എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് സമയം അനുവദിച്ചു renewal of employment registration

Time allowed for renewal of employment registration. Read More... 

01.01.1999 മുതല്‍ 31.12.2019 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനതു സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട്  രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് സമയം അനുവദിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 28.02.2021 വരെയാണ് സമയം ദീര്‍ഘിപ്പിച്ചിരിക്കുന്നത്. (സ.ഉ.നം.1179/2020/തൊഴില്‍, തീയതി 05.11.2020)

കൂടുതൽ തൊഴിൽ അവസരങ്ങൾ അറിയാൻ 👇👇👇


തിരുവനന്തപുരം ജില്ലയിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി സ്ത്രീകൾക്ക് തൊഴിലവസരം 


മൾട്ടി പർപ്പസ് ഹെൽപ്പർ താത്കാലിക നിയമനം

തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ മൾട്ടിപർപ്പസ് ഹെൽപ്പർ (വനിതകൾ മാത്രം) തസ്തികയിൽ രണ്ട് താത്കാലിക ഒഴിവ് നിലവിലുണ്ട്. എട്ടാം ക്ലാസ് യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം, 2020 ഒക്‌ടോബർ എട്ടിന് പ്രായം 18-41നും മദ്ധ്യേ. പ്രതിമാസ ശമ്പളം 8,000 രൂപ.
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 18ന് മുൻപ് നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.


വനിത സെക്യൂരിറ്റി ഗാർഡ് താൽകാലിക നിയമനം

തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ സെക്യൂരിറ്റി ഗാർഡ് (വനിതകൾ മാത്രം) തസ്തികയിൽ രണ്ട് താൽകാലിക ഒഴിവുണ്ട്. എട്ടാം ക്ലാസ് യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. വൈകിട്ട് അഞ്ചു മുതൽ രാവിലെ ഒൻപതുവരെയാണ് ജോലിയുടെ സമയക്രമം. 2020 ഒക്‌ടോബർ എട്ടിന് 18-41 നും മധ്യേ പ്രായമുള്ളവരായിരിക്കണം. ശമ്പളം പ്രതിമാസം 8,000 രൂപ. വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർഥികൾ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 18നു മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.









Post a Comment

أحدث أقدم

Display Add 2