Applications invited for contract basis to various posts under the Government of Kerala. Read More...
👆👆👆
👆👆👆
👆👆👆
ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലെ SPEID CELL ൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തും. ഒരു ഒഴിവാണുള്ളത്. പ്ലസ്ടുവും ഡി.സി.എയുമാണ് യോഗ്യത. ശമ്പളം 20,350 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ 14ന് മുമ്പ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നൽകണം.
ലീഗല്‍ കൗണ്‍സിലര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 13 ന്
കൊല്ലം ജില്ലയില്‍ വനിതാ ശിശുവികസന വകുപ്പിന്റെ ഗവണ്‍മെന്റ് മഹിളാ മന്ദിരത്തില്‍ ലീഗല്‍ കൗണ്‍സിലറുടെ ഒഴിവില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 13 ന് നടക്കും. എല്‍ എല്‍ ബി ബിരുദമുള്ള വനിതകള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 10 ന് കരിക്കോട് മഹിളാ മന്ദിരത്തില്‍ എത്തണം. വിശദ വിവരങ്ങള്‍ 0474-2714890 നമ്പരില്‍ ലഭിക്കും.
കെയർ ടേക്കർ ഒഴിവ് (Male)
തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മെയിൽ കെയർ ടേക്കറുടെ രണ്ട് താത്കാലിക ഒഴിവുകളില്‍ നിയമനം നടത്തുന്നു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ജനറൽ, ഈഴവ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് അവസരം.ഓർഫനേജ് കൺട്രോൾ ബോർഡിൻ്റെയോ ജൂവനൈൽ ജസ്റ്റിസ് ആക്ടിന് കീഴിലോ ഉള്ള ചൈൽഡ് കെയർ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിൽ കെയർ ഗീവർ അല്ലെങ്കില്‍ കെയർ ടേക്കർ തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, മികച്ച ശാരീരിക ക്ഷമത എന്നിവ ഉണ്ടായിരിക്കണം. പ്രായം 18 നും 40 നും മധ്യേ.വനിതകളും ഭിന്നശേഷി വിഭാഗത്തിൽപെട്ടവരും അപേക്ഷിക്കേണ്ടതില്ല. ജനുവരി 14നകം അടുത്തുള്ള എംപ്ലോയ്മെൻ്റ് എക്സ് ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം
വാക്ക് ഇന്‍ ഇന്റര്‍വ്യു
തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട, ആറ്റിങ്ങല്‍, ആര്യങ്കോട് എന്നീ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസുകളില്‍ ഒഴിവുള്ള ആത്മ ബ്ലോക്ക് ടെക്നോളജി മാനേജര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. കൃഷി / മൃഗസംരക്ഷണം/ ഡെയറി സയന്‍സ് / ഫിഷറീസ് / അഗ്രികള്‍ചറല്‍ എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ള 45 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ആവശ്യമില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 28,955 രൂപ പ്രതിമാസം വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ജനുവരി 18ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടര്‍ ഓഫീസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2733334.
താൽക്കാലിക നിയമനം അപേക്ഷ ക്ഷണിച്ചു
തൃശ്ശൂര്‍ ജില്ലയില്‍ തൃത്താല ആർട്സ് ആൻ്റ് സയൻസ് കോളേജിൽ സൈക്കോളജി അപ്രൻ്റിസിനെ താൽക്കാലികമായി നിയമിക്കുന്നു. ജീവനി സെൻറർ ഫോർ വെൽ ബീയിങ് എന്ന പദ്ധതിയുടെ ഭാഗമായി 2020-21 അദ്ധ്യായന വർഷത്തേക്കാണ് നിയമനം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ ജനുവരി 13 ന് കാലത്ത് 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാക്കണം.
വനിതാ ഹോം ഗാര്‍ഡ്‌സ് റിക്രൂട്ട്‌മെന്റ്
കൊച്ചി: കേരള ഹോംഗാര്‍ഡ്‌സ് ജില്ലയിലെ വനിതാ ഹോം ഗാര്‍ഡുകളുടെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജനുവരി 30-ന് മുമ്പായി ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്‌സ്‌സൈസ്, ജയില്‍ മുതലായ സംസ്ഥാന യൂണിഫോം സര്‍വ്വീസുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത 35 നും 58 വയസിനുമിടയില്‍ പ്രായമുളള 10-ാം ക്ലാസ് പാസായിട്ടുളള വനിതകള്‍ക്ക് അപേക്ഷിക്കാം. 10-ാം ക്ലാസ് പാസായവരുടെ അഭാത്തില്‍ ഏഴാം ക്ലാസുകാരെ പരിഗണിക്കും. ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയുളളവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. ഹോം ഗാര്‍ഡ്‌സില്‍ അംഗമായി ചേരാന്‍ കായികക്ഷമത ശാരീരിക ക്ഷമത ടെസ്റ്റുകള്‍ വിജയിക്കണം. പ്രതിദിനം 765 രൂപ വേതനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍, അപേക്ഷ ഫോറത്തിന്റെ മാതൃക എന്നിവ എറണാകുളം ഗാന്ധിനഗറിലുളള ജില്ലാ ഫയര്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 0484-2207710, 9497920154.
إرسال تعليق