തൊഴില്‍മേള Selection for various job vacancies through Employment Exchange

Selection to private companies through employment exchange. Read More...



പാലക്കാട്‌ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജനുവരി 23 ന് അഭിമുഖം നടത്തുന്നു.
ഒഴിവുകളും യോഗ്യതകളും:
പോയിന്റ് മാനേജര്‍ – യു.ജി/പി.ജി/എഫ്.എം.സി.ജി/ടെലികോം/എന്‍.എന്‍.ബി.എഫ്.സി/ഇന്‍ഷുറന്‍സ് എന്നിവയിലെ രണ്ട് വര്‍ഷത്തെ സെയില്‍സ് പ്രവര്‍ത്തി പരിചയം.
പോയിന്റ് അസിസ്റ്റന്റ് മാനേജര്‍ – പ്ലസ് ടു / യു.ജി രണ്ട് വര്‍ഷത്തെ സെയില്‍സ് പ്രവര്‍ത്തി പരിചയം.
സെയില്‍ ഓഫീസര്‍ – പ്ലസ് ടു
ബ്രാഞ്ച് അക്കൗണ്ടന്റ് – യു.ജി / പി.ജി / അക്കൗണ്ടിംഗ് ആന്റ് ഫൈനാന്‍സിങ് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
താല്‍പര്യമുള്ളവര്‍ ജനുവരി 22 ന് വൈകീട്ട് മൂന്നിനകം 0491 2505435 ല്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കില്ല. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക് മാത്രമാണ് അവസരം ലഭിക്കുകയെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

ഫ്രണ്ട് ഓഫീസ് കോഡിനേറ്റര്‍ നിയമനം

പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ കരാറടിസ്ഥാനത്തില്‍ ഒരു ഫ്രണ്ട് ഓഫീസ് കോഡിനേറ്ററെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രി ഡിപ്ലോമയും വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 23000 രൂപ. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ സഹിതം ‘ദി ചെയര്‍മാന്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കോര്‍ട്ട് കോംപ്ലക്‌സ്, പാലക്കാട്’ വിലാസത്തില്‍ ജനുവരി 25 നകം ലഭിക്കുന്ന വിധത്തില്‍ അയക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അഭിമുഖം ഫെബ്രുവരി നാലിന് വൈകിട്ട് മൂന്നിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നടക്കും.


👆👆👆

👆👆👆

👆👆👆




Post a Comment

أحدث أقدم

Display Add 2