Jobs in Kerala -Temporary appointment in various Govt posts. Read More...
താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ വിവിധ തസ്തികയിലേക്ക് ദിവസവേതനയടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. ലാബ് ടെക്നീഷ്യന്‍ ഒഴിവുകളുടെ എണ്ണം നാല്, ദിവസ വേതനം 459 രൂപ. യോഗ്യത: കേരള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.എം. എല്‍.ടി വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കണം, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം, ലാബ് ടെക്നീഷ്യനായി കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം( സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നും പ്രവര്‍ത്തിപരിചയം നേടിയവര്‍ക്ക് മുന്‍ഗണന). അപേക്ഷകരുടെ പ്രായം 20നും 35നും ഇടയിലായിരിക്കണം. അപേക്ഷകര്‍, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അടക്കം ചെയ്ത അപേക്ഷകള്‍ ജനുവരി ഒന്നിന് വൈകിട്ട് അഞ്ചിന് മുമ്പായി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നല്‍കണം. അപേക്ഷ അടക്കം ചെയ്തിരിക്കുന്ന കവറിന്റെ പുറത്ത് തസ്തികയുടെ പേര് എഴുതണം. ദിവസവേതനമല്ലാതെ യാതൊരു ബത്തകള്‍ക്കും അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജില്ലാ മാനസിക ആരോഗ്യ പദ്ധതിയിലേക്ക് സൈക്കാട്രിസ്‌റ്/മെഡിക്കല്‍ ഓഫീസര്‍ (1ഒഴിവ് ) തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ അപേക്ഷ ക്ഷണിച്ചു. പി ജി/ഡിഗ്രി / ഡിപ്ലോമ ഇന്‍ സൈക്കാട്രി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. മേല്‍പറഞ്ഞ യോഗ്യത ഇല്ലാത്തവരുടെ ആഭാവത്തില്‍ എംബിബിഎസ് /സൈക്കാട്രി കുറഞ്ഞത് ഒരു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവരെ നിയമിക്കും. നിയമനം താല്‍ക്കാലികം. പ്രതിമാസ വേതനം 56395 രൂപയാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബര്‍ 28 വൈകീട്ട് 4. കൂടുതല്‍ വിവരങ്ങള്‍ക്കു 0477 2251650, 0477 2252329
താല്‍ക്കാലിക ജീവനക്കാരനെ നിയമിക്കുന്നു
മലപ്പുറം ജില്ലയില്‍ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ കേരളയുടെ മലപ്പുറം ഗവ. കോളജ് സബ് സെന്ററിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരനെ തിരഞ്ഞെടുക്കുന്നു. കൂടിക്കാഴ്ച മലപ്പുറം സര്‍ക്കാര്‍ കോളജില്‍ വെച്ച് ഡിസംബര്‍ 30 ന് രാവിലെ 11 ന് നടക്കും. പ്രതിമാസം 7000 രൂപ ലഭിക്കും. താല്‍പര്യമുള്ള പ്ലസ്ടു യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ ഹാജരാകണം. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ യോഗ്യതയുള്ളവര്‍ക്ക്് മുന്‍ഗണന.
For More 👈
വനിതാ പോളിടെക്‌നിക്കിൽ താൽക്കാലിക നിയമനം
കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ കൊമേഴ്‌സ്/കൊമേഴ്‌സ്യൽ പ്രാക്റ്റീസ്, ഇൻസ്ട്രക്ടർ ഇൻ എസ്.പി. ആൻഡ് ബി സി എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ലക്ചറർ ഇൻ കൊമേഴ്‌സ്/കൊമേഴ്‌സ്യൽ പ്രാക്റ്റീസിന് എം.കോം ഫസ്റ്റ് ക്ലാസ് ബിരുദം (റെഗുലർ)/എം.കോം ഫസ്റ്റ് ക്ലാസ് (റെഗുലർ) ബിരുദവും കൊമേർഷ്യൽ പ്രാക്ടീസ് ഡിപ്ലോമയും, ഇൻസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി സി യ്ക്ക് ബി.കോം ഫസ്റ്റ് ക്ലാസ് (റെഗുലർ) ബിരുദവും കൊമേർഷ്യൽ പ്രാക്ടീസ് ഡിപ്ലോമയുമാണ് യോഗ്യത. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 28ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.gwptctvpm.org.
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 26ന്
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 26 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. അസോസിയേറ്റ് റിസര്‍ച്ച് ഫാക്കല്‍റ്റി – ജൂനിയര്‍ ഡോക്ടര്‍ (യോഗ്യത : ബി.എ.എം.എസ്, ബി.എച്ച്.എം.എസ്), ജൂനിയര്‍ ക്ലസ്റ്റര്‍ ഹെഡ് (യോഗ്യത : എം.എസ്.ഡബ്ല്യൂ/ എം.ബി.എ) അസിസ്റ്റന്റ് മാനേജര്‍ – സെയില്‍സ്, മാര്‍ക്കറ്റിങ്ങ് കോ-ഓര്‍ഡിനേറ്റര്‍, ടീം ലീഡര്‍, മാനേജ്മെന്റ് ട്രെയിനി, (യോഗ്യത : ബിരുദം), ടെലി മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്, ഓപ്പണ്‍ മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്, കലക്ഷന്‍ എക്സിക്യൂട്ടീവ്, സെയില്‍സ് എക്സിക്യുട്ടീവ് (യോഗ്യത : പ്ലസ്ടു) തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്. ഫോണ്‍: 0495 2370176, 2370178.
സൈക്കോളജി അപ്രെന്റിസ് ഒഴിവ്
തിരുവനന്തപുരം തൈക്കാടി ഗവ.കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി ഡിപ്പാർട്ട്‌മെന്റിലേക്ക് ഒരു സൈക്കോളജി അപ്രെന്റിസിനെ ആവശ്യമുണ്ട്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്‌സി) പൂർത്തിയാക്കിയിരിക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യത. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി 28ന് രാവിലെ 11ന് ഇന്റർവ്യൂവിന് കോളേജിൽ നേരിട്ടെത്തണം. ഫോൺ:0471-2323964.
👆👆👆
👆👆👆
إرسال تعليق