Application invited for the Temporary Job Vacancies in Government Department. Read More...
👆👆👆
👆👆👆
👆👆👆
താത്കാലിക നിയമനം
കൊല്ലം ജില്ലയില്‍ എഴുകോണ്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍(പ്ലംബിങ്) തസ്തികയില്‍ താത്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ യുള്ളവര്‍ ജനുവരി എട്ടിന് രാവിലെ 10 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ 0474-2484068 നമ്പരില്‍ ലഭിക്കും.
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ അവസരം
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ജനുവരി 13 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.
ലിഫ്റ്റ് ഓപ്പറേറ്റര്‍ (എസ്എസ്എല്‍സി/തത്തുല്യം, ലിഫ്റ്റ് ഓപ്പറേറ്ററായി 6 മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ), സ്ട്രച്ചര്‍ കാരിയര്‍ (എസ്എസ്എല്‍സി/തത്തുല്യം), വാച്ചര്‍ (എസ്എസ്എല്‍സി/തത്തുല്യം) എന്നീ തസ്തികളിലാണ് ഒഴിവുകള്‍. അപേക്ഷകര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2801688.
ആയ നിയമനം
കോട്ടയം ജില്ലയില്‍ ബ്ലോക്ക് റിസോഴ്സ് സെൻ്ററുകളോടു ചേർന്ന് ചങ്ങനാശേരി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കറുകച്ചാൽ, കൊഴുവനാൽ, കുറവിലങ്ങാട്, പാലാ, പാമ്പാടി, രാമപുരം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെൻ്ററുകളിൽ ആയമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 11 വൈകുന്നേരം അഞ്ചിനകം അതത് ബി. ആർ.സി യിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04812581221
ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കാസര്‍കോട് ഗവ.ഐ.ടി.ഐയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സ്‌കൂളില്‍ ഒരു ഡ്രൈവിങ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. എം.എം.വി ട്രേഡിലുള്ള ഐ.ടി.ഐ, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങിലുള്ള മൂന്ന് വര്‍ഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഡ്രൈവിങ് ലൈസന്‍സ് നേടിയശേഷം അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കണം. അംഗീകൃത ഡ്രൈവിങ് സ്‌കൂളില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ യോഗ്യതകളുടെ പകര്‍പ്പ് സഹിതം പ്രിന്‍സിപ്പല്‍, ഗവ ഐ.ടി.ഐ കാസര്‍കോട്, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട്്, പിന്‍- 671123 എന്ന വിലാസത്തിലോ itikasaragodcoe@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ജനുവരി 11 നകം അപേക്ഷിക്കണം.
Post a Comment