സർക്കാർ സഹായത്തോടെ നിങ്ങൾക്കും സംരംഭകർ ആകാം Prime Minister Employment Generation Program ( PMEGP)

You too can become an entrepreneur through the Prime Minister Employment Generation Program. Read More...



തൊഴിൽ സംരംഭകർക്ക്  ആശ്രയിക്കാവുന്ന മികച്ച വായ്പ പദ്ധതിയാണ്  PMEGP അഥവാ പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം.
സംരംഭകർക്ക്  നിർമ്മാണ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന്  25 ലക്ഷം രൂപവരെയും സേവന സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന്  10 ലക്ഷം  രൂപ വരെയുള്ള പദ്ധതികൾക്കാണ് വായ്പ അനുവദിക്കുന്നത്.
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ(KVIC), ഖാദി ബോർഡ് (KVIB), ജില്ലാ വ്യവസായ കേന്ദ്രങ്ങൾ(DIC) എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.


ആർക്കൊക്കെ അപേക്ഷിക്കാം?

+18 വയസ്സ് തികഞ്ഞ വ്യക്തികൾക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ബാധകമല്ല.
+SHGs, Trust, Registered Institutions, Co operative Societyക്കും അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത:

10 ലക്ഷത്തിനു മുകളിൽ വരുന്ന നിർമാണ സ്ഥാപനങ്ങൾക്കും 5 ലക്ഷത്തിനു മുകളിൽ വരുന്ന സേവന സ്ഥാപനങ്ങൾക്കും എട്ടാം ക്ലാസ് പാസായിരിക്കണം


അനുവദിക്കാത്തവ:

+നിലവിലുള്ള  സംരംഭങ്ങൾക്ക് ഈ സ്കീം പ്രകാരംവായ്പ ലഭിക്കില്ല.
+പാർട്നർഷിപ്പ്, ലിമിറ്റഡ് കമ്പനി എന്നിവയ്ക്ക് വായ്പ ലഭിക്കില്ല.
+നേരിട്ടുള്ള കാർഷികവൃത്തി,ഫാമുകൾ, വാഹനങ്ങൾ,പുകയില, മദ്യം, മൽസ്യം, മാംസം, പുകയില, ടെസ്റ്റിങ് ലാബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഒഴികെ  എല്ലാ തൊഴിൽ സംരംഭങ്ങൾക്കും വായ്പ ലഭിക്കും.

സബ്സിഡി:

പ്രത്യേക വിഭാഗങ്ങൾക്ക് (സ്ത്രീകൾ, എസ്സി, എസ്ടി, ഒബിസി, മത ന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്ത ഭടൻമാർ എന്നിവർ). നഗരപ്രദേശത്ത് പദ്ധതിയുടെ 25 ശതമാനവും ഗ്രാമപ്രദേശത്ത് 35 ശതമാനവും  സബ്സിഡി ലഭിക്കുന്നു. പൊതുവിഭാഗങ്ങൾക്കു നഗര പ്രദേശത്ത് 15 ശതമാനവും ഗ്രാമപ്രദേശത്ത് 25 ശതമാനവും സബ്സിഡി ലഭിക്കുന്നു.

സംരംഭകന്റെ വിഹിതം:

പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് പദ്ധതിയുടെ 5 ശതമാനവും പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 10 ശതമാനവുമാണ് സംരംഭകന്റെ വിഹിതം അഥവാ മാർജിൻ.


