പിണറായിയുടെ സ്വപ്ന പദ്ധതികൾ എല്ലാം അന്വേഷണത്തിൽ Pinarayi Vijayan _Life mission _Shivashankar Arrest

After the arrest of Shivshankar, the inquiry will be directed to the Chief Minister ? 

തിരുവനന്തപുരം: ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൈയെടുത്ത എല്ലാ വന്‍കിട പദ്ധതികളെക്കുറിച്ചും അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കെ ഫോണ്‍, സമാര്‍ട്ട് സിറ്റി, പമ്പാ മണല്‍വാരല്‍, ഇ മൊബിലിറ്റി, ടെക്‌നോപാര്‍ക്കിലെ ഡൗണ്‍ടൗണ്‍ പ്രോജക്റ്റ് എന്നിങ്ങനെയുള്ള പദ്ധതികളുടെയെല്ലാം വിവരങ്ങള്‍ ശേഖരിക്കാന്‍ ഇ.ഡി നീക്കങ്ങള്‍ തുടങ്ങി. പദ്ധതികളുടെ ധാരണാപത്രം, കരാർ വിശദാംശങ്ങള്‍ എന്നിവയൊക്കെയാണ് ഇ.ഡി ചോദിച്ചിരിക്കുന്നത്. ശിവശങ്കർ മുൻകൈയെടുത്ത പദ്ധതികളിലെല്ലാം വൻ അഴിമതിയെന്ന തിരിച്ചറിവിലാണ് വിവരങ്ങള്‍ ആരാഞ്ഞിരിക്കുന്നത്.

ലൈഫ് മിഷന്‍ എം.ഡി യു.വി. ജോസിന്റെ മൊഴി ശിവശങ്കറിന് എതിരാണ്. കമ്മീഷന്‍ വാങ്ങിയതിന് ശേഷം മാത്രമാണ് ശിവശങ്കര്‍ തന്നെ കാണാന്‍ കൂട്ടാക്കിയതെന്ന് യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. ശിവശങ്കരിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സന്തോഷ് ഈപ്പനെ കണ്ടതെന്നായിരുന്നു യു.വി. ജോസിന്റെ വിശദീകരണം. ഇതോടെ ശിവശങ്കര്‍ നേതൃത്വം കൊടുത്ത വകുപ്പുകളിലൊക്കെയും ഇദ്ദേഹം കമ്മീഷനും കൈക്കൂലിയും കൈപ്പറ്റിയെന്ന സംശയം ബലപ്പെടുകയാണ്.

ശിവശങ്കര്‍ തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ കാറ്റാടിപ്പാടത്തു കോടികളുടെ ബെനാമി നിക്ഷേപം നടത്തിയതായി അന്വേഷണ സംഘങ്ങള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം ഇതോടെ അന്യ സംസ്ഥാനങ്ങളിലേക്കും നീളുകയാണ്.

ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴികളില്‍ നിന്നാണ് ആദ്യ സൂചനകള്‍ ലഭിച്ചത്. സ്വപ്നയുടെ രഹസ്യ ലോക്കര്‍ വിവരങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍, കുറച്ചുകാലം നാഗര്‍കോവിലിലേക്കു മാറിനില്‍ക്കാന്‍ വേണുഗോപാലിനോടു ശിവശങ്കര്‍ നിര്‍ദേശിക്കുന്ന വാട്‌സാപ് ചാറ്റുകള്‍ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു.





👆👆👆


👆👆👆


Post a Comment

Previous Post Next Post

Display Add 2