തുവെന്ന് നടൻ ദേവൻ. സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികൾ ഉൾക്കൊണ്ടത്. പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
പിണറായി വിജയൻ അധികാരമേറ്റപ്പോൾ ജനങ്ങൾക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ രണ്ടു വർഷത്തിനുള്ളിൽ അദ്ദേഹം ആ വിശ്വാസം തകർത്തിരുന്നു. ശബരിമല വിഷയത്തോടെ ജനങ്ങൾക്ക് അത് മനസ്സിലായി. 
ബിജെപി നേതൃത്വം താനുമായി ചർച്ച നടത്തിയെന്നും എന്നാൽ തന്റെ വ്യക്തിത്വം ആർക്കും അടിയറവെയ്ക്കാൻ തയാറല്ലാത്തതിനാൽ ബിജെപിയിൽ ചേരില്ലെന്നും ദേവൻ പറഞ്ഞു.നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോഴുണ്ടായ സംഭവിവികാസങ്ങളിൽ ദേവൻ അഭിപ്രായം പറഞ്ഞു. അമ്മയുടെ നിലപാട് ശരിയല്ല. അമ്മ ആയാലും രാഷ്ട്രീയമായാലും തിരുത്തലുകൾ സംഭവിച്ചെങ്കിൽ മാത്രമേ മുന്നോട്ട് പോകൂ എന്ന് അദ്ദേഹം പറഞ്ഞു.
പുതിയതായി രൂപവത്കരിക്കുന്ന നവകേരള പീപ്പിൾസ് പാർട്ടിയുടെ നയങ്ങൾ വിശദീകരിക്കാൻ ചേർന്ന യോ​ഗത്തിലാണ് ദേവൻ ഇടതുമുന്നണി സർക്കാറിനെ വിമർശിച്ചത്. 


👆👆👆



👇👇👇








Post a Comment

Previous Post Next Post

Display Add 2