സംരംഭകൻ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

1. സംരംഭം തുടങ്ങുന്ന സ്ഥലത്തുള്ള (സർവീസ് ഏറിയ)ബാങ്ക്
അധികാരികളുമായി സംരംഭത്തെക്കുറിച്ച് വിശദമായി സംസാരിച്ചു ബോധ്യപ്പെടുത്തേണ്ടതാണ്.
2. CIBIL REPORT അനുകൂലമാണെന്ന് ഉറപ്പുവരുത്തുക. _(സൗജന്യമായി സിബിൽ സ്കോർ അറിയാൻ www.cibil.com സന്ദർശിക്കുക.)_
3. _അഞ്ചു ലക്ഷം രൂപ മൂലധന ചെലവ് വരുന്ന പദ്ധതിയാണ് തുടങ്ങുന്നതെൻകിൽ കുറഞ്ഞത് അഞ്ചു പേർക്കെങ്കിലും തൊഴിൽ നൽകാൻ സാധിക്കുന്ന സംരംഭങ്ങളാണ് പരിഗണിക്കുക._(ഉദാ:)


എങ്ങിനെ അപേക്ഷ സമർപ്പിക്കാം?

ഓൺലൈൻ വഴി  www.kviconline.gov.in അപേക്ഷിക്കാം.  അപേക്ഷയോടൊപ്പം  താഴെപ്പറയുന്ന രേഖകളും അപ്ലോഡ് ലോഡ് ചെയ്യേണ്ടതാണ്.
1. ഫോട്ടോ  2.ആധാർകാർഡ്
3. പാൻ കാർഡ്.
4. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
5. പോപ്പുലേഷൻ സർട്ടിഫിക്കറ്റ്.
6. പ്രൊജക്റ്റ് റിപ്പോർട്ട്.
കൂടാതെ മെഷിനറിയുടെ ക്വട്ടേഷൻ, വാടക എഗ്രിമെൻറ് എന്നിവ നൽകേണ്ടതാണ്.  


പരിശീലനം:

വായ്പയിൽതീരുമാനമായാൽ  സുബ്ബറാവു പൈ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും10 ദിവസത്തെ സംരംഭകത്വ പരിശീലനത്തിനുള്ള സർട്ടിഫിക്കറ്റ്  ഹാജരാക്കേണ്ടതാണ്. 10 ദിവസമോ അതിൽ കൂടുതലോ ഇവിടെ നിന്ന് ഏതെങ്കിലും വിഷയത്തിൽ, പരിശീലന സർട്ടിഫിക്കറ്റ് ലഭിച്ച ഏതൊരാൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.

അറിഞ്ഞിരിക്കേണ്ടവ:

1. വായ്പ വിതരണത്തിനുശേഷം എത്രയും പെട്ടെന്ന്തന്നെ സബ്സിഡി ബാങ്കിൽ എത്തിച്ചേരുന്നു.
2. സബ്സിഡി കഴിച്ചുള്ള വായ്പാ തുകയ്ക്കു  മാത്രമേ ബാങ്ക് പലിശ ഈടാക്കുകയുള്ളൂ
3. മൂന്നു വർഷത്തിന് ശേഷം സബ്സിഡി വായ്പയിലേക്ക് വരവ് വെക്കുന്നു. _(നിബന്ധനകൾക്ക് വിധേയം)_
4. പലിശ നിരക്ക് ഓരോ ബാങ്കിന്റെയും നിയമാവലിക്ക് അനുസരിച്ചായിരിക്കും.
5. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് ബാങ്കുകൾക്ക് സെക്യൂരിറ്റി ആവശ്യപ്പെടാവുന്നതാണ്.
6. വായ്പ കൃത്യമായി തിരിച്ചടച്ച് പദ്ധതി വിജയിപ്പിച്ച സംരംഭകർക്ക്  പദ്ധതി വിപുലീകരണത്തിനോ നവീകരണത്തിനോ നിർമ്മാണമേഖലയിൽ ഒരു കോടി രൂപ വരെയും സേവനമേഖലയിൽ 25 ലക്ഷം രൂപ വരെയും സബ്സിഡിയോടു കൂടി രണ്ടാമതും വായ്പാ ഉപയോഗപ്പെടുത്താവുന്നതാണ്.



👆👆👆


👆👆👆


👆👆👆


Post a Comment

أحدث أقدم

Display Add 2