Applications are invited for various posts in the quasi-Central Government institution. Read More...
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി റിക്രൂട്ട്മെന്റ്
കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പണ്‍ വിഭാഗത്തിലേക്ക് സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ എട്ടിന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രായപരിധി 2020 ഡിസംബര്‍ ഏഴിന് 18-35 – 18-45 ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ബാധകം .
വിദ്യാഭ്യാസ യോഗ്യത : 60 ശതമാനം മാര്‍ക്കോട് കൂടി മൂന്ന് വര്‍ഷത്തെ ഡിഗ്രി , 60 ശതമാനം മാര്‍ക്കോട് കൂടി മൂന്ന് വര്‍ഷത്തെ കൊമേര്‍ഷ്യല്‍ പ്രാക്ടീസ് /കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയിലുള്ള ഡിപ്ലോമയും,
പ്രവൃത്തി പരിചയം : നിശ്ചിത യോഗ്യത നേടിയതിനു ശേഷം 4- 7 വര്‍ ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം
എംപ്ലോയബിലിറ്റി സെന്ററില്‍
കൂടിക്കാഴ്ച
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളള വിവിധ തസ്തികകളില്‍ നിയമനം നടത്താന്‍ സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. ജൂനിയര്‍ ക്ലസ്റ്റര്‍ ഹെഡ്, ജൂനിയര്‍ ടെറിട്ടറി മാനേജര്‍ (യോഗ്യത : എം.ബി.എ), മാനേജ്മെന്റ് ട്രെയിനി (യോഗ്യത : ബിരുദം), ടെലികോളിംഗ് എക്സിക്യൂട്ടീവ്സ് (യോഗ്യത : പ്ലസ് ടു) തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്. ഫോണ്‍: 0495 2370176.
👆👆👆
👆👆👆
👆👆👆
👆👆👆
إرسال تعليق